ETV Bharat / travel-and-food

മഞ്ഞു പുതഞ്ഞ മലനിരകൾ, തമിഴ്‌നാടിന്‍റെ വിദൂര കാഴ്‌ച: സഞ്ചാരികളുടെ മനംകവർന്ന് ടോപ് സ്റ്റേഷന്‍ - MUNNAR HILL TOP STATION - MUNNAR HILL TOP STATION

മൂന്നാറിലേക്കെത്തുന്ന നിരവധി സഞ്ചാരികളാണ് ടോപ് സ്റ്റേഷന്‍ കാണാനെത്തുന്നത്. മൂന്നാറില്‍ നിന്നും വട്ടവടയിലേക്കുള്ള പ്രധാന റോഡിൽ നിന്നും അൽപം നടന്നാൽ ഇവിടെയെത്താം. 20 രൂപയാണ് പ്രവേശന ഫീസ്.

MUNNAR TOURISM  ഇടുക്കി ടൂറിസം  മൂന്നാർ ടോപ് സ്റ്റേഷന്‍  ടോപ് സ്റ്റേഷന്‍ വ്യൂപോയിന്‍റ്
Munnar hill top station view (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 20, 2024, 6:09 PM IST

മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളെ ആകർഷിച്ച് ടോപ് സ്റ്റേഷന്‍ (ETV Bharat)

ഇടുക്കി: മധ്യവേനലവധി കഴിഞ്ഞെങ്കിലും മൂന്നാറിലേക്ക് സഞ്ചാരികളുടെ തിരക്ക് തന്നെ. മൂന്നാറിലേക്കും വട്ടവടയിലേക്കും എത്തുന്ന സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രങ്ങളിലൊന്നാണ് ടോപ് സ്റ്റേഷന്‍. മഞ്ഞ് പൊതിഞ്ഞ് കാഴ്‌ചയുടെ വിശാലത തീര്‍ക്കുന്ന ടോപ് സ്റ്റേഷന്‍ കാണാൻ സഞ്ചാരികളുടെ തിരക്കാണ്. മൂന്നാറില്‍ നിന്നും വട്ടവടയിലേക്കുള്ള യാത്രാമധ്യേയാണ് ഈ ടോപ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്.

പ്രധാന റോഡില്‍ നിന്നും അല്‍പ്പദൂരം നടന്നു വേണം ടോപ് സ്റ്റേഷന്‍റെ വ്യൂപോയിന്‍റിലേക്കെത്തുവാന്‍. ഇരുവശങ്ങളിലും ധാരാളം വഴിയോര വില്‍പന കേന്ദ്രങ്ങളുണ്ട്. ഒരാള്‍ക്ക് 20 രൂപയാണ് പ്രവേശന ഫീസ്. ടോപ് സ്റ്റേഷന്‍റെ കാഴ്ച്ചകള്‍ ഉയരത്തില്‍ നിന്നും കണ്ടാസ്വദിക്കാവുന്ന വാച്ച് ടവറിലേക്കാണ് ആദ്യം എത്തുക.

ഇവിടെ നിന്നാല്‍ ദൂരെക്കുള്ള കാഴ്ച്ചകള്‍ കാണാം. ചിത്രങ്ങള്‍ പകര്‍ത്തുകയുമാകാം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം സഞ്ചാരികള്‍ ധാരാളമായി ഇവിടേക്കെത്തുന്നുണ്ട്. വാച്ച് ടവറിലെ കാഴ്ച്ചകള്‍ക്ക് ശേഷം കീഴ്ക്കാംതൂക്കായ മലയടിവാരത്തിലേക്ക് നടന്നിറങ്ങിയും ടോപ് സ്റ്റേഷന്‍റെ സൗന്ദര്യമാസ്വദിക്കാം. ചിലപ്പോള്‍ മഞ്ഞ് പൊതിഞ്ഞും ചിലപ്പോള്‍ കാഴ്ച്ചയുടെ വിശാലത തീര്‍ത്തുമാണ് ടോപ് സ്റ്റേഷന്‍ സഞ്ചാരികളെ വരവേല്‍ക്കുന്നത്.

തെളിഞ്ഞ അന്തരീക്ഷമെങ്കില്‍ തമിഴ്‌നാടിന്‍റെ വിദൂര കാഴ്ച്ചയും വന്‍മതില്‍ പോലെ തോന്നിപ്പിക്കും വിധമുള്ള വലിയ പാറക്കെട്ടുകളുടെ ഭീമാകാരമായ കാഴ്ച്ചകളും കാണാം. പ്രഭാതങ്ങളില്‍ മലയടിവാരമാകെ പരന്ന് കിടക്കുന്ന മേഘ പാളികളുടെ ഉയരത്തില്‍ നിന്നുള്ള കാഴ്ച്ചയാണ് ടോപ് സ്റ്റേഷന്‍റെ ഹൈലൈറ്റ്. കാഴ്ച്ചകള്‍ ഏതായാലും സഞ്ചാരികള്‍ കണ്ണും മനവും നിറഞ്ഞാണ് ടോപ്പ് സ്റ്റേഷനില്‍ നിന്നും മടങ്ങാറ്.

Also Read: വേനൽ ചൂടിനെ തോൽപിച്ച് ഇടുക്കി; സഞ്ചാരികളുടെ എണ്ണത്തിൽ റേക്കോർഡിട്ട് ഇരവികുളം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.