ETV Bharat / technology

ദേശീയ ബഹിരാകാശ ദിനത്തില്‍ ഹാക്കത്തോൺ സംഘടിപ്പിക്കാന്‍ ഐഎസ്ആർഒ; വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം - ISRO Hackathon for Students - ISRO HACKATHON FOR STUDENTS

ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ വിക്രം ലാൻഡർ സുരക്ഷിതമായി ഇറങ്ങിയതിന്‍റെ സ്‌മരണയ്ക്കായി ഓഗസ്റ്റ് 23- ന് ആചരിക്കുന്ന ദേശീയ ബഹിരാകാശ ദിനത്തില്‍ ഭാരതീയ അന്തരിക്ഷ് ഹാക്കത്തോൺ സംഘടിപ്പിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു.

ISRO  NATIONAL SPACE DAY  ദേശീയ ബഹിരാകാശ ദിനം  ഐഎസ്ആർഒ ഹാക്കത്തോൺ
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 5, 2024, 10:01 PM IST

ബെംഗളൂരു : ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ വിക്രം ലാൻഡർ സുരക്ഷിതമായി ഇറങ്ങിയതിന്‍റെ സ്‌മരണയ്ക്കായി ഓഗസ്റ്റ് 23- ന് ആചരിക്കുന്ന ദേശീയ ബഹിരാകാശ ദിനത്തില്‍ ഭാരതീയ അന്തരിക്ഷ് ഹാക്കത്തോൺ സംഘടിപ്പിക്കാനൊരുങ്ങി ഐഎസ്ആർഒ. വിക്രം ലാൻഡിങ്ങിന് ശേഷം എല്ലാ വർഷവും ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

ജിയോസ്‌പേഷ്യൽ ഡൊമെയ്ൻ, സ്‌പേസ് സയൻസ്, ഇമേജ് പ്രോസസിങ്, എഐ/എംഎൽ എന്നീ മേഖലകള്‍ സംബന്ധിച്ച് ഹാക്കത്തോണില്‍ ആശയങ്ങള്‍ അവതരിപ്പിക്കാം. ബിരുദ/ബിരുദാനന്തര/പിഎച്ച്ഡി വിദ്യാർഥികളെ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് ഹാക്കത്തോണിന് ക്ഷണിച്ചു.

മൂന്നോ നാലോ വിദ്യാർഥികളടങ്ങുന്ന ടീമിന് പങ്കെടുത്ത് ഈ മേഖലകളിലെ വെല്ലുവിളികളും അതിനുള്ള നൂതന പരിഹാരങ്ങളും നിര്‍ദേശിക്കാം. ടീമിന്‍റെ ആശയങ്ങളും പ്രശ്‌നപരിഹാര സമീപനവും കണക്കിലെടുത്ത് ആദ്യം 100 ടീമുകളെ തെരഞ്ഞെടുക്കും. ഇതില്‍ നിന്ന് 30 ടീമുകളെ വിദഗ്‌ധ സമിതി ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ഈ 30 പേര്‍ക്ക് ഓഗസ്റ്റ് 13, 14 തീയതികളിൽ ഹൈദരാബാദിലെ എൻആർഎസ്‌സിയിൽ നടക്കുന്ന 30 മണിക്കൂർ ഗ്രാൻഡ് ഫിനാലെയില്‍ പങ്കെടുക്കാം.

രാജ്യത്തിനും സമൂഹത്തിനും പ്രയോജനകരമാകുന്ന ബഹിരാകാശ അധിഷ്‌ഠിത ആപ്ലിക്കേഷനുകളിൽ പുതുമ കൊണ്ടുവരുന്നതിനാണ് ഹാക്കത്തോൺ സംഘടിപ്പിക്കുന്നതെന്ന് ഐഎസ്ആർഒ മേധാവി വ്യക്തമാക്കി. ഹാക്കത്തോണിൽ നിന്നുള്ള നൂതന ആശയങ്ങൾ വിജയകരമായ ബിസിനസ് മോഡലുകളായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കന്നി ദേശീയ ബഹിരാകാശ ദിനാചരണത്തിന്‍റെ ഭാഗമായി നിരവധി പാൻ-ഇന്ത്യ ഔട്ട്റീച്ച് പ്രവർത്തനങ്ങളും പൊതുപരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ടെന്നും സോമനാഥ് സൂചിപ്പിച്ചു.

Also Read : ചന്ദ്രയാൻ 4ന് ഇരട്ട വിക്ഷേപണം: പേടകം യോജിപ്പിക്കുക ബഹിരാകാശത്ത് വച്ച്, പുത്തന്‍ പരീക്ഷണവുമായി ഐഎസ്‌ആര്‍ഒ - CHANDRAYAAN 4 ASSEMBLE IN SPACE

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.