മെറ്റ വാട്‌സ്ആപ്പിൽ അടുത്തിടെ അവതരിപ്പിച്ച ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഇതിനകം തന്നെ ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു. ചാറ്റ്‌ജിപിടിക്ക് (ChatGPT) സമാനമായി ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് ഇതിന്‍റെ സവിശേഷത. ഇതിനോടകം തന്നെ തരംഗമായ സാങ്കേതിക വിദ്യയില്‍ കൂടുതല്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.
പുതുതായി അവതരിപ്പിക്കുന്ന ഫീച്ചറുകളില്‍ ചിത്രം തൽക്ഷണം വിശകലനം ചെയ്യാനും എഡിറ്റുചെയ്യാനും കഴിയും. വാട്‌സ്ആപ്പ് ബീറ്റ പതിപ്പ് 2.24.14.20 ൽ ഉപയോക്താക്കൾക്ക് മെറ്റാ എഐയുടെ രണ്ട് ഫീച്ചറുകളുകളാണ് ഉപയോഗിക്കാനാവുക. ഇതില്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യാനും അതിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാനും കഴിയും, കൂടാതെ ടെക്‌സ്‌റ്റ് പ്രോംപ്റ്റുകൾ ഉപയോഗിച്ച് എഐ മുഖേന ആ ഫോട്ടോ എഡിറ്റ് ചെയ്യാനും കഴിയും.
എഐ ചാറ്റില്‍ വലത് കോണില്‍ കാണുന്ന ക്യാമറ ബട്ടൺ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനോ പകർത്താനോ കഴിയും. അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളുടെ സവിശേഷതകൾ ഉൾപ്പെടെ എഐ വിശകലനം ചെയ്യുമെന്നും ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും ഈ ഫോട്ടോകൾ ഡിലീറ്റ് ചെയാമെന്നും മെറ്റാ പറയുന്നു.
എന്നിരുന്നാലും, വാട്‌സ്ആപ്പിൽ മെറ്റ എഐയ്ക്ക് ഏത് തലത്തിലുള്ള ഇമേജ് എഡിറ്റിങ് ചെയ്യാൻ കഴിയുമെന്നതിന് നിലവിൽ സ്ഥിരീകരണമില്ല. മറ്റ് എഐ-പവർ ഇമേജ് എഡിറ്റിങ് ടൂളുകൾ കണക്കിലെടുക്കുമ്പോൾ, മെറ്റ എഐ ഒരു ഒബ്‌ജക്റ്റ് നീക്കംചെയ്യാനും ബാക്ക്‌ഗ്രൗണ്ട് മാറ്റാനും മാത്രമല്ല, ചിത്രത്തിന്‍റെ രൂപം മാറ്റാനും പ്രാപ്‌തമായിരിക്കണം.
വാട്‌സ്ആപ്പിലെ മെറ്റ എഐ, മൾട്ടിമോഡാലിറ്റിയെ പിന്തുണയ്‌ക്കുന്ന കമ്പനിയുടെ ഏറ്റവും പുതിയതും കഴിവുള്ളതുമായ വലിയ ഭാഷാ ജനറേറ്റീവ് എഐ മോഡലായ ലാമ 3 അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന് ടെക്‌സ്‌റ്റ്, വോയ്‌സ്, ഇമേജുകൾ എന്നിവ മനസിലാക്കാൻ കഴിയും.
വാട്‌സ്ആപ്പിന് പുറമേ, മെറ്റ അതിന്‍റെ മറ്റ് പ്ലാറ്റ്‌ഫോമുകളായ ഫേസ്‌ബുക്ക്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ എന്നിവയിലും എഐ അവതരിപ്പിച്ചു. ഈ പ്ലാറ്റ്‌ഫോമുകളിൽ ഉടനീളം, ഉപയോക്താക്കൾക്ക് ദ്രുത പ്രതികരണം നേടുന്നതിനോ സൗജന്യമായി ചിത്രം സൃഷ്‌ടിക്കുന്നതിനോ ചാറ്റ്ബോട്ട് ആക്‌സസ് ചെയ്യാൻ കഴിയും.
ALSO READ: ഗൂഗിൾ മാപ്പിന് വിട ; ഇനി യാത്രയ്‌ക്കായി ഒല മാപ്പ്‌സ് : 100 കോടിയുടെ ലാഭമെന്ന് ഒല സിഇഒ ഭവിഷ് അഗർവാൾ