ETV Bharat / technology

'ബഹിരാകാശ മേഖലയിൽ സ്വകാര്യ കമ്പനികളുടെ ഇടപെടൽ ഗവേഷണം വേഗത്തിലാക്കും': ഐഎസ്‌ആർഒ ചെയർമാൻ എസ് സോമനാഥ് - ISRO CHIEF S SOMANATH - ISRO CHIEF S SOMANATH

സ്‌കൈറൂട്ട് എയ്‌റോസ്‌പേസ്, അഗ്നികുൽ കോസ്‌മോസ് എന്നീ സ്വകാര്യ കമ്പനികൾ ഇന്ത്യയുടെ ബഹിരാകാശ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. സർക്കാരിന്‍റെ പിന്തുണയോടെ കൂടുതൽ സ്വകാര്യ കമ്പനികളെ കൂടി ഉൾപ്പെടുത്തുന്നതു വഴി ബഹിരാകാശ ദൗത്യം എളുപ്പമാകുമെന്ന് എസ് സോമനാഥ്.

എസ് സോമനാഥ്  ഐഎസ്‌ആർഒ  ISRO  INVOLVING PRIVATE COMPANY IN SPACE
Isro Chief S Somanath About Involving Private Players in India's Space Technology
author img

By PTI

Published : Apr 28, 2024, 10:56 PM IST

ബെംഗളൂരു: ബഹിരാകാശ മേഖലയിൽ സ്വകാര്യ കമ്പനികൾ വരുന്നതോടെ ഗവേഷണം വേഗത്തിലാക്കാൻ സഹായകമാവുമെന്ന് ഐഎസ്‌ആർഒ ചെയർമാൻ എസ് സോമനാഥ്. ഐഎസ്ആർഒയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്‌പേസ് എക്‌സ് എന്ന സ്വകാര്യ കമ്പനി സാങ്കേതികവിദ്യയിൽ മിക്ക രാജ്യങ്ങളേക്കാളും കൂടുതൽ സംഭാവന നൽകിയിട്ടുണ്ടെന്ന് നിരീക്ഷിച്ചതായും അദ്ദേഹം പറഞ്ഞു.

റോക്കറ്റ് എഞ്ചിനുകൾ നിർമ്മിക്കുന്നതിനും മറ്റും സ്വകാര്യ കമ്പനികളെ കൂടി ഉൾപ്പെടുത്തുന്ന അമേരിക്കൻ രീതി ഇന്ത്യയിലും പിന്തുടരാമെന്നും എസ് സോമനാഥ് പറഞ്ഞു. ബഹിരാകാശ ദൗത്യത്തെ എളുപ്പത്തിൽ പ്രാപ്യമാക്കുന്നതിലും, പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിലും, ചെലവ് കുറയ്ക്കുന്നതിലും സ്വകാര്യ കമ്പനികൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.

ഇന്ത്യയിലെ സ്വകാര്യ കമ്പനികൾക്കും ഇത്തരത്തിൽ ബഹിരാകാശ ഗവേഷണത്തിൽ പങ്കാളികളാകാമെന്നും ഐഎസ്‌ആർഒ ചെയർമാൻ പറഞ്ഞു. അതേസമയം സർക്കാർ സ്വകാര്യ സ്ഥാപനങ്ങളെ പിന്തുണക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നാസയുടെ സാങ്കേതികവിദ്യകൾ സ്‌പേസ് എക്‌സ് കമ്പനിക്ക് കൈമാറ്റം ചെയ്യുമെന്നും എസ് സോമനാഥ് അറിയിച്ചു. ഇതുവഴി സാങ്കേതികവിദ്യകൾ വേഗത്തിൽ വികസിപ്പിക്കാൻ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യയിൽ സ്‌കൈറൂട്ട് എയ്‌റോസ്‌പേസ്, അഗ്നികുൽ കോസ്‌മോസ് എന്നീ രണ്ട് സ്വകാര്യ കമ്പനികൾ നിലവിൽ ഇത്തരത്തിൽ പ്രവർത്തിക്കുന്നുണ്ട്.

Also Read: ബഹിരാകാശ മേഖലയിൽ ഭാവിയിൽ എന്തുചെയ്യണമെന്ന് തീരുമാനിക്കാൻ പ്രോഗ്രാമുകളുണ്ട് ; ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.