ഹൈദരാബാദ്: ലെജൻഡ്‌സ് സേവനങ്ങൾ അവസാനിപ്പിക്കുന്നതായി ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ. ദൂരെ നിന്നുള്ള നഗരങ്ങളിൽ നിന്നും ഭക്ഷണം വരുത്തുന്നതിനായി ആരംഭിച്ച ലെജൻഡ്‌സ് സർവീസിന് മതിയായ ആവശ്യക്കാരില്ലാത്തതിനാലും വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്തതിനാലും ആണ് സേവനം നിർത്താൻ തീരുമാനിച്ചതെന്ന് സിഇഒ ദീപീന്ദർ ഗോയൽ പറഞ്ഞു.
2021ലാണ് പ്രാദേശിക വിഭവങ്ങൾ എല്ലാ നഗരങ്ങളിലുമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൊമാറ്റോ ലെജൻഡ്‌സ് സേവനങ്ങൾ ആരംഭിച്ചത്. തുടർന്ന് മതിയായ ആവശ്യക്കാരെ ലഭിക്കാത്തതിനാൽ സേവനങ്ങൾ ഈ വർഷം താത്‌കാലികമായി നിർത്തിവെച്ചിരുന്നു. തുടർന്ന് ഓർഡർ ചെയ്യേണ്ട സാധനങ്ങളുടെ മിനിമം തുക 5,000 രൂപയാക്കി ഉയർത്തിയിരുന്നു. ഇപ്പോൾ ലെജൻസ് സേവനങ്ങൾ പൂർണമായും അവസാനിപ്പിച്ചതായി കമ്പനി അറിയിച്ചിരിക്കുകയാണ്.
Update on Zomato Legends - after two years of trying, not finding product market fit, we have decided to shut down the service with immediate effect.
— Deepinder Goyal (@deepigoyal) August 22, 2024
'സൊമാറ്റോ ലെജൻഡ്‌സ് സേവനം വഴി ദൂരെയുള്ള നഗരങ്ങളിൽ നിന്ന് വരെ സാധനം ഓർഡർ ചെയ്യാൻ കഴിയുമായിരുന്നു. എന്നാൽ ഇപ്പോൾ മതിയായ ആവശ്യക്കാരില്ല. വിപണിയെ ഉയർത്തിക്കൊണ്ടുവരാൻ പരമാവധി ശ്രമിച്ചു. രണ്ട് വർഷത്തെ പരിശ്രമം അവസാനിപ്പിക്കുകയാണ്.'ദീപീന്ദർ ഗോയൽ പറഞ്ഞതിങ്ങനെ.
Also Read: റിയല്‍ മതി, എഐ വേണ്ട; വമ്പന്‍ തീരുമാനവുമായി സൊമാറ്റോ