ഉറി(കശ്മീര്‍): സന്ദര്‍ശകരെ ആകര്‍ഷിച്ച് നിയന്ത്രണരേഖയിലെ സെല്‍ഫി പോയിന്‍റ്. ഉറി അതിര്‍ത്തിയിലെ പ്രകൃതി ഭംഗിമുഴുവന്‍ ഒപ്പിയെടുക്കാന്‍ സാധിക്കുന്ന ഇവിടേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കാണ്. ഝലം നദിയുടെ ഒരു വിഹഗ വീക്ഷണം സാധ്യമാകുന്ന മേഖല കൂടിയാണിത്(Selfie point).
ഇന്ത്യാ സെല്‍ഫി പോയിന്‍റെന്നാണ് ഈ സ്ഥലത്തെ വിളിക്കുന്നത്. ദേശീയതയുടെ ഒരു അന്തരീക്ഷം കൂടി നല്‍കുന്ന പ്രദേശമാണിത്. സൈന്യം കഴിഞ്ഞ വര്‍ഷം സഞ്ചാരികള്‍ക്ക് വേണ്ടി നിയന്ത്രണ രേഖയിലെ സീറോ പോയിന്‍റില്‍ കമല്‍ സേതുവും തുറന്ന് നല്‍കിയിരുന്നു. ഇക്കൊല്ലം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചാണ് സെല്‍ഫി പോയിന്‍റ് സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കിയത്. ആര്‍എന്‍എഎഫ് സ്ഥാപക റൗബിള്‍ നാഗിയുടെ ആശയമാണ് സെല്‍ഫി പോയിന്‍റ്. ദേശീയ പാത 44ലാണ് ഇത് സജ്ജമാക്കിയിട്ടുള്ളത്. സന്ദര്‍ശകരുടെയും നാട്ടുകാരുടെയും അഭിമാനം വാനോളം ഉയര്‍ത്തുന്ന നിര്‍മ്മിതിയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്( LoC in Uri).
ഇത്തരം ഒരു പദ്ധതിയ്ക്ക് വഴി തുറന്ന, വനിതാ ശാക്തീകരണ സംരംഭങ്ങളിലൂടെ ശ്രദ്ധേയരായ നാഗി ഫൗണ്ടേഷന് സൈന്യം നന്ദി രേഖപ്പെടുത്തി. താഴ്‌വരയില്‍ ദേശീയതയുടെ പ്രതീകമായി നിലകൊള്ളുന്ന ഇത്തരം ഒരു നിര്‍മ്മിതി അവരുടെ സംഭാവനയാണ്. വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും മികച്ച ഒരു അനുഭവം നല്‍കാനാണ് ഇത്തരം ഒരു പദ്ധതിയിലൂടെ ശ്രമിച്ചിരിക്കുന്നത്( major tourist attraction).
രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചവര്‍ക്കുള്ള ആദരമാണ് ഈ സെല്‍ഫി പോയിന്‍റിലെ ഇന്‍സ്റ്റലേഷനിലൂടെ താന്‍ നല്‍കാന്‍ ശ്രമിച്ചതെന്ന് നാഗി പറഞ്ഞു. തന്‍റെ കലയിലൂടെ രാജ്യത്തിന്‍റെ പേര് എഴുതി വയ്ക്കുന്നത് പോലെ മഹത്തായ ഒന്നുമില്ലെന്നും നാഗി പറഞ്ഞു. വിരമിച്ച ഒരു സൈനിക ഉദ്യോഗസ്ഥന്‍റെ മകള്‍ കൂടിയാണ് നാഗി.
നാം ഇപ്പോള്‍ സ്വതന്ത്രരാണ്. നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്ന ഈ സ്വതന്ത്ര്യത്തിന്‍റെ പിന്നിലുള്ള പോരാട്ട കഥകള്‍ നമ്മുടെ കുഞ്ഞുങ്ങളും അറിയണം- നാഗി പറഞ്ഞു. ഉറിയും ആളുകള്‍ തങ്ങളുടെ സന്ദര്‍ശക സ്ഥലങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തണമെന്നും നാഗി പറഞ്ഞു.
കശ്മീരിലെ വിവിധയിടങ്ങളിലെ സെല്‍ഫി പോയിന്‍റുകള്‍ക്ക് പിന്നില്‍ നാഗിയാണ്. പോളോ വ്യൂ മാര്‍ക്കറ്റ്, രാജ്ബാഗ്, ദാല്‍ ലേക്ക് തുടങ്ങിയ ഇടങ്ങളില്‍ സെല്‍ഫി പോയിന്‍റുകള്‍ ഒരുക്കിയിരിക്കുന്നത് നാഗിയാണ്.
Also Read: റേഷൻ കടകളിലെ മോദി സെൽഫി പോയിന്‍റ്; തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കുമെന്ന് മുഖ്യമന്ത്രി