രാജ്യത്തെ ആദ്യ അനലോക് ബഹിരാകാശ ദൗത്യത്തിന് തുടക്കമിട്ട് ഐഎസ്‌ആർഒ. ഭൂമിക്കപ്പുറത്ത് ചന്ദ്രനിലോ ചൊവ്വയിലോ മറ്റ് ഗ്രഹങ്ങളിലോ മനുഷ്യവാസം സാധ്യമാവുമോ എന്നറിയാനാണ് പഠനം. ലഡാക്കിലെ ലേയിലാണ് ദൗത്യത്തിന് തുടക്കമിട്ടത്. ഐഎസ്ആർഒയുടെ ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്‍ററിന്‍റെ നേതൃത്വത്തിലാണ് ദൗത്യം.
ലഡാക്ക് യൂണിവേഴ്‌സിറ്റി, ഐഐടി ബോംബെ, ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്‍റ് കൗൺസിൽ, AAKA സ്പേസ് സ്റ്റുഡിയോ എന്നിവരും ദൗത്യത്തിന്‍റെ ഭാഗമായിട്ടുണ്ട്. ചന്ദ്രനിലെയും ചൊവ്വയിലെയും ജീവിതം അനുകരിക്കുന്നതിലൂടെ ഭൂമിക്ക് പുറത്തെ ഗ്രഹങ്ങളെ കുറിച്ച് പര്യവേക്ഷണം ചെയ്യാനാണ് അനലോഗ് ദൗത്യം ലക്ഷ്യമിടുന്നത്.
🚀 India’s first analog space mission kicks off in Leh! 🇮🇳✨ A collaborative effort by Human Spaceflight Centre, ISRO, AAKA Space Studio, University of Ladakh, IIT Bombay, and supported by Ladakh Autonomous Hill Development Council, this mission will simulate life in an… pic.twitter.com/LoDTHzWNq8
— ISRO (@isro) November 1, 2024
എന്താണ് അനലോഗ് സ്‌പേസ് മിഷൻ:
ബഹിരാകാശത്തെ പരിതസ്ഥിതികളുമായി സാമ്യമുള്ള സ്ഥലങ്ങൾ തെരഞ്ഞെടുത്ത് നടത്തുന്ന ഫീൽഡ് ടെസ്റ്റുകളാണ് അനലോഗ് ദൗത്യങ്ങൾ. ഭൂമിശാസ്ത്രപരമായ സവിശേഷതകൾ കാരണമാണ് ലഡാക്കിനെ പഠനത്തിനായി തെരഞ്ഞെടുത്തത്. അതികഠിനമായ കാലാവസ്ഥ സവിശേഷതകളും വ്യത്യസ്‌ത നിറഞ്ഞ ഭൂമിശാസ്ത്രപരമായ സവിശേഷതകളും ഉള്ള പ്രദേശമാണ് ലേ. അതിനാൽ തന്നെ ബഹിരാകാശയാത്രികർ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്ക് സമാനമായ പരിസ്ഥിതി സജ്ജീകരിക്കാൻ സാധിക്കും.
തീവ്രമായ ബഹിരാകാശ സാഹചര്യങ്ങളെ ഭൂമിയുടെ പരിതസ്ഥിതികളിൽ വെച്ച് അനുകരിക്കുകയാണ് ദൗത്യത്തിൽ ചെയ്യുന്നത്. ബഹിരാകാശത്തിന് സമാനമായ സാഹചര്യങ്ങളിൽ മനുഷ്യരും റോബോട്ടുകളും സാങ്കേതികവിദ്യയും പ്രതികരിക്കുന്നത് എങ്ങനെയെന്ന് മനസിലാക്കാൻ അനലോഗ് ദൗത്യങ്ങൾ വഴി സാധിക്കും. ഭൂമിക്ക് പുറത്തെ ജീവന്‍റെ സാന്നിധ്യം തേടിയുള്ള ബഹിരാകാശ പഠനത്തിൽ ഇത് നിർണായകമാകും.
വരണ്ട കാലാവസ്ഥയുള്ള, തരിശായ, ഉയർന്ന ഭൂപ്രദേശമായ ലേ അനലോഗ് ഗവേഷണത്തിന് അനുയോജ്യമാണെന്നും, ചൊവ്വയുടെയും ചന്ദ്രന്‍റെയും അവസ്ഥയുമായി സാമ്യമുള്ളതിനാൽ ദൗത്യത്തിനായി ലഡാക്ക് ഉപയോഗിക്കാമെന്ന ആശയം മുന്നോട്ടുവെച്ചത് ഇന്ത്യയിലെ പ്രമുഖ ശാസ്ത്രജ്ഞനായ ഡോ അലോക് കുമാറാണ്.
Also Read: ജനന-മരണ രജിസ്ട്രേഷൻ നടപടികൾ ഇനി എളുപ്പം: മൊബൈൽ ആപ്പ് പുറത്തിറക്കി