വിശന്നിരിക്കുമ്പോള്‍ നല്ല ടേസ്റ്റിയുള്ള ഫ്രൈഡ് റൈസ് കിട്ടിയാല്‍ എങ്ങനെയുണ്ടാകും. അതൊരു വെറൈറ്റി റൈസ് കൂടി ആയാലോ? ഉപ്പും എരിവും വിവിധ സോസുകളും പച്ചക്കറികളുമെല്ലാം ചേര്‍ത്ത് തയ്യാറാക്കിയ ഒരു അഡാര്‍ ഫ്രൈഡ് റൈസ്. അതാണ് സിംഗപ്പൂര്‍ ഫ്രൈഡ് റൈസ്. വളരെ വേഗത്തില്‍ തയ്യാറാക്കാവുന്ന ഈ റൈസാണ് ഇന്നത്തെ റെസിപ്പി.
ആവശ്യമുള്ള ചേരുവകള്‍:
- ബസുമതി അരി
- വെളുത്തുള്ളി (ചെറുതായി അരിഞ്ഞത്)
- ഒലിവ് ഓയില്‍/ സണ്‍ഫ്ലവര്‍ ഓയില്‍
- സ്‌പ്രിങ് ഒണിയന്‍
- കുരുമുളക് പൊടി
- കാരറ്റ്
- ക്യാപ്‌സിക്കം
- പച്ചമുളക്
- റെഡ് ചില്ലി സോസ്
- സോയ സോസ്
- ചില്ലി ഗാര്‍ലിക് സോസ്
- വിനാഗിരി
- ഉപ്പ്
തയ്യാറാക്കേണ്ട വിധം: ആദ്യം ബസുമതി അരി വേവിച്ച് ഊറ്റിവയ്‌ക്കണം. ചുവട് കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍വച്ച് അതിലേക്ക് എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോള്‍ അതിലേക്ക് വെളുത്തുള്ളി അരിഞ്ഞത് ചേര്‍ക്കുക. ഇതിന്‍റെ നിറം അല്‍പം മാറുമ്പോള്‍ അതിലേക്ക് സ്‌പ്രിങ് ഒണിയന്‍, പച്ചമുളക്, കാരറ്റ് എന്നിവ അരിഞ്ഞതും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് ക്യാപ്‌സിക്കം അറിഞ്ഞത് ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക.
ഇതെല്ലാം നന്നായി വഴറ്റിയെടുത്തതിന് ശേഷം വേവിച്ച് മാറ്റിവച്ച ചൂടാറിയ ചോറ് ചേര്‍ത്ത് കൊടുക്കാം. ചോറിട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. തുടര്‍ന്ന് ഇതിലേക്ക് മുഴുവന്‍ സോസുകളും വിനാഗിരിയും ആവശ്യമെങ്കില്‍ ഉപ്പും ചേര്‍ത്ത് ഇളക്കുക. ശേഷം മുകളില്‍ അല്‍പം കുരുമുളക് പൊടി വിതറി ഇളക്കി വാങ്ങിവയ്‌ക്കാം. ഇതോടെ സ്വാദിഷ്‌ടമായ സിംഗപ്പൂര്‍ ഫ്രൈഡ് റൈസ് റെഡി.
Also Read: ഓവനും ഗ്രില്ലും വേണ്ട; വേഗത്തില്‍ തയ്യാറാക്കാം പെരിപെരി അല്‍ഫാം, റെസിപ്പി ഇതാ...