ഹൈദരാബാദ്: ചെറുകിട നാമമാത്ര കർഷകരുടെ സാമ്പത്തിക സുരക്ഷയ്‌ക്കായി ആരംഭിച്ച പെൻഷൻ പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ മാൻ ധൻ യോജന (പിഎംകെഎംവൈ). പദ്ധതി പ്രകാരം യോഗ്യരായ കർഷകർക്ക് 60 വയസ് കഴിഞ്ഞാൽ പ്രതിമാസം 6,000 രൂപ പെൻഷൻ ലഭിക്കും. പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാകണമെങ്കിൽ കർഷകൻ പ്രതിമാസം നിശ്ചിത തുക നൽകണം. ഈ തുക അപേക്ഷകരുടെ പ്രായത്തിനനുസരിച്ച് വ്യത്യാസപ്പെടും. പിഎംകെഎംവൈ സ്‌കീമിന് എങ്ങനെ അപേക്ഷിക്കാം? ആർക്കൊക്കെ അപേക്ഷിക്കാം? പരിശോധിക്കാം.
ആനുകൂല്യങ്ങൾ:
കർഷകർക്കുള്ള സാമൂഹിക സുരക്ഷ പദ്ധതിയാണ് ഇത്. കർഷകർക്ക് വാർധക്യത്തിൽ സാമ്പത്തിക സുരക്ഷിതത്വം നൽകുന്നതിനൊപ്പം ജീവിതനിലവാരം മെച്ചപ്പെടുത്താനും പദ്ധതി സഹായിക്കും. പ്രധാനമന്ത്രി കിസാൻ മാൻ ധൻ യോജന പദ്ധതിയിൽ ചേർന്ന് ഓരോ മാസവും നിശ്ചിത തുക പണമടക്കുന്നവർക്ക് 60 വയസിന് ശേഷം പ്രതിമാസം മിനിമം 3,000 രൂപ പെൻഷൻ ലഭിക്കും. ഇതിനായി പ്രായത്തിനനുസരിച്ച് 55 രൂപ മുതൽ 200 രൂപ വരെ പ്രതിമാസം നിങ്ങൾ നൽകേണ്ടതുണ്ട്.
നിങ്ങൾ നൽകുന്ന അത്ര തുക തന്നെ സർക്കാരും സംഭാവന ചെയ്യും. ഇതോടെ നിങ്ങൾ അടക്കുന്നതിന്‍റെ ഇരട്ടി തുക നിങ്ങളുടെ പെൻഷൻ സ്‌കീമിൽ ഓരോ മാസവും നിക്ഷേപിക്കപ്പെടും. അപേക്ഷകൻ മരിച്ചുപോയാൽ പങ്കാളിക്ക് (ഭാര്യക്ക്/ഭർത്താവിന്) പെൻഷൻ തുകയുടെ പകുതി (1,500 രൂപ) ലഭിക്കും. അതേസമയം അപേക്ഷകന്‍റെ പങ്കാളി ഇതേ പെൻഷൻ പദ്ധതിയിൽ അംഗമാണെങ്കിൽ മരണത്തിന് ശേഷം ലഭിക്കുന്ന ആനുകൂല്യം ലഭ്യമാകില്ല.
യോഗ്യത:
- ചെറുകിട നാമമാത്ര കർഷകർ ആയിരിക്കണം
- പ്രായപരിധി: 18 നും 40 നും ഇടയിൽ പ്രായമുള്ള കർഷകർക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം.
- ഭൂപരിധി:2 ഹെക്‌ടർ വരെ കൃഷിക്ക് അനുയോജ്യമായ ഭൂമി ഉള്ളവർ
- അപേക്ഷകൻ മറ്റേതെങ്കിലും സർക്കാർ പെൻഷൻ പദ്ധതിയുടെ ഗുണഭോക്താവാകരുത്
അപേക്ഷ പ്രക്രിയ:
പ്രധാനമന്ത്രി കിസാൻ മാൻ ധൻ യോജനയ്ക്ക് അപേക്ഷിക്കുന്നത് വളരെ എളുപ്പമാണ്. ഓൺലൈനായി അപേക്ഷിക്കാൻ കോമൺ സർവീസ് സെൻ്റർ (സിഎസ്‌സി) സന്ദർശിക്കാവുന്നതാണ്. ഇതിനായി ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയാണ് പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകൾ. അപേക്ഷ ഫോം സിഎസ്‌സി സെൻ്ററിൽ ലഭ്യമാകും. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പൂരിപ്പിച്ച ശേഷം പണമടക്കുക. ഇതോടെ പദ്ധതിയിൽ ചേരുന്ന പ്രക്രിയ പൂർത്തിയാവും. അപേക്ഷിച്ച് കഴിഞ്ഞാൽ കോമൺ സർവീസ് സെൻ്ററിൽ നിന്നും നിങ്ങളുടെ തുകയും പെൻഷനും സംബന്ധിച്ച വിവരങ്ങൾ അടങ്ങുന്ന പെൻഷൻ കാർഡ് ലഭിക്കും.
പ്രതിമാസം നൽകേണ്ട തുക:
നിങ്ങളുടെ പ്രായത്തിനനുസരിച്ചാകും നിങ്ങൾ എത്ര തുകയാണ് നൽകേണ്ടതെന്ന് തീരുമാനിക്കുന്നത്. 18 വയസ്സിൽ ചേരുന്ന കർഷകർ പ്രതിമാസം 55 രൂപയും 40 വയസ്സിൽ ചേരുന്ന കർഷകർ 200 രൂപയും പ്രതിമാസം അടയ്‌ക്കേണ്ടി വരും. കേന്ദ്രസർക്കാരിന്‍റെ കണക്കനുസരിച്ച് പ്രായത്തിന് അനുസരിച്ച് നൽകേണ്ട തുക ചുവടെ നൽകുന്നു.
ചേരുമ്പോഴുള്ള പ്രായം | നൽകേണ്ട തുക (രൂപ) | സർക്കാർ നൽകുന്ന സംഭാവന (രൂപ) | ആകെ തുക (രൂപ) |
18 | 55 | 55 | 110 |
19 | 58 | 58 | 116 |
20 | 61 | 61 | 122 |
21 | 64 | 64 | 128 |
22 | 68 | 68 | 136 |
23 | 72 | 72 | 144 |
24 | 76 | 76 | 152 |
25 | 80 | 80 | 160 |
26 | 85 | 85 | 170 |
27 | 90 | 90 | 180 |
28 | 95 | 95 | 190 |
29 | 100 | 100 | 200 |
30 | 105 | 105 | 210 |
31 | 110 | 110 | 220 |
32 | 120 | 120 | 240 |
33 | 130 | 130 | 260 |
34 | 140 | 140 | 280 |
35 | 150 | 150 | 300 |
36 | 160 | 160 | 320 |
37 | 170 | 170 | 340 |
38 | 180 | 180 | 360 |
39 | 190 | 190 | 380 |
40 | 200 | 200 | 400 |