ഒരു വിവാഹം പ്ലാന്‍ ചെയ്യുന്നത് ദിവസങ്ങളോളം നീളുന്ന ഒരു എഫേര്‍ട്ട് ആണ്. വിവാഹ തീയതിയും അതിനുള്ള വസ്‌ത്രങ്ങളും ആഭരണങ്ങളും ആഘോഷങ്ങളുമെല്ലാം ദിവസങ്ങളോളം ചര്‍ച്ചകള്‍ നടത്തിയാണ് തീരുമാനിക്കുന്നത്. എന്നാല്‍ വിവാഹത്തെ പോലെ തന്നെ ഹണിമൂണിനും ഏറെ പ്രധാന്യം നല്‍കുന്നവരാണ് പുതുതലമുറ. വിവാഹ ദിനത്തിന് മുമ്പേ തന്നെ ഹണിമൂണ്‍ ആഘോഷിക്കേണ്ട ഡെസ്റ്റിനേഷനുകള്‍ കണ്ടെത്തി തീരുമാനിക്കുന്നവരാണ് മിക്കവരും.
മധുവിധു ആഘോഷിക്കുവാനായി സ്വദേശത്തും വിദേശത്തും നിരവധിയിടങ്ങളുണ്ട്. ഇന്ത്യയിലെ വിവിധ സ്‌പോട്ടുകള്‍ ഇതിനായി തെരഞ്ഞെടുക്കുന്നവരും കുറവല്ല. മലയാളികള്‍ അടക്കം നിരവധി പേരാണ് ഇന്ത്യയിലെ അങ്ങോളമിങ്ങോളമുള്ള ഇത്തരം ഡെസ്റ്റിനേഷനുകള്‍ തേടുന്നത്.
എന്നാലിനി ഹണിമൂണ്‍ സ്‌പോട്ടുകള്‍ തേടി അലയാന്‍ വരട്ടെ. മറ്റെവിടെയും പോകാതെ കേരളത്തില്‍ തന്നെ ഹണിമൂണ്‍ അടിപൊളിയാക്കാനുള്ള ഇടങ്ങളുണ്ട്. കോടമഞ്ഞും തണുപ്പും ഇഷ്‌ടപ്പെടുന്നവര്‍ക്കും ഹൗസ് ബോട്ടില്‍ മധുവിധു ആഘോഷിക്കാന്‍ താത്‌പര്യമുള്ളവര്‍ക്കും കൊടും കാട്ടില്‍ ടെന്‍റ് കെട്ടിയും ട്രീഹൗസില്‍ താമസിക്കാന്‍ ആഗ്രഹമുള്ളവര്‍ക്കും തിരയും തീരവും ആസ്വദിക്കാനുള്ളവര്‍ക്കും പറ്റിയ ഇടങ്ങള്‍. കേരളത്തിലെ ഏതാനും കിടിലന്‍ ഹണിമൂണ്‍ സ്‌പോട്ടുകള്‍ പരിചയപ്പെടാം.
മൂന്നാര്‍
കേരളത്തിന് അകത്തും പുറത്തുമുള്ള വിനോദ സഞ്ചാരികളുടെ ഇഷ്‌ടയിടമാണ് ഇടുക്കിയിലെ മൂന്നാര്‍. സദാ കോടമഞ്ഞും കുളിരും സൗന്ദര്യം തുളുമ്പുന്ന പ്രകൃതി മനോഹാരിതയുമാണ് മൂന്നാറിന്‍റെ പ്രത്യേകത. അതുകൊണ്ട് തന്നെ കേരളത്തിന് പുറമെ, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ള വധൂവരന്മാര്‍ അധികവും ഹണിമൂണിന് എത്തുന്ന സ്‌പോട്ടും ആണിത്. മഴക്കാലം പിന്മാറി മഞ്ഞുകാലം എത്തുന്നതോടെ മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിക്കും.
