ന്യൂഡൽഹി: സൊമാറ്റോയില്‍ നിന്ന് എഐ ജനറേറ്റഡ് ചിത്രങ്ങള്‍ നീക്കം ചെയ്യുമെന്ന് സിഇഒ ദീപീന്ദർ ഗോയൽ അറിയിച്ചു. ഭക്ഷണത്തിന്‍റെ എഐ ജനറേറ്റഡ് ചിത്രങ്ങള്‍ക്ക് എതിരെ നിരവധി പരാതികള്‍ ലഭിച്ചതിന് പിന്നാലെയാണ് തീരുമാനം. ഇത്തരം ചിത്രങ്ങള്‍ റെസ്റ്റോറൻ്റുകളിലുളള ഉപഭോക്താക്കളുടെ വിശ്യാസ്യത ഇല്ലാതാക്കുന്നതായും ഗോയല്‍ പറഞ്ഞു.
ഇത്തരം ചിത്രങ്ങളുടെ ഉപയോഗം റീഫണ്ടുകള്‍ കൂട്ടുകയും ഉപഭോക്തൃ റേറ്റിങ് കുറയ്‌ക്കുകയും ചെയ്‌തെന്നും ഗോയല്‍ പറഞ്ഞു. വിപണന ആവശ്യങ്ങൾക്കായി എഐ- സൃഷ്‌ടിച്ച ചിത്രങ്ങൾ ഉപയോഗിക്കുന്നത് നിർത്താൻ അദ്ദേഹം റെസ്റ്റോറൻ്റ് ഉടമകളോടും ഇൻ-ഹൗസ് മാർക്കറ്റിങ് ടീമിനോടും ആവശ്യപ്പെട്ടു.
യഥാർഥ ഭക്ഷണത്തിന്‍റെ ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ട ഗോയല്‍ സോമാറ്റോയുടെ കാറ്റലോഗ് സപ്പോർട്ട് ടീമിനെ ബന്ധപ്പെട്ടാല്‍ സൗജന്യമായി ചിത്രങ്ങള്‍ എടുത്ത് നല്‍കും എന്നും അറിയിച്ചു. ഈ മാസം അവസാനത്തോടെ മെനുകളിൽ നിന്ന് അത്തരം ചിത്രങ്ങൾ നീക്കം ചെയ്യാന്‍ തുടങ്ങും.
Also Read: സൊമാറ്റോയ്ക്ക് ജിഎസ്‌ടി നോട്ടിസ്; 9.5 കോടി പിഴയടക്കണം