നോണ്‍ വെജിറ്റേറിയന്‍സ് ജീവിതത്തില്‍ ഒരിക്കലെങ്കിലും കഴിക്കേണ്ട ഒരു സ്‌പെഷല്‍ വിഭവമാണ് മലബാര്‍ ഉള്ളി ചിക്കന്‍. പേര് കേട്ടാല്‍ ചിക്കനില്‍ ഉള്ളി ഇട്ട് തന്നെയാണല്ലോ തയ്യാറാക്കുന്നത് എന്ന് തോന്നും. എന്നാല്‍ ഉള്ളിയിട്ടാണെങ്കിലും ഇത് മലപ്പുറത്തിന്‍റെ ഒരു വെറൈറ്റി റെസിപ്പിയാണ്. ചെറിയ ഉള്ളിയാണ് ഇത് തയ്യാറാക്കാന്‍ വേണ്ടത്. ചെറിയ ഉള്ളിയില്‍ അല്‍പം പോലും വെള്ളം ചേര്‍ക്കാതെയാണ് ഇത് തയ്യാറാക്കേണ്ടത്. അതുകൊണ്ട് തന്നെ അപാര രുചിയുമാണ് ഈ മലബാര്‍ ഉള്ളി ചിക്കന്. ഇതെങ്ങനെയാണ് തയ്യാറാക്കേണ്ടതെന്ന് നോക്കാം.
ആവശ്യമുള്ള ചേരുവകള്‍:
- ചിക്കന്‍
- ചെറിയ ഉള്ളി
- തേങ്ങ
- ഉപ്പ്
- മഞ്ഞള്‍ പൊടി
- മുളക് പൊടി
- വറ്റല്‍ മുളക്
- വെളിച്ചെണ്ണ
- കറിവേപ്പില
- ഇഞ്ചി, വെളുത്തുള്ളി ചതച്ചത്
- മല്ലിയില
തയ്യാറാക്കേണ്ട വിധം: ചെറിയ കഷണങ്ങളാക്കി മുറിച്ച ചിക്കന്‍ കഴുകി വൃത്തിയാക്കുക. തുടര്‍ന്ന് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, മഞ്ഞള്‍ പൊടി, മുളക് പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്‌ത് മാറ്റി വയ്‌ക്കുക. അല്‍പ നേരം റെസ്റ്റ് ചെയ്യാന്‍ വയ്‌ക്കാം. അപ്പോഴേക്കും ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് വഴറ്റിയെടുക്കാം. ഇതിനായി ചുവട് കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വച്ച് അത് ചൂടാകുമ്പോള്‍ അല്‍പം വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോള്‍ അതിലേക്ക് ചെറിയ ഉള്ളി അരിഞ്ഞത് ഇട്ട് ഇളക്കുക. ആവശ്യത്തിന് ഉപ്പ് ഉള്ളിയിലേക്ക് ചേര്‍ക്കണം. ഉള്ളി വേഗത്തില്‍ നിറം മാറാന്‍ സാധ്യതയുള്ളത് കൊണ്ട് ചെറിയ തീയില്‍ വേണം വഴറ്റിയെടുക്കാന്‍. ഉള്ളി നിറം മാറി തുടങ്ങുമ്പോള്‍ അതിലേക്ക് കട്ടി കുറച്ച് അരിഞ്ഞ തേങ്ങ ചേര്‍ക്കാം. ഉള്ളിയുമായി നന്നായി മിക്‌സ് ചെയ്‌തതിന് ശേഷം വറ്റല്‍ മുളക് ചെറിയ കഷണങ്ങളാക്കിയതും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കാം. തേങ്ങയും വറ്റല്‍മുളകും കറിവേപ്പിലയുമെല്ലാം വെളിച്ചെണ്ണയില്‍ വേവുന്നതിന്‍റെ നല്ല മണം വരും. അപ്പോള്‍ മസാല പുരട്ടി വച്ച ചിക്കന്‍ അതിലേക്ക് ചേര്‍ത്തിളക്കുക. വെള്ളം ഒട്ടും ചേര്‍ക്കാതെ ചെറിയ തീയില്‍ പാത്രം അടച്ചുവച്ച് വേവിക്കാം. ഇടയ്‌ക്ക് ചിക്കനൊന്ന് ഇളക്കി വീണ്ടും അടച്ചുവയ്‌ക്കാം. ചിക്കന്‍ ചൂടാകുമ്പോള്‍ അതില്‍ നിന്നും വെള്ളം ഇറങ്ങും. പാത്രം അടച്ച് വയ്‌ക്കുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്ന ആവിയില്‍ ചിക്കന്‍ നന്നായി വേവും. കഷണങ്ങള്‍ നന്നായി വേവായി കഴിഞ്ഞാല്‍ പിന്നീട് പാത്രം തുറന്ന് വച്ച് വേണ്ടത്ര ക്രിസ്‌പിയാക്കിയെടുക്കാം. ശേഷം മുകളില്‍ അല്‍പം മല്ലിയില ചേര്‍ത്തി ഇറക്കിവയ്‌ക്കാം. ഇതോടെ അടിപൊളി മലപ്പുറം ഉള്ളി ചിക്കന്‍ റെഡി.
Read More:
- ഒരു പറ അരിയുടെ ചോറുണ്ണും ഈ ചമ്മന്തിയുണ്ടെങ്കില്‍; കിടുക്കാച്ചി റെസിപ്പിയിതാ...
- തട്ടുകട രുചിയുടെ ആരുമറിയാത്ത രഹസ്യം; എഗ്ഗ് ഗ്രീന്‍പീസ് മസാല; കിടിലന്‍ റെസിപ്പിയിതാ...
- എരിവും പുളിയും സമാസമം; നാവില്‍ കൊതിയൂറും ഷാപ്പിലെ മത്തി മുളകിട്ടത്, റെസിപ്പിയിതാ ഇവിടെ
- കുഴിയും കുക്കറും വേണ്ട; വളരെ എളുപ്പത്തില്‍ രുചിയൂറും അറേബ്യന്‍ ചിക്കന് മന്തി
- ഓവനും ഗ്രില്ലും വേണ്ട; വേഗത്തില്‍ തയ്യാറാക്കാം പെരിപെരി അല്‍ഫാം, റെസിപ്പി ഇതാ...