അവിസ്മരണീയമായ ക്രിസ്‌മസും പുതുവത്സരാഘോഷവും ആഘോഷിക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. തങ്ങളുടെ പ്രിയപ്പെട്ടവരുമായി പുതുവർഷം ആഘോഷിക്കാനാണ് എല്ലാവരും തയ്യാറെടുക്കുന്നത്. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ച് പുതുവത്സര പാര്‍ട്ടികള്‍ ആഘോഷിക്കാൻ ഇഷ്‌ടപ്പെടുന്നവരാണ് ഏറെയും, ക്രിസ്‌മിസനും പുതുവത്സര ആഘോഷങ്ങൾക്കും പറ്റിയ ഇന്ത്യയിലെ ഏറ്റവും മികച്ച ചില സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് പരിചയപ്പെടാം.
1. ഗോവ
ക്രിസ്‌മസ്-പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി ഇന്ത്യയില്‍ ഒന്നാമതായി നില്‍ക്കുന്ന സ്ഥലം ഗോവയാണ്. ബീച്ചുകളാലും മറ്റ് ഡിജെ പാര്‍ട്ടികളാലും പുതുവത്സരം കൊണ്ടാടുന്ന സ്ഥലം കൂടിയാണിത്. ഇന്ത്യയുടെ അനൗദ്യോഗിക പാർട്ടി തലസ്ഥാനമായാണ് ഗോവ അറിയ പ്പെടുന്നത്.
പരമ്പരാഗത ഹിന്ദി സംഗീത-നൃത്ത പരിപാടികളും, വർണ്ണാഭമായ കരിമരുന്ന് പ്രകടനങ്ങളും ആസ്വദിക്കാൻ വലിയ ജനക്കൂട്ടം ബീച്ചുകളിൽ ഒത്തുകൂടാറുണ്ട്. ആഡംബരപൂർണമായ താമസസൗകര്യങ്ങൾ, മികച്ച റിസോർട്ടുകൾ, രുചികരമായ ഭക്ഷണങ്ങളും ഗോവ വാഗ്‌ദാനം ചെയ്യുന്നു. ഡിസംബറിന്‍റെ അവസാനത്തോടെ നിരവധിപേരാണ് ഗോവയില്‍ എത്താറുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
2. ഉദയ്‌പൂര്‍, രാജസ്ഥാൻ
തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്ന രാജസ്ഥാനിലെ ഉദയ്‌പൂര്‍ പുതുവത്സരാഘോഷത്തിനും ക്രിസ്‌മസിനും ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന മികച്ചൊരു സ്ഥലമാണ്. ആഡംബരപൂർണമായ ഹോട്ടലുകള്‍, മികച്ച പാര്‍ട്ടികള്‍, സ്വാദിഷ്‌ടമായ ഭക്ഷണം കൊണ്ടും ഉദയ്‌പൂര്‍ ശ്രദ്ധേയമാണ്. എല്ലാ പുതുവർഷവും ക്രിസ്‌മസും ആഘോഷിക്കാൻ ധാരാളം വിനോദസഞ്ചാരികൾ ഉദയ്‌പൂരിൽ എത്താറുണ്ട്.
തടാകങ്ങളുടെ ഈ നഗരം മനോഹരമായ കോട്ടകളാല്‍ സവിശേഷമാണ്. ഡിസംബറിൽ അവധിക്കാലം ആഘോഷിക്കാൻ പറ്റിയ സ്ഥലമാണിത്. നിറയെ ഹിൽ സ്റ്റേഷനുകളുള്ളത് കാരണം ശൈത്യവും ആസ്വദിക്കാം, തടാകങ്ങൾ വിസ്‌മയിപ്പിക്കുന്ന അനുഭവം നൽകുമെന്നതും ഉറപ്പാണ്. നഗരത്തിലെ 60% ഹോട്ടലുകളും ഇതുവരെ ബുക്ക് ചെയ്തിട്ടുണ്ടെന്നും ഡിസംബർ അവസാനത്തോടെ എല്ലാ ഹോട്ടലുകളും നിറയാൻ സാധ്യതയുണ്ടെന്നും ഹോട്ടലുടമകൾ പറയുന്നു.
