ഏറെ പോഷക ഗുണമുള്ള ഇലയാണ് കറിവേപ്പ്. മിക്ക വിഭവങ്ങളിലും രുചിക്കും മണത്തിനുമായി ഉപയോഗിക്കുന്ന ഒന്നാണിത്. ആഹാര ആവശ്യങ്ങളില്‍ മാത്രമല്ല ഔഷധമായും ഇത് ഉപയോഗിച്ച് വരുന്നുണ്ട്. ആഹാരത്തിലൂടെ ശരീരത്തിന് അകത്ത് പ്രവേശിക്കുന്ന വിഷാംശങ്ങളെ പുറന്തള്ളാനും കറിവേപ്പിലയ്‌ക്ക് സാധിക്കും. കൂടുതലായും ഇത് ഭക്ഷണത്തില്‍ ചേര്‍ക്കാറാണ് പതിവ്. എന്നാല്‍ കറിവേപ്പില ഉപയോഗിച്ച് ഏറെ രുചികരമായി പല ഭക്ഷണങ്ങളും ഉണ്ടാക്കാം. അത്തരത്തിലൊരു വിഭവമാണ് നമ്മുടെ ഇന്നത്തെ റെസിപ്പി. ഏറെ നാള്‍ കേടാകാതെ സൂക്ഷിക്കാവുന്ന തരത്തിലുള്ള രുചികരമായ കറിവേപ്പില ചമ്മന്തി പൊടിയാണ് ഇന്നത്തെ റെസിപ്പി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ആവശ്യമായ ചേരുവകള്‍:
- കറിവേപ്പില
- തേങ്ങ
- വറ്റല്‍ മുളക്
- മുളക് പൊടി
- ഉഴുന്ന്
- കായ പൊടി
- ഉപ്പ്
- കുരുമുളക് പൊടി
- പുളി
- തുവര പരിപ്പ്
തയ്യാറാക്കുന്ന വിധം: കറിവേപ്പില ഒരു പാനിലിട്ട് നന്നായി വറുത്തെടുക്കുക. അതിന് ശേഷം ചിരകിയെടുത്ത തേങ്ങയും വറുത്തെടുക്കാം. ഇതിലേക്ക് ആവശ്യമായ ഉഴുന്ന്, തുവര പരിപ്പ്, വറ്റല്‍ മുളക് എന്നിവയും വറുത്ത് മാറ്റിവയ്‌ക്കുക. ശേഷം ആവശ്യമായ പുളിയും ചെറുതായൊന്ന് ചൂടാക്കുക. വറുത്തെടുത്ത ഇവയിലേക്ക് ആവശ്യത്തിന് ഉപ്പ്, മുളക് പൊടി, കായ പൊടി, കുരുമുളക് പൊടി എന്നിവയും ചേര്‍ത്ത് മിക്‌സില്‍ പൊടിച്ചെടുക്കുക. ഇപ്പോള്‍ സൂപ്പര്‍ ടേസ്റ്റി കറിവേപ്പില ചമ്മന്തി പൊടി റെഡിയായി. നന്നായി പൊടിച്ചെടുത്ത ഈ ചമന്തി പൊടി ഒരു കുപ്പിയിലേക്ക് മാറ്റി അടച്ച് സൂക്ഷിക്കാം. ഏറെ നാള്‍ ഇത് കേടുകൂടാതിരിക്കും.
Also Read: ഫാസ്റ്റായൊരു ബ്രേക്ക് ഫാസ്റ്റ്; സിമ്പിള്‍ ബനാന മില്‍ക്ക് ടോസ്റ്റ്, റെസിപ്പി ഇങ്ങനെ...