കോഴിക്കോട് : നിലമ്പൂർ എംഎൽഎ പിവി അന്‍വറിന് മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറി പി.ശശിയുടെ വക്കീല്‍ നോട്ടിസ്. അൻവറിന്‍റെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടിസിൽ പറയുന്നു. അഭിഭാഷകനായ അഡ്വ.കെ വിശ്വന്‍ മുഖേനയാണ് ശശി വക്കീൽ നോട്ടിസ് അയച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പിവി അന്‍വറിന്‍റെ ആരോപണങ്ങള്‍ രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയാത്തപക്ഷം നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് വക്കീല്‍ നോട്ടിസില്‍ പറയുന്നു.