3. കേരളം
വിനോദ സഞ്ചാരത്തിനും ക്രിസ്‌മസ്-പുതുവത്സരാഘോഷങ്ങള്‍ക്കും സന്ദര്‍ശിക്കാൻ പറ്റിയ സംസ്ഥാനമാണ് കേരളം. ഡിസംബര്‍ മാസത്തില്‍ വിനോദ സഞ്ചാരികളുടെ കുത്തൊഴിക്കാണ് കേരളത്തിലേക്ക്. അവധിക്കാലം അടിച്ചുപൊളിക്കാൻ അനുയോജ്യമായ കാലാവസ്ഥ കൂടിയാണ് കേരളത്തിലേത്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, വയനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പുതുവത്സരാഘോഷത്തിനായി ജനങ്ങളും വിനോദ സഞ്ചാരികളും ഒത്തുകൂടാറുണ്ട്. ബീച്ചുകൾ, ക്ലബ്ബുകൾ, ബാറുകൾ, ഹൗസ് ബോട്ടുകൾ, ഹൈറേഞ്ചുകൾ എന്നിവിടങ്ങളിൽ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. കേരളത്തിലേക്കുള്ള നിങ്ങളുടെ പുതുവർഷ യാത്രയ്ക്ക്, ഹോട്ടലുകളും റിസോർട്ടുകളും മുൻകൂട്ടി ബുക്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്.
4. മക്ലിയോഡ് ഗഞ്ച്, ഹിമാചൽ പ്രദേശ്
പ്രകൃതിയാല്‍ മനോഹരമായ, പുതുവർഷം ആഘോഷിക്കാൻ പറ്റിയ സ്ഥലമാണ് മക്ലിയോഡ് ഗഞ്ച്. ഹിമാചൽ പ്രദേശ് സംസ്ഥാനത്താണ് ഈ ഹിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. കാർപെ ഡൈം, ദാൽ തടാകം, ശിവ കഫേ എന്നിവ മക്ലിയോഡ് ഗഞ്ചിലെ തീർച്ചയായും കണ്ടിരിക്കേണ്ട ആകർഷണങ്ങളാണ്.
മക്ലിയോഡ് ഗഞ്ചിൽ ധാരാളം ബുദ്ധക്ഷേത്രങ്ങളും ആശ്രമങ്ങളും ഉണ്ട്. സസ്യജാലങ്ങളാലും പർവതങ്ങളാലും ചുറ്റപ്പെട്ട ശാന്തമായ ഒരു സ്ഥലമാണ് നിങ്ങൾ തിരയുന്നതെങ്കിൽ പോകേണ്ട സ്ഥലമാണിത്. മക്‌ലിയോഡ് ഗഞ്ച് ആത്മീയതയുള്ള ഏതൊരാൾക്കും അനുയോജ്യമായ സ്ഥലമാണ്.
5. റാൻ ഓഫ് കച്ച്, ഗുജറാത്ത്
ഇന്ത്യയിലെ ഗുജറാത്തിലെ കച്ച് ജില്ലയിലെ താർ മരുഭൂമിയിലെ ഒരു ഉപ്പ് ചതുപ്പാണ് ഗ്രേറ്റ് റാൻ ഓഫ് കച്ച്. ഏകദേശം 7500 കിലോമീറ്റർ 2 (2900 ചതുരശ്ര മൈൽ) വിസ്‌തൃതിയുള്ള ഇത് ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് മരുഭൂമികളിൽ ഒന്നായി അറിയപ്പെടുന്നു.
കച്ചിലെ ധോർഡോ ഗ്രാമത്തിൽ ടെന്‍റ് അടിച്ച് താമസിക്കുന്നത് മികച്ചൊരു അനുഭവമായിരിക്കും. രണ്ടു മാസമായി ഈ നാട്ടില്‍ കച്ച് ഫെസ്റ്റിവല്‍ നടക്കാറുണ്ട്. വർണ്ണാഭമായ ആഘോഷങ്ങളിൽ മുഴുകാൻ നിങ്ങൾ ഇഷ്‌ടപ്പെടുന്നുവെങ്കില്‍ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യണം. കൃഷ്‌ണ മൃഗങ്ങൾ, പിങ്ക് അരയന്നങ്ങള്‍ ഉള്‍പ്പെടെ അപൂര്‍വമായ മൃഗങ്ങളെയും നിങ്ങള്‍ക്ക് ഇവിടെ കാണാം.
