ഇടുക്കി: മലയാള സിനിമാസ്വാദകരുടെ മനസ് കീഴടക്കിയ ചിത്രമാണ് ഭ്രമരം. സിനിമ റിലീസായിട്ട് നാളേറെയായെങ്കിലും ഇതിലെ ഓരോ സീനുകളും ഇന്നും ആരാധക മനസില്‍ മായാത്ത ഓര്‍മയാണ്. സിനിമ മാത്രമല്ല അതിലൂടെ ഇഷ്‌ടയിടമായി മാറിയ ഒരു സ്ഥലവുമുണ്ട് അങ്ങ് ഇടുക്കിയില്‍. പച്ചപ്പും കോടമഞ്ഞിന്‍റെ കുളിരുമുള്ള കാന്തല്ലൂരിലെ 'ഭ്രമരം പോയിന്‍റ്'. അതെ, ഒരൊറ്റ സിനിമ കൊണ്ട് തലവര മാറിയ വ്യൂപോയിന്‍റ്.
സഥാസമയവും കോട കുളിര് കോരിയിടുന്നൊരിടം. ഇളം തെന്നലേറ്റ് ആടുന്ന പച്ചപ്പുല്‍തകിടിയും മൊട്ട കുന്നുകളും. ഭ്രമരത്തിലെ മോഹന്‍ലാലിന്‍റെ കഥാപാത്രമായ ശിവന്‍കുട്ടിയെ പോലെ ജനമനസുകളില്‍ ഇടം പിടിച്ചതാണ് ഈ ലൊക്കേഷനും. വ്യൂ പോയിന്‍റിലെത്തിയാല്‍ ഇടുക്കിയുടെ വിദൂര ദൃശ്യങ്ങള്‍ ആവോളം ആസ്വദിക്കാം. അങ്ങകലെയുള്ള ചെങ്കുത്തായ മലകളും കണ്ണിന് കുളിരേകുന്ന കാന്തല്ലൂരിലെ കൃഷി കാഴ്‌ചകളും ഇവിടെ നിന്ന് കാണാനാകും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മാത്രമല്ല വ്യൂപോയിന്‍റിലെ ഏറുമാടവും ട്രീ ഹൗസുമെല്ലാം സഞ്ചാരികളുടെ ഇഷ്‌ടയിടം തന്നെ. ദിനംപ്രതി നിരവധി പേരാണ് ഇവിടം സന്ദര്‍ശിക്കാനെത്തുന്നത്. കേരളത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇവിടേക്ക് സഞ്ചാരികളെത്തുന്നുണ്ട്.
വ്യൂപോയിന്‍റിലേക്കുള്ള പാതയിലെ കാഴ്‌ചകളും ഏറെ മനോഹരമാണ്. ഓഫ് റോഡ് ജീപ്പ് സവാരിക്കും പറ്റിയ ഇടമാണ്. രാത്രിയില്‍ കാട്ടാന അടക്കമുള്ള ജീവികള്‍ ഇവിടെയെത്താറുണ്ട്. കാന്തല്ലൂരിന്‍റെ ഗ്രാമീണ കാഴ്‌ചകള്‍ ആസ്വദിക്കാനെത്തുന്ന ആരും ഈ വ്യൂപോയിന്‍റ് കാണാതെ മടങ്ങില്ല. അത്രയ്‌ക്കുണ്ട് ഇവിടുത്തെ പ്രകൃതി ഭംഗി. സിനിമയിലൂടെ പ്രശസ്‌തമായ ഈ സ്ഥലം നാട്ടുകാരുടെയും സ്വര്‍ഗ ഭൂമി തന്നെയാണ്.
Also Read: കാന്തല്ലൂരിന് ഇത് ആപ്പിൾ വിളവെടുപ്പ് കാലം; മധുരമൂറും കാഴ്‌ചകൾ തേടി സഞ്ചാരികൾ