കോടമഞ്ഞിനിടയിലെ തേയില തോട്ടങ്ങള്‍ സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കും. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 1600 മീറ്റര്‍ ഉയരത്തിലാണ് മൂന്നാര്‍. ഇവിടുത്തെ ടോപ് സ്റ്റേഷനും മാട്ടുപ്പെട്ടി ഡാമുമെല്ലാം സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ്. ജില്ലയിലെ ഏറ്റവും പ്രശസ്‌തമായ ടൂറിസ്റ്റ് സ്‌പോട്ടായ ഇരവികുളം കാണാന്‍ ആയിരങ്ങളാണ് ഒരോ ദിവസവും ഒഴുകിയെത്തുക.മൂന്നാറില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണിത്.
ട്രക്കിങ് വാഹനത്തില്‍ കോടയും കുളിര്‍ക്കാറ്റും ആസ്വദിച്ച് രാജമല കയറാം. സ്വകാര്യ വാഹനങ്ങള്‍ക്ക് ഇവിടെ പ്രവേശനമില്ല. കൈ തൊടാവുന്ന ദൂരത്തില്‍ കൂട്ടം കൂട്ടമായി വരയാടുകളെയാം അവിടെ കാണാം. മൂന്നാറിലെ മറ്റൊരു മുഖ്യ ആകര്‍ഷണമാണ് ദേവികുളം. ഫോട്ടോഗ്രാഫി, ട്രക്കിങ് എന്നിവയ്‌ക്ക് അനുയോജ്യമായ ഇടം. പ്രധാന ആകര്‍ഷണങ്ങളായി ആനയിറങ്കല്‍ തടാകം, കുണ്ടല തടാകം, പള്ളിവാസല്‍ വെള്ളച്ചാട്ടം എന്നിവയും ഇവിടെയുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തണുപ്പേറിയ കാലാവസ്ഥയില്‍ കാഴ്‌ചകളെല്ലാം ആസ്വദിച്ച് രാത്രിയില്‍ താമസിക്കാന്‍ നിരവധി റിസോര്‍ട്ടുകളും ഹോട്ടലുകളും മൂന്നാറിലുണ്ട്. സീസണ്‍ ആണെങ്കില്‍ ഇവയെല്ലാം മുന്‍കൂട്ടി തന്നെ ബുക്ക് ചെയ്യേണ്ടിവരും. സ്വിമ്മിങ് പൂള്‍ അടക്കമുള്ള ആഢംബര റിസോര്‍ട്ടുകളും പ്രകൃതിയോട് ഇണങ്ങിയുള്ള റിസോര്‍ട്ടുകളും ഇവിടെയുണ്ട്. നല്ല തണുപ്പുള്ള ദിനങ്ങളില്‍ നല്ല രുചിയേറും ഭക്ഷണങ്ങള്‍ ലഭിക്കുന്ന റിസോര്‍ട്ടുകളും ഇവിടെയുണ്ട്. തണുപ്പും കുളിരും ആസ്വദിച്ച് പ്രകൃതിയുടെ മടിത്തട്ടില്‍ അന്തിയുറങ്ങാനാകുന്ന നിരവധി റിസോര്‍ട്ടുകളാണ് മൂന്നാറിന്‍റെ പ്രത്യേകത. അവയില്‍ ചിലതിനെ പരിചയപ്പെടാം.
