ETV Bharat / travel-and-food

16 മീറ്റർ ആഴം, രഹസ്യങ്ങൾ ഒളിപ്പിച്ച അടിത്തട്ട്; ഒറ്റയ്‌ക്ക് ക്ഷേത്രക്കുളം പണിത് കയ്യടി നേടി യുവാവ് - Man built temple pond alone

വിനീഷിന്‍റെ ഒരു വർഷത്തെ കഠിനാധ്വാനത്തിന്‍റെ ഫലമാണ് ഇന്ന് കാണുന്ന നീലേശ്വരം പൂവാലംകൈ ശാസ്‌തമംഗലത്തപ്പൻ ശിവക്ഷേത്രത്തിലെ കുളം.

ഒറ്റയ്‌ക്ക് ക്ഷേത്രക്കുളം പണിതു  BUILDING TEMPLE POND ALONE  ക്ഷേത്രക്കുളം നീലേശ്വരം  POND BY 1 LAKH STONES KASARAGOD
ഒറ്റയ്‌ക്ക് ക്ഷേത്രക്കുളം നിർമിച്ച് യുവാവ് (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 22, 2024, 5:46 PM IST

നീലേശ്വരത്ത് ഒരു വർഷം കൊണ്ട് ഒറ്റയ്‌ക്ക് ക്ഷേത്രക്കുളം നിർമിച്ച് യുവാവ് (ETV Bharat)

കാസർകോട്: 16 മീറ്റർ ആഴവും 60 മീറ്റർ നീളവും അതിന്‍റെ പകുതിയിലധികം വീതിയുമുള്ള ഒരു ക്ഷേത്രകുളം, രഹസ്യങ്ങൾ ഒളിപ്പിച്ച അടിത്തട്ട്. ഈ കുളം നിർമിച്ചത് ഒരാൾ ആണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ കേട്ടോളൂ, സംഭവം സത്യമാണ്. ചാത്തമത്ത് സ്വദേശി വിനീഷാണ് നീലേശ്വരത്ത് ഒരു വർഷം കൊണ്ട് ഒറ്റയ്‌ക്ക് ക്ഷേത്രക്കുളം നിർമിച്ചത്.

ഒരു ലക്ഷത്തോളം ചെങ്കല്ലുകൾ ഉപയോഗിച്ച് സിമന്‍റ് ഇല്ലാതെയാണ് 39കാരനായ വിനീഷ് ക്ഷേത്രക്കുളം കെട്ടിയത്. നീലേശ്വരം പൂവാലംകൈ ശാസ്‌തമംഗലത്തപ്പൻ ശിവക്ഷേത്രത്തിന്‍റേതാണ് കുളം. കല്ലുകെട്ടുമ്പോൾ സിമന്‍റ് പൊടി ഉപയോഗിച്ചാൽ ഏറെക്കാലം നിൽക്കില്ല എന്ന് മനസിലാക്കിയാണ് സിമന്‍റ് ഒഴിവാക്കിയത്. രണ്ട് കല്ലുകൾ പരസ്‌പരം ഒട്ടിക്കിടക്കുന്ന രീതിയിൽ മിനുസപ്പെടുത്തിയാണ് പരമ്പരാഗത ശൈലിയിലുള്ള നിർമാണം.

22-ാം വയസിലാണ് വിനീഷ് കല്ലുകെട്ട് തൊഴിലിലേക്കിറങ്ങുന്നത്. നേരത്തെ വീടുകൾക്ക്‌ കല്ലുവെപ്പും ക്ഷേത്രമുറ്റത്ത് ഉൾപ്പടെ കല്ലുപാകലുമൊക്കെ ചെയ്‌തിട്ടുണ്ടെങ്കിലും കുളം നിർമാണം ആദ്യമായിരുന്നു. ക്ഷേത്ര കമ്മിറ്റി വിശ്വസിച്ചേൽപ്പിച്ച പണി ഭംഗിയായി ചെയ്‌ത് തീർക്കാൻ പറ്റിയ സന്തോഷത്തിലാണ് വിനീഷ്.

ചില ഘട്ടങ്ങളിൽ കല്ല് ചെത്തി മിനുസപെടുത്താൻ മാത്രം സുഹൃത്തിന്‍റെ സഹായം തേടിയതായി വിനീഷ് പറയുന്നു. കല്ല് കെട്ടുമ്പോൾ അളവിൽ വ്യത്യാസം ഉണ്ടാകാൻ പാടില്ല. അതുകൊണ്ടാണ് ഒറ്റയ്‌ക്ക് തന്നെ നിർമിക്കാൻ തീരുമാനിച്ചത്. ഒരു വർഷക്കാലം മറ്റു ജോലികൾ ഒന്നും ചെയ്‌തില്ലെന്നും കുളം ജോലിയിൽ മാത്രമായിരുന്നു ശ്രദ്ധയെന്നും വിനീഷ് പറഞ്ഞു.

കുളം പൂർത്തിയായതോടെ നിരവധി ആളുകളാണ് അഭിനന്ദനങ്ങളുമായി വിനീഷിനെ തേടിയെത്തുന്നത്. പുതിയ കുളം നിർമാണത്തിനായി ആളുകൾ സമീപിക്കുന്നുണ്ടെന്നും വിനീഷ് പറയുന്നു. ഏതായാലും മഴക്കാലത്ത് വെള്ളം നിറഞ്ഞു നിൽക്കുന്ന ക്ഷേത്ര കുളം മനോഹര കാഴ്‌ച തന്നെയാണ്.

ALSO READ: ഓല മേഞ്ഞ മേല്‍ക്കൂര, ചുവരുകളിലെ നാടകത്തിന്‍റെ പോസ്റ്ററുകള്‍; പഴമയുടെ പ്രൗഢിയില്‍ ഇന്നും തിരുവോണം ടീ ഷോപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.