ഫ്ലിപ്‌കാർട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിൽ ഇന്നു മുതൽ ആരംഭിച്ചിരിക്കുകയാണ്. മെയ് 9 വരെ ഒരാഴ്‌ച നീണ്ടുനിൽക്കുന്ന സെയിലിൽ നിരവധി ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. ലൈവായി നടക്കുന്ന വിൽപനയിൽ ഓഫറുകളുടെ പെരുമഴയാണ്. Samsung Galaxy Z Flip 3 5G ഫ്ലിപ്‌കാർട്ടിൽ ഓഫർ വിലയിൽ വെറും 37,999 രൂപയ്‌ക്ക് ബിഗ് സേവിങ് ഡേയ്‌സ് സെയിലിൽ ലഭ്യമാവും.
2021ൽ ലോഞ്ച് ചെയ്‌ത Galaxy Z Flip 3 യുടെ പ്രാരംഭ വില 84,999 രൂപയായിരുന്നു. എന്നാൽ ബിഗ് സേവിങ് ഡേയ്‌സ് സെയിലിൽ മൂന്ന് ഓഫറുകളിലാണ് വിൽപന നടക്കുന്നത്. Samsung Galaxy Z Flip 3 യുടെ 8GB റാമും 128GB സ്‌റ്റോറേജുമുള്ള മടക്കാവുന്ന സ്‌മാർട്ട് ഫോൺ 37,999 രൂപയ്‌ക്ക് ഫ്ലിപ്‌കാർട്ടിൽ ലഭ്യമാവും.
256 GB വേരിയന്‍റ് 54,990 രൂപ ഡിസ്‌കൗണ്ട് വിലയിൽ ലഭ്യമാവും. ഈ ഡിസ്‌കൗണ്ടുകൾക്ക് പുറമെ, ഫ്ലിപ്‌കാർട്ട് ആക്‌സിസ് ബാങ്ക് കാർഡ് വഴി വാങ്ങുന്നവർക്ക് അഞ്ച് ശതമാനം ക്യാഷ്ബാക്ക് ലഭ്യമാവും. എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭ്യമാണ്. ക്രീം, ഫാന്‍റം ബ്ലാക്ക് എന്നീ കളറുകളിലാണ് Galaxy Z Flip 3 വിപണിയിലുള്ളത്.
Also Read: ഗാലക്‌സി എസ് 23 ക്ക് 20,000 രൂപ കിഴിവ്; ബിഗ് സേവിങ് ഡേയ്‌സ് സെയിലിൽ കിടിലന്‍ ഓഫർ