- പറക്കാട്ട് നേച്ചര്‍ റിസോര്‍ട്ട്
- ഫ്രാഗ്രന്‍റ് നേച്ചര്‍ റിസോര്‍ട്ട്
- രാഗമയ റിസോര്‍ട്ട് ആന്‍ഡ് സ്‌പാ
- ഫോഗ് റിസോര്‍ട്ട്
- മൗണ്‍ന്‍ ക്ലബ് റിസോര്‍ട്ട്
- ആരണ്യക റിസോര്‍ട്ട്
- ടീ വാലി റിസോര്‍ട്ട്
- ബ്ലാക്ക് ബെറി ഹില്‍സ് റിട്രീറ്റ് ആന്‍ഡ് സ്‌പാ
- ഗോള്‍ഡന്‍ റിഡ്‌ജ് മൗണ്‍ന്‍ റിസോര്‍ട്ട്
- ക്ലബ് മഹീന്ദ്ര റിസോര്‍ച്ച്
- റിവുലെറ്റ് റിസോര്‍ട്ട്
- സ്‌പൈസ് ട്രീ റിസോര്‍ട്ട്
തുടങ്ങിയവ മൂന്നാറിലെ ഏതാനും പ്രധാനപ്പെട്ടവയില്‍ ചിലതാണ്. 3 സ്റ്റാര്‍, 4 സ്റ്റാര്‍, 5 സ്റ്റാര്‍ റിസോര്‍ട്ടുകളാണ് ഇവ. എന്നാല്‍ ഒരു ദിവസത്തേക്കുള്ള റിസോര്‍ട്ടിന്‍റെ നിരക്ക് വ്യത്യസ്‌തമാണ്. 1750 രൂപ മുതല്‍ 20,000 രൂപ വരെയുള്ള റിസോര്‍ട്ടുകള്‍ ഇക്കൂട്ടത്തിലുണ്ട്. നമ്മുക്ക് അനുയോജ്യമായവ ഇതില്‍ നിന്നും തെരഞ്ഞെടുക്കാം. നല്ല സുരക്ഷിതവും ആഢംബരവുമായ മുറികളും നല്ല ആംബിയന്‍സുമാണ് ഇവിടങ്ങളിലെ പ്രത്യേകത. മാത്രമല്ല സ്വിമ്മിങ് പൂള്‍, ലുഷ് ഗാര്‍ഡന്‍, സ്‌പാ ആന്‍ഡ് വെല്‍നസ് സെന്‍റര്‍, കിഡ്‌സ് പ്ലേഗ്രൗണ്ട്, ബിസിനസ് സെന്‍റര്‍, മീറ്റിങ് ഹാള്‍, സൗജന്യ വൈ-ഫൈ, ജിം, ബോര്‍ഡ് ഗെയിം, ഭക്ഷണ ശാല, സ്വന്തമായി ഭക്ഷണം പാകം ചെയ്യാനുള്ള കിച്ചണ്‍, ക്യാമ്പ് ഫയര്‍ എന്നീ സൗകര്യങ്ങളും റിസോര്‍ട്ടുകളിലുണ്ട്. മുറികള്‍ ബുക്ക് ചെയ്യുന്നതിന് അതാത് റിസോര്‍ട്ടുകളുടെ സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി.
വയനാട്
മൂന്നാര്‍ അല്ലെങ്കില്‍ പിന്നെ വയനാട്... ഹണിമൂണിനായി ദമ്പതികള്‍ തെരഞ്ഞെടുക്കുന്ന രണ്ടാമത്തെ സ്‌പോട്ട്. ഏത് സമയത്തും യാത്ര ചെയ്യാനും കഴിയുന്ന ഇടമാണ് വയനാട്. എന്നാല്‍ മഞ്ഞുകാലത്താണ് വയനാട് ഏറെ സുന്ദരിയായികുക. ഇക്കാലത്ത് തേയില തോട്ടങ്ങളും തടാകങ്ങളുമെല്ലാം കോട പുതയ്‌ക്കും. കുളിരേറ്റ് താമരശേരി ചുരം കയറുമ്പോള്‍ തന്നെ ആ ട്രിപ്പിന്‍റെ വൈബ് അറിയാനാകും. ചുരം കയറി മുകളിലെത്തിയാല്‍ പിന്നെ എങ്ങോട്ട് തിരിഞ്ഞാലും സുന്ദര കാഴ്‌ചകള്‍ മാത്രം.
പടികള്‍ ഏറെ ചവിട്ടി കയറിയാല്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന എടയ്‌ക്കല്‍ ഗുഹ, കാടും പാറക്കെട്ടുകളും താണ്ടിയാല്‍ കാണാനാകുന്ന സൂചിപ്പാറ വെള്ളച്ചാട്ടം, ബോട്ട് സവാരി നടത്താനും പെഡല്‍ ബോട്ടില്‍ സഞ്ചാരിക്കാനും കഴിയുന്ന പൂക്കോട് തടാകം, പഴശ്ശിരാജ സിനിമയ്‌ക്ക് വേദിയൊരുങ്ങിയ കുറുവ ദ്വീപ് എന്നിവയെല്ലാം മുഖ്യ ആകര്‍ഷണമാണ്. കുറുവ ദ്വീപിലെത്തിയാല്‍ പിന്നെ ചങ്ങാടത്തിലും സഞ്ചരിക്കാം. അത് തീര്‍ത്തും നല്ലൊരു അനുഭവമായിരിക്കും സമ്മാനിക്കുക.
