ഹൈദരാബാദ്: ഇന്ത്യയുടെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ട് അവതരിപ്പിക്കാനൊരുങ്ങുന്നു. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്‌ട്രിയുടെ പിന്തുണയോടെ നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയായ ആഡ്‌വെർബ് ടെക്‌നോളജീസ് ആണ് റോബോട്ടുകളെ രൂപകൽപ്പന ചെയ്യാനൊരുങ്ങുന്നത്. അടുത്ത വർഷത്തോടെ ഹ്യൂമനോയിഡ് റോബോട്ടുകളെ പുറത്തിറക്കും.
മസ്‌കിൻ്റെ ടെസ്‌ല കമ്പനി ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര കമ്പനികളുടെ റോബോട്ടുകളുമായി കിടപിടിക്കുന്നതായിരിക്കും റിലയൻസിന്‍റെ റോബോട്ടുകൾ. വിവിധ മേഖലകളിലെ സങ്കീർണമായ ജോലികൾ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന തരത്തിൽ ന്യൂതന സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി കൊണ്ടായിരിക്കും റോബോട്ടിന്‍റെ രൂപകൽപ്പന. അത്യാധുനിക ജിപിയു സാങ്കേതികവിദ്യയാണ് ഹ്യൂമനോയിഡ് റോബോട്ടുകളിലെ പ്രധാന ഫീച്ചർ.
Humanoid robots by 2025? YES! 🤖
— Addverb (@Addverb_Tech) November 19, 2024
Our CEO spills the details on @BloombergTV 'The China Show' with Annabelle Droulers @BelleDroulers . Backed by futuristic tech & Reliance’s powerhouse ecosystem, at Addverb we are setting the stage for a global robotics revolution.
Watch the…
കാഴ്‌ച, ഓഡിയോ, സ്‌പർശനം തുടങ്ങിയ ഇൻപുട്ടുകളിൽ നിന്ന് വലിയ അളവിൽ മൾട്ടി മോഡൽ ഡാറ്റ പ്രോസസ് ചെയ്യാനും ഹ്യൂമനോയിഡ് റോബോട്ടുകൾക്ക് സാധിക്കും. തത്സമയം തീരുമാനങ്ങളെടുക്കാനും സങ്കീർണമായ ജോലികൾ ചെയ്യാനും ഇതിന് സാധിക്കും. വെയർഹൗസുകൾ, പ്രതിരോധം, ആരോഗ്യ സംരക്ഷണം എന്നിവയുൾപ്പെടെയുള്ള മോഖലകളിലെ വൈവിധ്യമാർന്ന വർക്ക്ഫ്ലോകളുമായി പൊരുത്തപ്പെടുമെന്നും കമ്പനി പറയുന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ചുറ്റുപാടുകളുമായി പൊരുത്തപ്പെടാൻ കഴിയുമെന്നതാണ് ഹ്യൂമനോയിഡ് റോബോട്ടുകളുടെ പ്രത്യേകത.
ലോകോത്തര ഹ്യൂമനോയിഡ് റോബോട്ടുകൾ നിർമ്മിക്കുക മാത്രമല്ല, ഇന്ത്യയിലെ വെയർഹൗസ് ഓട്ടോമേഷനിൽ ഡൗൺസ്ട്രീം കമ്പനികളുടെ ഒരു ഇക്കോസിസ്റ്റം സൃഷ്‌ടിക്കുക കൂടിയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആഡ്‌വെർബിൻ്റെ സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ (സിഇഒ) സംഗീത് കുമാർ പറഞ്ഞു. 2016-ലാണ് റിലയൻസ് പിന്തുണയുള്ള റോബോട്ടിക്‌സ് സ്റ്റാർട്ടപ്പായ ആഡ്‌വെർബ് സ്ഥാപിതമായത്.