ETV Bharat / technology

പുതിയ കാല്‍വയ്‌പ്പുമായി കൊച്ചിൻ ഷിപ്പ്‌യാർഡ് ; ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ ഫെറി സജ്ജം

author img

By ETV Bharat Kerala Team

Published : Feb 28, 2024, 2:08 PM IST

Updated : Feb 28, 2024, 7:45 PM IST

ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വെസൽ യാഥാർത്ഥ്യമാക്കി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്

water transport  കൊച്ചിൻ ഷിപ്പ്‌യാർഡ്  കാറ്റമരൻ ഫെറി  Hydrogen Fueled Ferry  Cochin Shipyard
India's First Hydrogen Fueled Ferry In Cochin Shipyard
രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ബോട്ടുമായി കൊച്ചിൻ ഷിപ്പ്‌യാർഡ്

എറണാകുളം : കൊച്ചിൻ ഷിപ്പ്‌യാർഡിൽ തദ്ദേശീയമായി രൂപകൽപ്പന ചെയ്‌ത് നിർമ്മിച്ച ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വെസൽ യാഥാർത്ഥ്യമായി. രാജ്യത്ത് ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ആദ്യ കാറ്റമരൻ ഫെറി എന്നതാണ് ഇതിന്‍റെ പ്രധാനപ്പെട്ട പ്രത്യേകത. ഭാവി ഇന്ധനമെന്ന് വിശേഷിപ്പിക്കുന്ന ഹൈഡ്രജൻ സാങ്കേതികവിദ്യയിൽ ഇന്ത്യയുടെ നൂതനമായ ചുവടുവയ്പ്പ് കൂടിയാണ് ഈ പദ്ധതി.

ഈ ഹൈഡ്രജൻ ബോട്ടിന്‍റെ പ്രവർത്തനം വിജയകരമായാൽ, ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച് കൂടുതൽ ചരക്ക് ബോട്ടുകളും നാടൻ ബോട്ടുകളും നിർമ്മിക്കാനാണ് കൊച്ചിൻ ഷിപ്പ് യാർഡിന്‍റെ തീരുമാനം. കൊച്ചി കപ്പൽ ശാലയുടെ പ്രശസ്‌തി അന്തർദേശീയ തലത്തിൽ ചർച്ചയാകുന്ന ഒരു പദ്ധതി കൂടിയാണ് ഹൈഡ്രജൻ ബോട്ട് നിർമ്മാണം. ഈ ബോട്ടിന്‍റെ പ്രവർത്തനം പൂർണമായും മലിനീകരണ വിമുക്തമാണ് എന്നതും ഇത്തരം വെസലുകളുടെ സമകാലിക പ്രസക്തി വർധിപ്പിക്കുന്നു.

ഹൈഡ്രജൻ തികച്ചും പരിസ്ഥിതി സൗഹൃദ ഇന്ധനമായതിനാൽ ജലാശയങ്ങളെ മലിനമാക്കുന്ന യാനങ്ങളിൽ നിന്നും ഹൈഡ്രജൻ ബോട്ടുകൾ വേറിട്ടുനിൽക്കുന്നു. ശബ്‌ദമില്ലാതെ ഓടുന്ന ഈ ഫെറി മലിന വാതകങ്ങളൊന്നും പുറന്തള്ളുന്നില്ല എന്നതും മറ്റൊരു പ്രത്യേകതയാണ്. ഇതിന്‍റെ ഊർജ്ജ ഉപയോഗവും കാര്യക്ഷമമാണ്. ഫലത്തിൽ ഇത് ആഗോള താപനത്തിന്‍റെ ആഘാതം കുറയ്ക്കുന്നതിനും സഹായിക്കുന്നു.

കട്ടമരം മാതൃകയിലാണ് ഹൈഡ്രജൻ ബോട്ട് നിർമിച്ചിരിക്കുന്നത്. അതേസമയം ഹ്രസ്വദൂര സർവീസിനാണ് ഈ ബോട്ട് ഉപയോഗിക്കുക. ഹൈഡ്രജനെ ഒരു മാരിടൈം ഇന്ധനമായി ഉപയോഗിക്കുന്നതിന് ഈ പദ്ധതി ഊർജം പകരുമെന്ന് ഷിപ്പ് യാർഡ് വ്യക്തമാക്കി. നിലവിൽ നീറ്റിലിറക്കിയ യാനം പൂർണമായും ശീതീകരിച്ചതും പരമാവധി 50 പേർക്ക് സഞ്ചരിക്കാൻ കഴിയുന്നതുമാണ്. ഇപ്പോൾ ദേശീയ ഉൾനാടൻ ജലഗതാഗത അതോറിറ്റിക്ക് വേണ്ടിയാണ് പരീക്ഷണ അടിസ്ഥാനത്തിൽ ആദ്യ ഹൈഡ്രജൻ ബോട്ട് കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമിച്ചത്.

ഹൈഡ്രജൻ ബോട്ടിന്‍റെ പ്രവര്‍ത്തന മികവ് വിലയിരുത്തിയ ശേഷമായിരിക്കും സമാന സാങ്കേതിക വിദ്യ ചരക്ക് ബോട്ടുകളിലും ചെറിയ നാടൻ ബോട്ടുകളിലും ഉപയോഗിക്കുക. അതേസമയം അരനൂറ്റാണ്ടിനുള്ളിൽ ഇന്ത്യയിൽ ഹരിതഗൃഹ വാതകങ്ങൾ മൂലമുള്ള മലിനീകരണം പൂർണമായും ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ വിപുലമായ പദ്ധതികളുടെ ഭാഗമായുള്ള ഒരു പൈലറ്റ് പദ്ധതി ആയാണ് ഈ ഹൈഡ്രജൻ ബോട്ട് നിർമിച്ചത്.

ALSO READ : ഇന്ത്യയുടെ ആദ്യ വ്യോമനട്‌സുകള്‍, അറിയാം ഇന്ത്യന്‍ ബഹിരാകാശ ദൗത്യത്തിന്‍റെ അകവും പുറവും

മാരിടൈം ഇന്ധനമായി ഹൈഡ്രജനെ സ്വീകരിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമാണിത്. നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷൻ വിഭാവനം ചെയ്യുന്നതുപോലെ ഹൈഡ്രജനെ ഒരു മാരിടൈം ഇന്ധനമായി ഉപയോഗിക്കുന്നതിന് ഈ പദ്ധതി സഹായകമാവും. രാജ്യാന്തര തലത്തിൽ തന്നെ ആദ്യമായി സമുദ്രഗതാഗത രംഗത്ത് ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ, ഈ പദ്ധതി ആഗോളതലത്തിൽ തന്നെ ഇന്ത്യയുടെ അഭിമാന പദ്ധതിയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Last Updated : Feb 28, 2024, 7:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.