6. തവാങ്, അരുണാചൽ പ്രദേശ്
ക്രിസ്‌മസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സുഹൃത്തുക്കളോടൊപ്പം സന്ദർശിക്കാൻ അനുയോജ്യമായ സ്ഥലമാണ് തവാങ് താഴ്വര. മനോഹരമായ മലനിരകളാല്‍ സമ്പന്നമാണ് ഈ താഴ്‌വര. ഹിമാലയത്തിലെ മഞ്ഞുമൂടിയ കൊടുമുടികൾ ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചറിയാവുന്നതാണ്.
മഞ്ഞുമൂടിയ മലനിരകളിൽ വർണ്ണാഭമാണ് ഈ കേന്ദ്രം. പുരാതന ആശ്രമങ്ങളും കാണേണ്ട കാഴ്ചയാണ്. ചോങ്-ചുഗ്മി, ഗുഡ്പി എന്നീ മലനിരകള്‍ സാഹസിക വിനോദങ്ങൾ വാഗ്‌ദാനം ചെയ്യുന്നു
7. മുംബൈ, മഹാരാഷ്ട്ര
ക്രിസ്‌മസ്, ന്യൂ ഇയർ അവധിക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് മുംബൈ. ഡിസംബർ 31 മുതല്‍ വലിയ തിരക്കാണ് മുംബൈയില്‍ അനുഭവപ്പെടുന്നത്. പുതുവർഷം ആഘോഷിക്കാൻ നിരവധിപേരാണ് ഇവിടേക്ക് എത്തുന്നത്. പടക്കങ്ങളുടെ വര്‍ണാഭമായ കാഴ്‌ച, വിസ്മയിപ്പിക്കുകയും നഗരത്തെ മുഴുവൻ പ്രകാശിപ്പിക്കുകയും ചെയ്യും.
ഡിജെ പാര്‍ട്ടികള്‍ ഉള്‍പ്പെടെ നിരവധി ഈവന്‍റുകളും മുംബൈയില്‍ നടക്കാറുണ്ട്. പാര്‍ട്ടികളില്‍ പങ്കെടുക്കാൻ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുണ്ട്. ബുക്ക് മൈ ഷോയിലൂടെ ആവശ്യമായ ടിക്കറ്റുകള്‍ നിങ്ങള്‍ക്ക് ബുക്ക് ചെയ്യാനാകും. സീസണായതിനാല്‍ മുൻകൂട്ടി ബുക്ക് ചെയ്‌തില്ലെങ്കില്‍ റൂമുകള്‍ക്കും വലിയ വാടക നല്‍കേണ്ടി വരും.
ഗ്രാൻഡ് ഹയാത്ത് മുംബൈ, റാഡിസൺ ബ്ലൂ മുംബൈയിൽ ന്യൂ ഇയർ ഡിന്നർ ബുഫെ, ദി ഫിഞ്ച് മുംബൈയിലെ ഫിഡിൽ ക്രാഫ്റ്റ്, സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിൽ ക്യാമ്പിങ്, കിറ്റി സു മുംബൈ, NYE ഗ്ലിറ്റ്സ് ആൻഡ് ഗ്ലാമർ, ഗ്ലോക്കൽ ജംഗ്ഷൻ, സ്മാഷ് ന്യൂ ഇയർ ബാഷ്, ബിഗ്നൈറ്റ് 19, ബോംബെ ന്യൂ ഇയർ എന്നിവിടങ്ങളിലാണ് മികച്ച ന്യൂ ഇയര്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നത്.
Read Also: ഈ വെക്കേഷൻ അടിച്ചുപൊളിക്കാൻ ടൂര്‍ പോകുന്നുണ്ടോ? എന്നാല്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കൂ...