താമസത്തിനും നിരവധി സൗകര്യങ്ങളുണ്ട് വയനാട്ടില്‍. പലതരത്തിലുള്ള റിസോര്‍ട്ടുകളും ഹോംസ്റ്റേകളുമാണ് ഇവിടുത്തെ പ്രത്യേക. സ്വിമ്മിങ് പൂള്‍ ഉള്ള റിസോര്‍ട്ടുകളും കാട്ടിനുള്ളിലെ മരത്തില്‍ ഒരുക്കിയിട്ടുള്ള ട്രീ ഹൗസുകളും ഏറെ പ്രശസ്‌തമാണ്. രാത്രിയില്‍ കൊടും കാടിനുള്ളില്‍ അവിടുത്തെ ശബ്‌ദവും തണുപ്പുമെല്ലാം ആസ്വദിച്ച് കഴിയാം.
സ്വകാര്യത ഇഷ്‌ടപ്പെടുന്ന കപ്പിള്‍സിന് ഏറെ അനുയോജ്യമായ ഡെസ്റ്റിനേഷന്‍ കൂടിയാണ് വയനാട്. മരത്തിന് മുകളിലെ ഏറുമാടങ്ങളിലെ താമസം മനസിന് ഏറെ സന്തോഷം പകരും. നല്ല അടിപൊളി ഭക്ഷണം അടക്കം ലഭിക്കുന്നതാണ് മിക്ക റിസോര്‍ട്ടുകളും ഹോം സ്റ്റേകളും. ഇനിയിപ്പോ സ്വന്തമായി ഭക്ഷണം പാകം ചെയ്‌ത് കഴിക്കണമെന്നുള്ളവര്‍ക്ക് അതിനും സൗകര്യമുള്ള ഇടങ്ങള്‍ വയനാട്ടിലുണ്ട്. വയനാട്ടിലെ പ്രധാനപ്പെട്ട 25 റിസോര്‍ട്ടുകളിതാ...
- സെറീന്‍ ക്രെസ്റ്റ് റിസോര്‍ട്ട്
- വുഡ്റോസ് റിസോര്‍ട്ട്
- ലാന്‍ഡ്‌സ് എന്‍ഡ് റിസോര്‍ട്ട്
- ക്ലോവ് റിസോര്‍ട്ട് ആന്‍ഡ് സ്‌പാ
- വൈത്തിരി വില്ലേജ് റിസോര്‍ട്ട്
- വുഡ്‌സ് റിസോര്‍ട്ട്
- ലേക്ക് റോസ് വുഡ്‌സ് റിസോര്‍ട്ട്
- അനന്‍റേറ റിസോര്‍ട്ട്
- വേവ് ലേക്ക് വ്യൂ റിസോര്‍ട്ട്
- പെറ്റല്‍സ് റിസോര്‍ട്ട്
- റെയിന്‍ ഫോറസ്റ്റ് ബോട്ടിക് റിസോര്‍ട്ട്
- ലെ ഈഡന്‍ റിസോര്‍ട്ട്
- വൈത്തിരി റിസോര്‍ട്ട്
- കോഫി ഗ്രീന്‍സ് റിസോര്‍ട്ട്
- റെയിന്‍ ഡ്രോപ്‌സ് റിസോര്‍ട്ട്
- ബാംബൂ ക്രീക്ക് റിസോര്‍ട്ട്
- സപ്‌ത റിസോര്‍ട്ട് ആന്‍ഡ് സ്‌പാ
- അഗ്രഹാരം റിസോര്‍ട്ട്
- മോറിക്കാപ്പ് റിസോര്‍ട്ട്
- സെറിനിറ്റി റിസോര്‍ട്ട്
- വിന്‍ഡ് ഫ്ലവര്‍ റിസോര്‍ട്ട്
- സില്‍വര്‍ വുഡ്‌സ് റിസോര്‍ട്ട്
- അരയാല്‍ റിസോര്‍ട്ടുകള്‍
- മൗണ്ടന്‍ ഷാഡോസ് റിസോര്‍ട്ട്
- കോഫി കൗണ്ടി റിസോര്‍ട്ട്
