ETV Bharat / technology

ഇന്ത്യന്‍ ഭാഷകളോട് പ്രതിബദ്ധത; ഛത്തീസ്‌ഗഢി, മണിപ്പൂരി ഭാഷകള്‍ മൈക്രോസോഫ്റ്റ് ട്രാൻസ്ലേറ്ററില്‍

author img

By ETV Bharat Kerala Team

Published : Jan 25, 2024, 3:33 PM IST

രണ്ട് പുതിയ ഇന്ത്യൻ ഭാഷകള്‍ കൂടി മൈക്രോസോഫ്റ്റ് ട്രാൻസ്ലേറ്ററിൽ ചേർത്തതായി മൈക്രോസോഫ്റ്റ് ഇന്ത്യ. ഛത്തീസ്‌ഗഢി, മണിപ്പൂരി എന്നീ ഭാഷകളാണ് ചേര്‍ത്തത്. 20 ഔദ്യോഗിക ഇന്ത്യൻ ഭാഷകളെയാണ് മൈക്രോസോഫ്റ്റ് ട്രാൻസ്ലേറ്റര്‍ ഇപ്പോള്‍ പിന്തുണയ്ക്കുന്നത്.

Microsoft Translator  indian language  Chhattisgarhi  മണിപ്പൂരി
മൈക്രോസോഫ്റ്റ് ട്രാൻസ്ലേറ്ററിലേക്ക് രണ്ട് ഇന്ത്യൻ ഭാഷകളെ കൂടി ചേര്‍ത്തു

ന്യൂഡൽഹി: മൈക്രോസോഫ്റ്റ് ട്രാൻസ്ലേറ്ററിൽ രണ്ട് പുതിയ ഇന്ത്യൻ ഭാഷകള്‍ കൂടി ചേർത്തതായി മൈക്രോസോഫ്റ്റ് ഇന്ത്യ വ്യാഴാഴ്‌ച (25-01-2024) അറിയിച്ചു (Microsoft Adds Two More Indian languages To Microsoft Translator). ഛത്തീസ്‌ഗഢി, മണിപ്പൂരി എന്നീ ഭാഷകളാണ് ചേര്‍ത്തത്. ഈ പുതിയ അപ്ഡേറ്റ് ആളുകള്‍ക്ക് പ്രയോജനം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. ഇപ്പോൾ 20 ഔദ്യോഗിക ഇന്ത്യൻ ഭാഷകളെയാണ് മൈക്രോസോഫ്റ്റ് ട്രാൻസ്ലേറ്റര്‍ പിന്തുണയ്ക്കുന്നത്.

സമീപകാല കൂട്ടിച്ചേര്‍ക്കലിലൂടെ അസമീസ്, ബംഗാളി, ബോഡോ, ഡോഗ്രി, ഗുജറാത്തി, ഹിന്ദി, കന്നഡ, കാശ്‌മീരി, കൊങ്കണി, മൈഥിലി, മലയാളം, മണിപ്പൂരി, മറാത്തി, നേപ്പാളി, ഒഡിയ, പഞ്ചാബി, സിന്ധി, തമിഴ്, തെലുങ്ക്, ഉറുദു എന്നിവയും പ്രാദേശിക ഭാഷകളായ ഭോജ്‌പുരി, ഛത്തീസ്‌ഗഢി എന്നീ ഭാഷകളും മൈക്രോസോഫ്റ്റ് ട്രാൻസ്ലേറ്ററില്‍ ഉള്‍ക്കൊള്ളുന്നു.

ഔദ്യോഗിക ഭാഷകൾക്കപ്പുറമുള്ള വിപുലീകരണം, സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിക്കുന്നതിനുള്ള മൈക്രോസോഫ്റ്റിന്‍റെ സമർപ്പണമായി കണക്കാക്കുന്നു. ഛത്തീസ്‌ഗഢി, മണിപ്പൂരി എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നത്, നൂതനമായ ഭാഷാ സാങ്കേതികവിദ്യകളിലൂടെ ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെ പിന്തുണയ്ക്കാനും ശാക്തീകരിക്കാനും വേണ്ടിയുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ തെളിവാണ്.

Azure AI ട്രാൻസ്ലേറ്റർ ഔദ്യോഗിക ഭാഷകളിൽ കമ്പ്യൂട്ടിംഗ് പ്രവേശനക്ഷമത വർദ്ധിപ്പിക്കുക മാത്രമല്ല, മികച്ച വിദ്യാഭ്യാസം, ഭരണം, ആശയവിനിമയം, സാമ്പത്തിക വികസനം, സാംസ്‌കാരിക സംരക്ഷണം എന്നിവയ്ക്കുള്ള അവസരങ്ങൾ വിശാലമാക്കുകയും ചെയ്യുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.