കൊച്ചി: തമിഴ്‌നാട് കടൽത്തീരത്തെ അവശിഷ്‌ടങ്ങളിൽ നിന്ന് കണ്ടെത്തിയ മറൈൻ ടാർഡിഗ്രേഡ് (കടല്‍ കരടി) സ്‌പീഷീസിന് 'ബാറ്റിലിപ്‌സ് ചന്ദ്രയാനി' എന്ന് പേര് നല്‍കി കുസാറ്റിലെ മറൈൻ ടെക്‌നോളജി ശാസ്‌ത്രജ്ഞര്‍. ചന്ദ്രൻ്റെ ദക്ഷിണധ്രുവം പര്യവേക്ഷണം ചെയ്‌ത ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തോടുള്ള ബഹുമാന സൂചകമായാണ് ബാറ്റിലിപ്‌സ് ചന്ദ്രയാനി എന്ന് പേര് നല്‍കിയത്.
കൊച്ചിൻ സയൻസ് ആൻഡ് ടെക്‌നോളജി സർവകലാശാലയിലെ (കുസാറ്റ്) മറൈൻ ടെക്‌നോളജി വിഭാഗത്തിലെ ശാസ്ത്രജ്ഞരായ എസ് ബിജോയ് നന്ദനും വിഷ്‌ണു ദത്തനുമാണ് തമിഴ്‌നാട്ടിലെ മണ്ഡപം തീരത്തെ ഇൻ്റർടൈഡൽ ബീച്ച് അവശിഷ്‌ടങ്ങളിൽ നിന്ന് മറൈൻ ടാർഡിഗ്രേഡിനെ കണ്ടെത്തിയത്. ഇന്ത്യയിൽ നിന്നുള്ള മൂന്നാമത്തെ അന്താരാഷ്‌ട്ര ജീവജാലമാണിത്.
'ഇപ്പോള്‍ കണ്ടെത്തിയ മറ്റ് ഇനം ടാർഡിഗ്രേഡുകളുമായി സാമ്യമുള്ളതാണ് ബാറ്റിലിപ്‌സ് ചന്ദ്രയാനിയും. ഏകദേശം 0.15 മില്ലിമീറ്റർ (മില്ലീമീറ്റർ) നീളവും 0.04 മില്ലിമീറ്റർ വീതിയും ഇതിനുണ്ട്. നാല് ജോഡി കാലുകളാണ് ഇവയുടെ സവിശേഷത'- ബിജോയ് നന്ദൻ വാര്‍ത്താ മാധ്യമമായ പിടിഐയോട് പറഞ്ഞു.
ടാർഡിഗ്രേഡുകളെ ജല കരടികൾ എന്നാണ് വിളിക്കപ്പെടുന്നുത്. അവ സൂക്ഷ്‌മവും വെള്ളത്തിൽ വസിക്കുന്നതുമായ ജീവിയാണ്. വ്യത്യസ്‌ത പാരിസ്ഥിതിക സാഹചര്യങ്ങളിൽ അസാധാരണമായ പ്രതിരോധ ശേഷിയും അതിജീവന കഴിവുമാണ് ടാര്‍ഡിഗ്രേഡുകളുടെ പ്രത്യേകത.
അഞ്ച് കൂട്ട വംശനാശങ്ങളെ അതിജീവിച്ച ഇവ ഭൂമിയിലെ ഏറ്റവും കടുപ്പമേറിയ ജീവികളിലൊന്നാണ് ടാര്‍ഡിഗ്രേഡുകൾ. ബഹിരാകാശത്തെ പ്രതികൂല സാഹചര്യത്തെ അതിജീവിക്കുന്ന ഏക ജീവി കൂടിയാണ് ടാർഡിഗ്രേഡ്.
ഇത് മൂന്നാം തവണയാണ് ഇന്ത്യൻ കടലിൽ നിന്ന് ഒരു പുതിയ മറൈൻ ടാർഡിഗ്രേഡിനെ കണ്ടെത്തുന്നത്. കിഴക്കൻ തീരത്ത് നിന്ന് ലഭിക്കുന്ന രണ്ടാം സ്‌പീഷീസാണിത്. 2021-ൽ തെക്ക് പടിഞ്ഞാറൻ തീരത്ത് നിന്നും (Stygarctus Keralensis) 2023-ൽ തെക്ക്-കിഴക്കൻ തീരത്തും (Batillipes Kalami) ടാർഡിഗ്രേഡുകളെ കണ്ടെത്തിയിരുന്നു.
Also Read : അപ്രതീക്ഷിത വേലിയേറ്റവും ആഞ്ഞടിക്കുന്ന തിരമാലകളും ; 'കള്ളക്കടൽ' പ്രതിഭാസം എന്തെന്നറിയാം -