വീട്ടിലുള്ള മുഴുവന്‍ വാഴപ്പഴവും ഒന്നിച്ച് പഴുത്തോ? എന്നാലിനി അവ വെറുതെ പാഴാക്കി കളയേണ്ട. ഏറെ നാളത്തേക്ക് സൂക്ഷിച്ച് വയ്‌ക്കാവുന്ന ഡ്രൈ ഫ്രൂട്ട്‌സ് ഉണ്ടാക്കാം. ഏത് വാഴപ്പഴവും ഇത്തരത്തില്‍ ഡ്രൈ ഫ്രൂട്ട്‌സ് ആക്കി വയ്‌ക്കാം. അത് മാത്രമല്ല ഡ്രൈ ഫ്രൂട്ട്‌സ് ആക്കിയ പഴവും കൊണ്ട് ഉണ്ടാക്കുന്ന ഒരു കിടിലന്‍ റെസിപ്പിയുമുണ്ട്.
പഴം ഉണക്കി വരട്ടിയത്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഇത് ഏവര്‍ക്കും ഇഷ്‌ടമാകുന്ന ഒരു റെസിപ്പി കൂടിയാണ്. ഇതിനായി ആദ്യം ഡ്രൈ ഫ്രൂട്ട് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ഇതിനായി നന്നായി പഴുത്ത പഴം കട്ടി കുറച്ച് അരിഞ്ഞെടുക്കുക. ഏത് ആകൃതിയില്‍ വേണമെങ്കിലും പഴം അരിഞ്ഞെടുക്കാം.
കനം കുറച്ച് അരിഞ്ഞ ഇവ വെയിലത്ത് വച്ച് ഉണക്കിയെടുക്കാം. പഴത്തില്‍ പഞ്ചസാരയോ ഉപ്പോ ഒന്നും തന്നെ ചേര്‍ക്കേണ്ടതില്ല. നല്ല വെയിലുള്ള ദിവസമാണെങ്കില്‍ രണ്ടോ മൂന്നോ ദിവസം കൊണ്ട് തന്നെ ഇവ ഉണങ്ങി കിട്ടും. നന്നായി ഉണങ്ങിയ ഇവ എത്ര കാലം വേണമെങ്കിലും കേടുകൂടാതെ സൂക്ഷിക്കാം. ഉണക്കിയെടുത്ത പഴം കൊണ്ട് മറ്റ് വിഭവങ്ങളും തയ്യാറാക്കാം. മാത്രമല്ല ഇവ വെറുതെ കഴിക്കാനും നല്ല രുചിയാണ്. ഇത് കൊണ്ടുണ്ടാക്കുന്ന സിമ്പിള്‍ പഴം ഉണക്കി വരട്ടിയതിന്‍റെ റെസിപ്പി ഇങ്ങനെയാണ്.
ആവശ്യമുള്ള ചേരുവകള്‍:
- ഉണങ്ങിയ പഴം (ചെറുതായി അരിഞ്ഞത്)
- നെയ്യ്
- ശര്‍ക്കര (പൊടിച്ചത്)
- ജീരകം (പൊടിച്ചത്)
- ഏലയ്‌ക്കായ (പൊടിച്ചത്)
- ചുക്ക് (പൊടിച്ചത്)
- പഞ്ചസാര- (പൊടിച്ചത്)
തയ്യാറാക്കേണ്ട വിധം: നന്നായി ഡ്രൈ ആക്കിയ പഴം ഒരേ വലുപ്പത്തില്‍ മുറിച്ചെടുക്കുക. വരട്ട് തയ്യാറാക്കുന്നതിനായി ഒരു പാന്‍ അടുപ്പില്‍ വച്ച് അതിലേക്ക് അല്‍പം നെയ്യ് ചേര്‍ക്കുക. ഇത് ചൂടായി വരുമ്പോള്‍ ശര്‍ക്കര പൊടിച്ചതും അല്‍പം വെള്ളവും ചേര്‍ത്തിളക്കുക. ശര്‍ക്കര ചൂടായി വരുമ്പോള്‍ കൈ വിടാതെ ഇളക്കുക. ശര്‍ക്കര പാവ് അല്‍പം കുറുകി വരുമ്പോള്‍ അതിലേക്ക് പഴം നുറുക്കുകള്‍ ചേര്‍ക്കുക. ശേഷം പൊടിച്ച് വച്ച ജീരകം, ഏലയ്‌ക്കായ, ചുക്ക്, പൊടിച്ച പഞ്ചസാര എന്നിവ ചേര്‍ക്കുക.
വരട്ടിന് അല്‍പം തിളക്കം തോന്നാനാണ് പഞ്ചസാര പൊടിച്ചത് ചേര്‍ക്കുന്നത്. ഇവ ചേര്‍ത്ത് നന്നായി ഇളക്കി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ അടുപ്പില്‍ നിന്നും ഇറക്കി വയ്‌ക്കാം. ഇതോടെ ഉണക്കിയ പഴം നുറുക്ക് റെഡി. (പഴം ചേര്‍ത്തതിന് ശേഷം ഏറെ നേരം വേവിക്കരുത്).
Also Read:
- റോസാച്ചെടി പൂത്തുലയും; ഇതൊഴിച്ചാല്‍ മതി
- ക്രിസ്‌മസിനൊരുക്കാം ഒന്നാന്തരം 'ഇളനീര്‍ വൈന്‍'; വെറും 10 ദിവസം സംഗതി റെഡി
- ഗ്യാസും കറണ്ടും ലാഭിക്കാം; കേരളത്തിലും കളം പിടിക്കുന്നു, ഇലക്‌ട്രിക് വിറക് അടുപ്പ്
- ഹണിമൂണ്‍ ഇനി കേരളത്തിലാക്കാം; മികച്ച അഞ്ച് ഡെസ്റ്റിനേഷനുകളെ കുറിച്ചറിയാം
- കറിയുണ്ടാക്കാന്‍ മടിയാണോ? വേഗത്തിലുണ്ടാക്കാനൊരു ഓംലെറ്റ് കറി, റെസിപ്പിയിതാ