ETV Bharat / technology

സ്‌മാര്‍ട്ട്സിറ്റി വികസനത്തിന് ജീവന്‍ വയ്ക്കുന്നു ; കേരളത്തില്‍ കണ്ണുവച്ച് ആഗോള ഐടി കമ്പനികള്‍ - കേരളത്തിന്‍റെ ഐടി രംഗം

കൊച്ചി സ്‌മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആദ്യ ഘട്ടത്തിന്‍റെ ഉദ്ഘാടനം 2016ലാണ് നടന്നത്. തുടര്‍ ഘട്ടങ്ങളിലേക്കുള്ള ചുവടുവയ്പ്പ് മന്ദഗതിയിലായിരുന്നു. എന്നാല്‍ പദ്ധതിക്ക് വീണ്ടും ജീവന്‍ വയ്ക്കുകയാണ്

Smart City kochi,സ്‌മാര്‍ട്ട്സിറ്റി പദ്ധതി, Smart City Second Phase,കേരളത്തിന്‍റെ ഐടി രംഗം,സ്‌മാര്‍ട്ട് സിറ്റി രണ്ടാംഘട്ടം
The Next phase Development of Smart City project is gaining momentum
author img

By ETV Bharat Kerala Team

Published : Feb 11, 2024, 4:05 PM IST

കൊച്ചി : സ്‌മാര്‍ട്ട് സിറ്റി പദ്ധതിയുടെ വികസന പ്രവർത്തനം ഒരിടവേളയ്ക്ക് ശേഷം വീണ്ടും പുരോഗതിയുടെ പാതയിലേക്ക്. ആദ്യഘട്ടം ഉദ്ഘാടനം കഴിഞ്ഞ് എട്ട് വർഷം പിന്നിടുമ്പോഴും പദ്ധതി വിഭാവനം ചെയ്യുന്ന ലക്ഷ്യത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. സംസ്ഥാനത്തിൻ്റെ ഐ.ടി. വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ സ്‌മാര്‍ട്ട്‌സിറ്റി ലക്ഷ്യത്തിൽ എത്താൻ ഇനിയുമേറെ മുന്നോട്ട് പോകേണ്ടതുണ്ട്.

അതേസമയം സ്‌മാര്‍ട്ട് സിറ്റിയിൽ നിർമ്മാണം പൂർത്തിയായ പ്രസ്റ്റീജ് സൈബർ ഗ്രീൻ വൺ ഐ.ടി. പാർക്കിന് കേന്ദ്ര സർക്കാരിൻ്റെ നോൺ പ്രോസസ്സിംഗ് സോൺ ക്ലിയറൻസ് ലഭിച്ചത് പദ്ധതിക്ക് കരുത്തുപകരും.വൻകിട ബഹുരാഷ്ട്ര കമ്പനികൾ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമാകാൻ ഇത് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേക സാമ്പത്തിക മേഖലാ നിയമങ്ങളുടെ അടിസ്ഥാനത്തിൽ നോൺ-സെസ് വിഭാഗത്തിന് കീഴിലുള്ള സൈബർ ഗ്രീൻ പ്രൊജക്റ്റിനായി പ്രസ്റ്റീജ് ഗ്രൂപ്പിന് വാണിജ്യ മന്ത്രാലയത്തിൻ്റെ ബോർഡ് ഓഫ് അപ്രൂവലാണ് ലഭിച്ചത്.

നിലവിലുള്ള പ്രത്യേക സാമ്പത്തിക മേഖലയിലെ ഒഴിഞ്ഞുകിടക്കുന്ന ഇടങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ കമ്പനികൾക്ക് ഇത് പ്രചോദനമാകും. ഒരു ആഗോള കൺസൾട്ടൻസി സ്ഥാപനം പ്രസ്റ്റീജ് പ്രോപ്പർട്ടിയുടെ മുഴുവൻ ടവറും എടുക്കാൻ സാധ്യതയുണ്ടെന്ന സൂചനകളുമുണ്ട്. നിരവധി മൾട്ടി നാഷണൽ കമ്പനികൾ സ്‌മാര്‍ട്ട് സിറ്റിയിൽ സ്ഥലം ഏറ്റെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചതായാണ് ലഭ്യമായ വിവരം.

ഒരു ബഹുരാഷ്ട്ര കനേഡിയൻ കമ്പനിയും സ്‌മാര്‍ട്ട് സിറ്റിയിൽ നാല് ഏക്കർ സ്ഥലമെടുത്തു. സ്‌മാര്‍ട്ട് സിറ്റിയുടെ കാക്കനാട്ടെ 246 ഏക്കർ ഭൂമിയിൽ നിർമ്മിച്ച രണ്ട് കെട്ടിടങ്ങളിലായി നാല്‍പ്പതോളം കമ്പനികളാണ് പ്രവർത്തിക്കുന്നത്. ഇതിൽ എല്ലാം കൂടി സ്‌മാര്‍ട്ട് സിറ്റി പദ്ധതിയിൽ പത്ത് വർഷത്തിനുള്ളിൽ വാഗ്‌ദാനം ചെയ്‌ത തൊഴിലവസരങ്ങളുടെ പത്ത് ശതമാനം പോലും യാഥാർഥ്യമായിട്ടില്ലെന്നതാണ് വസ്തുത.