ആലപ്പുഴ
മധുവിധു ആഘോഷിക്കാന്‍ കഴിയുന്ന ഇടങ്ങളില്‍ മുന്‍നിരയിലാണ് ആലപ്പുഴയും. കായല്‍പ്പരപ്പിലൂടെയുള്ള യാത്രകള്‍ ആസ്വദിച്ച് ഹൗസ് ബോട്ടില്‍ കഴിയാം. കരിമീനും കായലില്‍ നിന്നും പിടിക്കുന്ന മത്സ്യങ്ങളും കറിവച്ചും പൊളിച്ചും കഴിക്കാം. പാട്ട് പാടിയും നൃത്തമാടിയും ബോട്ടില്‍ കഴിയാം. രാത്രിയില്‍ കായലിന്‍റെ ഓളങ്ങള്‍ തഴുകുന്ന ബോട്ടില്‍ രാപ്പാര്‍ക്കാം. വേമ്പനാട് കായലിലൂടെ വളത്തിലോ ഹൗസ് ബോട്ടിലോ കറങ്ങുമ്പോഴാണ് ആലപ്പുഴയുടെ മുഴുവന്‍ ഭംഗിയും നുകരാനാവുക. ആലപ്പുഴ ബീച്ച്, കുമരകം പക്ഷി സങ്കേതം, മാരാരി ബീച്ച്, പുന്നമട കായല്‍ എന്നിവിടങ്ങളും സന്ദര്‍ശിക്കേണം. പക്ഷി സങ്കേതം സന്ദര്‍ശിച്ചാല്‍ ഇന്നും വരെയും കാണാത്ത ദേശാടന പക്ഷികളെ അവിടെ കാണാം. പാതിരാമണല്‍ ദ്വീപ്, കുമരകം വില്ലേജ്, നെല്‍വയലുകള്‍ എന്നിവയും കുമരകത്തെ വിസ്‌മയ കാഴ്‌ചകളാണ്. ആലപ്പുഴയിലെ പ്രധാന റിസോര്‍ട്ടുകളിതാ...
- റാംഡാ ബൈ വിന്‍ഡം ആലപ്പി
- സെക്ലൂഡേ ബൈ ദ ലേക്ക്
- സ്റ്റര്‍ലിങ് ലേക്ക് പാലസ്
- ബെസ്റ്റ് ലക്വഷറി ഹൗസ് ബോട്ട് കേരള
- ക്ലബ് മഹീന്ദ്ര ആലപ്പി
- അക്വബ്ലിസ് റിസോര്‍ട്ട്
- ശ്രീകൃഷ്‌ണ ഹൗസ് ബോട്ട്
- ജയ് ലേക്ക് റിസോര്‍ട്ട്
- വാട്ടര്‍ ഫ്രന്‍ഡ് റിസോര്‍ട്ട്
- പെരുമ്പലം ഐലന്‍ഡ് ആലപ്പുഴ
കോവളം, പൂവാര്‍ ബീച്ചുകളും
ഹില്‍സ്റ്റേഷനുകളും പച്ചപ്പും ഹരിതാഭയും മാത്രമല്ല മധുവിധു ആഘോഷിക്കാനായി ദമ്പതികള്‍ തെരഞ്ഞെടുക്കാറുള്ളത്. ഇതിനായി സെലക്‌റ്റ് ചെയ്യുന്ന നിരവധി ബീച്ചുകളുമുണ്ട് ദൈവത്തിന്‍റെ സ്വന്തം നാടായി കൊച്ചു കേരളത്തില്‍. തലസ്ഥാനത്തെ കോവളം ബീച്ചാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. നിരവധി വിദേശികള്‍ അടക്കം അവധിക്കാലം ആസ്വദിക്കാനെത്തുന്ന ഒരു സ്‌പോട്ടാണ് കോവളം.
