ETV Bharat / travel-and-food

നാവില്‍ കൊതിയൂറുന്ന തനിനാടന്‍ രുചി; വൃന്ദ ഹോട്ടലിലെ ഊണ് വേറെ ലെവൽ, ബിരിയാണി വരെ മാറിനില്‍ക്കും - Vrinda Hotel In Kannur

author img

By ETV Bharat Kerala Team

Published : Jun 5, 2024, 5:45 PM IST

Updated : Jun 5, 2024, 10:02 PM IST

മട്ടന്നൂരില്‍ രുചിയുടെ കേന്ദ്രമായി വൃന്ദ ഹോട്ടല്‍. നാടൻ ഊണും മീന്‍ വിഭവങ്ങളുമായി ആളുകളുടെ മനസ്സും വയറും നിറക്കുകയാണിവിടെ.

വൃന്ദ ഹോട്ടല്‍  കണ്ണൂര്‍  TASTY FOOD SPOT IN KANNUR  KANNUR MEALS
വൃന്ദ ഹോട്ടലിലെ ഊണ് (ETV Bharat)
വൃന്ദ ഹോട്ടലിലെ രുചിക്കൂട്ടുകള്‍ (ETV Bharat)

കണ്ണൂര്‍: നല്ല മീന്‍കറിയും മീന്‍ വറുത്തതുമുണ്ടെങ്കിലേ വടക്കേ മലബാറുകാർക്ക് ഉച്ചയൂണ് പൂര്‍ണമാകൂ. അത് കണ്ണൂരില്‍ നിന്നാകുമ്പോള്‍ കെങ്കേമമാകും. കണ്ണൂരുനിന്നും തലശ്ശേരിയില്‍ നിന്നും കിഴക്കന്‍ മലയോര മേഖലയിലേക്ക് പോകുന്നവരുടെ പ്രധാന ഇടത്താവളമാണ് മട്ടന്നൂര്‍ നഗരം. മട്ടന്നൂരില്‍ രുചിയുടെ കേന്ദ്രമായി അറിയപ്പെടുന്നത് തലശ്ശേരി റോഡിലെ വൃന്ദ ഹോട്ടലാണ്.

നാടൻ രുചിയുടെ കാര്യത്തില്‍ വൃന്ദ ഹോട്ടല്‍ വേറെ ലെവലാണ്. ഊണ് സ്വാദിഷ്‌ടമായി ലഭിച്ചാല്‍ അവിടെ ബിരിയാണിയും നെയ്‌ച്ചോറുമൊക്കെ തോല്‍ക്കുമെന്നതിന് വൃന്ദ ഹോട്ടല്‍ തന്നെയാണ് ഉദാഹരണം. തനി നാടന്‍ എന്ന് പ്രദര്‍ശിപ്പിച്ച് നാടന്‍ രുചിയുമായി പുലബന്ധമില്ലാത്ത ഹോട്ടലുകള്‍ പെരുകുമ്പോള്‍ ഇവിടെ നിന്നും ഊണ്‍ കഴിച്ച് ഇറങ്ങുന്നവര്‍ക്ക് ഒരഭിപ്രായം മാത്രമേ ഉള്ളൂ, ഇതാണ് തനി നാടന്‍.

രാസവസ്‌തുക്കളടങ്ങിയ പൊടികളോ കൃത്രിമ നിറങ്ങളോ ഉപയോഗിക്കാതെ വെളിച്ചെണ്ണയിലാണ് ഇവിടുത്തെ പാചകമെല്ലാം. അതും പഴയകാലത്തെ വിറകടുപ്പുകളില്‍. കുറുവയും പൊന്നിയുമാണ് ഊണിന് ഉപയോഗിക്കുന്ന അരികള്‍. ഇടവിട്ട ദിവസങ്ങളില്‍ ഈ അരികള്‍ മാറി മാറി ഉപയോഗിക്കും.

മത്സ്യപ്രിയരാണ് ഇവിടെ എത്തുന്നവരിൽ ഭൂരിഭാഗവും. തേങ്ങയരച്ച മീന്‍ കറി, സാമ്പാര്‍, പച്ചടി, അച്ചാര്‍, തോരന്‍, രസം എന്നിവയെല്ലാം ഊണിനൊപ്പമുണ്ടാകും. പച്ചടിയും അച്ചാറും ഈ ഹോട്ടലിലെ മറ്റൊരു പ്രത്യേകതയാണ്. അതിന്‍റെ ചേരുവകളും സീക്രട്ടാണ്. ഇരിട്ടി സ്വദേശി സുഹ്‌റയാണ് ഈ ഹോട്ടലിന്‍റെ അടുക്കളയുടെ പ്രധാന ചുമതലക്കാരി. വനിതകളുടെ ആധിപത്യമാണ് അടുക്കളയില്‍. സുഹറയ്‌ക്കൊപ്പം മൂന്ന് പാചകക്കാരികളുമുണ്ട് ഇവിടെ. പാചകത്തിനും വിതരണത്തിനും സ്‌ത്രീകള്‍ തന്നെയാണ് മുന്നില്‍.

സാധാരണ ഗതിയില്‍ മത്തി, അയല, തിരണ്ടി, കിളി മീന്‍, തളയന്‍, കൂന്തല്‍, തുടങ്ങി നെയ് മീന്‍ വരെ ഇവിടെ ലഭിക്കും. മീന്‍ വിഭവങ്ങളുടെ വൈവിധ്യമാണ് വൃന്ദ ഹോട്ടലിലേക്ക് ഭക്ഷണ പ്രേമികളെ ആകര്‍ഷിക്കുന്നത്. ഉച്ചയ്‌ക്ക് 12 മുതല്‍ വൈകിട്ട് 5 വരെ ഇവിടെ ഊണ് ലഭിക്കും. നാടന്‍ ഊണിനുള്ള പാര്‍ട്ടി ഓഡറുകളും വൃന്ദ ഹോട്ടലിനെ തേടിയെത്തുന്നുണ്ട്. ഇരിട്ടിയിലെ വി കെ ഹാഷിം ആണ് ഹോട്ടലിന്‍റെ നടത്തിപ്പുകാരന്‍.

ALSO READ : ചായ എന്ന അത്ഭുത പാനീയം; ചായകുടി ആഘോഷമാക്കി 'ദ ബുക്ക് ഓഫ് ചായ്'; പരിചയപ്പെടുത്തുന്നത് 65 വ്യത്യസ്‌ത കൂട്ടുകൾ

Last Updated : Jun 5, 2024, 10:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.