ETV Bharat / technology

സൊമാറ്റോയിൽ രണ്ട് ദിവസം മുൻപ് വരെ ഓർഡർ നൽകാം; എങ്ങനെ മുൻകൂട്ടി ഓർഡർ ചെയ്യാം?

സൊമാറ്റോയിൽ ഭക്ഷണം മുൻകൂട്ടി ഓർഡർ ചെയ്യാവുന്ന ഓർഡർ ഷെഡ്യൂളിങ് ഫീച്ചർ അവതരിപ്പിച്ചു. രണ്ട് ദിവസം മുൻപ് വരെ ഓർഡർ നൽകാവുന്ന ഫീച്ചർ എങ്ങനെ ലഭ്യമാകും? എവിടെയൊക്കെ ലഭ്യമാകും?

ZOMATO PRE ORDER  ZOMATO  സൊമാറ്റോ  സൊമാറ്റോ ഡെലിവറി
Zomato launches order scheduling feature (Photo: Zomato)
author img

By ETV Bharat Tech Team

Published : Oct 26, 2024, 7:51 PM IST

ഹൈദരാബാദ്: ഇഷ്‌ട്ട ഭക്ഷണങ്ങൾ മുൻകൂറായി ഓർഡർ ചെയ്യുന്നതിനുള്ള ഫീച്ചർ അവതരിപ്പിച്ച് ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ. ഓർഡർ ഷെഡ്യൂളിങ് ഫീച്ചർ വഴി ഉപഭോക്താക്കൾക്ക് ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കും. ഭക്ഷണം ആവശ്യമുള്ള സമയത്തിന് 2 മണിക്കൂർ മുതൽ 2 ദിവസം മുൻപ് വരെ മുൻകൂട്ടി ഓർഡർ ചെയ്യാനാകും. പുതിയ ഫീച്ചർ വരുന്നതോടെ ഉപഭോക്താവ് പറയുന്ന സമയത്തിനനുസരിച്ച് ഭക്ഷണം സ്ഥലത്തെത്തും.

ഭക്ഷണം എപ്പോൾ വിതരണം ചെയ്യണമെന്ന് ഉപഭോക്താവിന് ഇഷ്‌ടാനുസരണം ക്രമീകരിക്കാനാകും. രാജ്യത്തെ 30 നഗരങ്ങളിലെ 35,000 റസ്റ്റോറൻ്റുകളിലാണ് ഈ സൗകര്യം നിലവിൽ ലഭ്യമാവുക. ഡൽഹി, ബെംഗളൂരു, മുംബൈ, പൂനെ, റായ്‌പൂർ, അഹമ്മദാബാദ് തുടങ്ങി നഗരങ്ങളിൽ ലഭ്യമാകും. മറ്റ് സ്ഥലങ്ങളിലേക്ക് ഈ ഫീച്ചർ പിന്നീട് വിപുലീകരിക്കാനാണ് സാധ്യത.

ZOMATO PRE ORDER  ZOMATO  സൊമാറ്റോ  സൊമാറ്റോ ഡെലിവറി
സൊമാറ്റോ ഓർഡർ ഷെഡ്യൂളിങ് ഫീച്ചർ (ഫോട്ടോ- സൊമാറ്റോ)

മുൻകൂട്ടി ഓർഡർ ചെയ്യുന്നതിനാൽ പഴയ ഭക്ഷണം ലഭ്യമാകുമോ എന്ന ആശങ്കയുടെ ആവശ്യമില്ല. നിങ്ങളുടെ കയ്യിലെത്തുന്നതിന് കുറച്ച് സമയം മുൻപ് പാകം ചെയ്‌ത ഭക്ഷണം തന്നെയായിരിക്കും ലഭ്യമാകുക എന്നാണ് സൊമാറ്റോ അറിയിച്ചിരിക്കുന്നത്. മുൻകൂട്ടി ഓർഡർ ചെയ്‌ത ഭക്ഷണം ഷെഡ്യൂൾ ചെയ്‌ത സമയത്തിന് 3 മണിക്കൂർ മുൻപ് വരെ ക്യാൻസൽ ചെയ്യാനും സാധിക്കും.

ഭക്ഷണം മുൻകൂട്ടി ഓർഡർ ചെയ്യുന്നതെങ്ങനെ?

  • ഇഷ്‌ടഭക്ഷണം തെരഞ്ഞെടുക്കുക
  • തുടർന്ന് 'ഷെഡ്യൂൾ ഫോർ ലേറ്റർ' എന്ന പുതിയ ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക
  • നിങ്ങൾ തെരഞ്ഞെടുത്ത സമയത്തിന് ലഭ്യമല്ലെങ്കിൽ മറ്റൊരു സമയം ക്രമീകരിക്കാവുന്നതാണ്.
  • തുടർന്ന് ഡെലിവറി ചെയ്യേണ്ട ദിവസവും സമയവും നൽകി 'confirm' ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക

സൊമോറ്റോയുടെ ഈ പുതിയ ഫീച്ചറിലൂടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭിക്കും. ഓർഡറുകൾക്കനുസരിച്ച് റെസ്റ്റോറൻ്റുകൾക്ക് അവരുടെ സമയം നിയന്ത്രിക്കാനും, കൃത്യസമയത്ത് ഡെലിവറി ചെയ്യാനും സാധിക്കും. ഏതൊക്കെ വിഭവങ്ങളാണ് മുൻകൂട്ടി ഓർഡർ ചെയ്യാനാവുകയെന്ന് റെസ്റ്റോറൻ്റുകൾക്ക് തിരഞ്ഞെടുക്കാം.

Also Read: യൂട്യൂബ് ഷോപ്പിങ് വരുന്നു: ഇനി വീഡിയോ കണ്ടുകൊണ്ട് ഷോപ്പിങ് നടത്താം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.