പാരിസ്: ജീവനക്കാരുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് ആറ് ദിവസമായി അടച്ചിട്ടിരുന്ന ഈഫല്‍ ഗോപുരം വീണ്ടും സഞ്ചാരികള്‍ക്കായി തുറന്ന് നല്‍കി. ചരിത്രപരമായ ഈ നിര്‍മ്മിതിയെ സംരക്ഷിക്കുക, സന്ദര്‍ശകര്‍ക്ക് ഇതിനെക്കുറിച്ചുള്ള വിവരണങ്ങള്‍ വായിക്കാനുതകും വിധം നവീകരിക്കുക, വേതനം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങിയത്(The Eiffel Tower).
ഗോപുരത്തിന്‍റെ നവീകരണങ്ങള്‍ക്കായി 4120 ലക്ഷം അമേരിക്കന്‍ ഡോളര്‍ 2031ഓടെ ചെലവഴിക്കാമെന്ന് അധികൃതര്‍ തങ്ങള്‍ക്ക് ഉറപ്പ് നല്‍കിയതായി ജീവനക്കാര്‍ പറഞ്ഞു. ഈയാഴ്ച തന്നെ വേതന പരിഷ്ക്കരണ ചര്‍ച്ചകള്‍ നടക്കും. അടുത്ത മാസത്തോടെ അതിന് ഒരു പരിഹാരമാകുമെന്നും ഈഫല്‍ ഗോപുരത്തിന്‍റെ നടത്തിപ്പുകാര്‍ പറഞ്ഞു. ടിക്കറ്റ് വില്‍പ്പനത്തിലൂടെയുള്ള വരുമാനത്തിന് ആനുപാതികമായി തങ്ങളുടെ വേതനത്തില്‍ വര്‍ദ്ധനയുണ്ടാകണമെന്നാണ് ജീവനക്കാരുടെ ആവശ്യം(employee strike).
ഈഫല്‍ ഗോപുരം വര്‍ഷത്തില്‍ എല്ലാ ദിവസവും സഞ്ചാരികള്‍ക്ക് വേണ്ടി തുറന്ന് കൊടുക്കുന്നു. 135 വര്‍ഷം പഴക്കമുള്ള ഗോപുരത്തില്‍ സഞ്ചാരികളേറുന്നത് പാരിസ് ഗെയിംസും പാരാലിമ്പിക്സും നടക്കുന്ന ജൂലൈ 26 മുതല്‍ ആഗസ്റ്റ് 11 വരെയുള്ള സമയത്താണ്. കഴിഞ്ഞ വര്‍ഷം ഗോപുരം പത്ത് ദിവസത്തോളം അടച്ചിടേണ്ടി വന്നു. പെന്‍ഷന്‍ പദ്ധതിയിലെ പരിഷ്ക്കാരങ്ങളെ തുടര്‍ന്ന് രാജ്യവ്യാപക പ്രക്ഷോഭം അരങ്ങേറിയ സാഹചര്യത്തിലായിരുന്നു ഇത്(e 135-year-old tower).
Also Read: പാരിസിലെ ഈഫൽ ടവറില്‍ സമരം, വിനോദന സഞ്ചാരികളെ തടസപ്പെടുത്തി