90,000 തൊഴിലവസരങ്ങൾ, 88 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടങ്ങൾ, ആഗോള ഐടി കമ്പനികൾ കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്ന പ്രഖ്യാപനം എന്നിവയൊന്നും എങ്ങുമെത്തിയിട്ടില്ല. പ്രത്യേക സാമ്പത്തിക മേഖല പദവി(SEZ) നൽകിയാണ് ടീകോം കമ്പനിക്ക് ഏക്കറിന് ഒരു രൂപ പാട്ടത്തിന് 246 എക്കർ ഭൂമി 99 വർഷത്തേക്ക് നൽകിയത്. ഇതിൽ 60 ശതമാനം ഭാഗത്തും ഐ.ടി/ഐ.ടി അനുബന്ധസ്ഥാപനങ്ങളാകണമെന്നതാണ് കരാറിലെ വ്യവസ്ഥ.

കൊവിഡിന് ശേഷം ഐ ടി മേഖലയിലും ഐടി അനുബന്ധ മേഖലയിലും പ്രകടമാകുന്ന വളർച്ചയുടെ പ്രതിഫലനം സ്‌മാര്‍ട്ട് സിറ്റിയിലും ചെറിയ തോതിൽ പ്രകടമാണ്. സ്‌മാര്‍ട്ട് സിറ്റിയിൽ ലുലു ഐടി ഇൻഫ്ര ബിൽഡിൻ്റെ ഇരട്ട ഐടി ടവർ ഈ വർഷവസാനത്തോടെ പൂർണമായും പ്രവർത്തന സജ്ജമാകും. 29 നിലകളുള്ള ലുലു ട്വിൻ ടവറിന് 36 ലക്ഷം ചതുരശ്ര അടി വിസ്തീർണമുണ്ട്.

ലുലുവിൻ്റെ ഐടി പദ്ധതിക്ക് 1,200 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ബെംഗളൂരു ആസ്ഥാനമായുള്ള മറാട്ട് ഗ്രൂപ്പിൻ്റെ 5 ലക്ഷം ചതുരശ്ര അടിയുള്ള ഓഫീസ് 'നോളജ്@മറാട്ട്' ൻ്റെ എഴുപത് ശതമാനത്തോളം ജോലികളും പൂർത്തിയായിട്ടുണ്ട്. 6.5 ലക്ഷം ചതുരശ്രയടിയുള്ള ആദ്യ ഐ.ടി. കെട്ടിടമാണ് പ്രവർത്തനം തുടങ്ങിയത്. ഇതിൽ അയ്യായിരത്തോളം പേർ ജോലി ചെയ്യുന്നു.1835 കോടി രൂപയുടെ പദ്ധതികൾ പുരോഗമിക്കുകയാണെന്നാണ് സ്‌മാര്‍ട്ട് സിറ്റി അധികൃതർ പറയുന്നത്‌.

പ്രത്യേക സാമ്പത്തിക മേഖലയിൽ ക്ലിയറൻസുള്ള കമ്പനികൾക്ക് കയറ്റുമതി വിപണിയിൽ മാത്രമേ പ്രവർത്തിക്കാൻ കഴിയൂ, എന്നാൽ സെസ് ഇതര സ്ഥാപനങ്ങൾക്ക് ആഭ്യന്തര വിപണിയിലും സേവനം നൽകാൻ കഴിയും. പ്രത്യേക സാമ്പത്തിക മേഖലയിലെ ഐടി കമ്പനികൾക്കുള്ള സാമ്പത്തിക ഇളവുകൾ അവസാനിപ്പിച്ചത് കമ്പനികളെ പ്രതികൂലമായി ബാധിക്കും. കേരള സർക്കാരും ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടീകോം ഇൻവെസ്റ്റ്‌മെന്‍റ്‌സും സംയുക്തമായി കൊച്ചിയിൽ സ്ഥാപിക്കുന്ന പദ്ധതിയാണിത്.

സംയുക്ത സംരംഭമായ സ്‌മാര്‍ട്ട് സിറ്റി കൊച്ചി ഇൻഫ്രാസ്ട്രക്‌ചര്‍ പ്രൈവറ്റ് ലിമിറ്റഡിനാണ് പദ്ധതി ചുമതല. സർക്കാരിന്‍റെ ഓഹരി പങ്കാളിത്തം പതിനാറ് ശതമാനമാണ്. മുതൽമുടക്കിന്‍റെ ബാക്കി 84 ശതമാനമാണ് ടീകോം നൽകുക. കൊച്ചി സ്‌മാര്‍ട്ട് സിറ്റിയിൽ സ്ഥാപിക്കുന്ന കെട്ടിടങ്ങളുടെ മൊത്തം വിസ്‌തൃതി 8.8 ദശലക്ഷം ചതുരശ്ര മീറ്ററാണ്.

ഇതിലെ 60 ശതമാനം ഭാഗത്തും ഐ.ടി/ഐ.ടി അനുബന്ധസ്ഥാപനങ്ങളാകണം. 2007 നവംബർ 15-ന്‌ പാട്ടക്കരാറിൽ ടീകോം അധികൃതരുമായി ഒപ്പുവച്ചു. 2007 നവംബർ 16-ന്‌ തറക്കല്ലിട്ടു. പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം 2016 ൽ നടന്ന് ഈ മാസം ഇരുപതിന് എട്ട് വർഷം പൂർത്തിയാവുകയുമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.