കടലിന് അഭിമുഖമായുള്ള നിരവധി താമസ സൗകര്യങ്ങളാണ് ബീച്ചിലെ മറ്റൊരു പ്രത്യേകത. മാത്രമല്ല കടല്‍ വിഭവങ്ങള്‍ മതിയാവോളം ആസ്വദിക്കാനാകുന്ന നിരവധി ഹോട്ടലുകളും റസ്റ്റോറന്‍റുകളും ഇവിടെയുണ്ട്. ബീച്ചിലെ പ്രധാന ആകര്‍ഷണങ്ങളാണ് ലൈറ്റ് ഹൗസും വിഴിഞ്ഞം തുറമുഖവും. കോവളത്ത് നിന്നും ഏകദേശം മൂന്ന് കിലോമീറ്റര്‍ അപ്പുറമാണ് വിഴിഞ്ഞം തുറമുഖം.
കോവളത്തിന് പുറമെ പൂവാര്‍ ബീച്ചും മറ്റൊരു പ്രധാന ഹണിമൂണ്‍ സ്‌പോട്ടാണ്. തലസ്ഥാനത്തെ തെക്കേയറ്റത്തുള്ള ബീച്ചാണിത്. നിരവധി റിസോര്‍ട്ടുകളും ഇവിടെയുണ്ട്. സ്ഥലത്തെ ദ്വീപും അവിടുത്തെ കാഴ്‌ചകളുമെല്ലാമാണ് ഇവിടെ ദമ്പതികളുടെ ഇഷ്‌ടയിടമാക്കുന്നത്. ബീച്ചിലെ തിരക്കില്‍ നിന്നെല്ലാം മാറി താമസിക്കണമെങ്കില്‍ അതിനും പറ്റിയ റിസോര്‍ട്ടുകള്‍ ഇവിടെയുണ്ട്. കോവളത്തെ പ്രധാനപ്പെട്ട റിസോര്‍ട്ടുകള്‍:
- ലീലാ കോവളം
- ട്രാവല്‍ ട്രയാംഗിള്‍
- താജ് വിവാന്ത ഗ്രീന്‍ കോവ് റിസോര്‍ട്ട്
- ഹോട്ടല്‍ ഉദയ് സമുദ്ര ലെഷര്‍
- എസ്റ്റുവറി ഐലന്‍ഡ് റിസോര്‍ട്ട്
- ജാസ്‌മിന്‍ പാലസ് ഹോട്ടല്‍
- ഹോട്ടല്‍ സമുദ്ര
- ഗോഡ്‌സ് ഓണ്‍ കണ്‍ട്രി റിസോര്‍ട്ട്
- സോമതീരം ഹെല്‍ത്ത് റിസോര്‍ട്ട്
ചെറായി ബീച്ച് കോവളം പോലെ തന്നെ എറണാകുളത്തെ പ്രധാന ബീച്ചാണ് ചെറായി. വൈപ്പിന്‍ ദ്വീപുമായി ബന്ധപ്പെട്ട് കിടക്കുന്ന ഇവിടം ദിവസവും നിരവധി പേരാണെത്തുന്നത്. ബീച്ചിനോട് ചേര്‍ന്നുള്ള റിസോര്‍ട്ടുകളില്‍ കഴിയുന്നതും നല്ലൊരു അനുഭവമായിരിക്കും. കടല്‍ത്തീരങ്ങളിലെ കാഴ്‌ചകള്‍ കണ്ട് കടല്‍ക്കാറ്റേറ്റ് അന്തിയുറങ്ങാം. കേരളത്തിന് പുറത്ത് നിന്നും നിരവധി ദമ്പതികളാണ് മധുവിധു ആഘോഷിക്കാന്‍ ചെറായിയില്‍ എത്തുന്നത്.
Also Read |
റോസാച്ചെടി പൂത്തുലയും; ഇതൊഴിച്ചാല്‍ മതി
മൊഞ്ചേറും മെഹന്തി ഡിസൈനുകള്‍; കല്യാണത്തിനും പെരുന്നാളിനും ഈ പാറ്റേണുകളായാലോ