ETV Bharat / technology

ഡ്രൈവറില്ലാതെ ഓടും 'നമ്മ മെട്രോ', ട്രയൽ റണ്‍ വിജയകരം - driverless train in Bengaluru Metro

യെല്ലോ ലൈനില്‍ ഓടുന്ന ആദ്യ ഡ്രൈവറില്ലാ മെട്രോ ട്രെയിനിന്‍റെ ട്രയൽ റൺ വിജയകരമായി പൂർത്തിയായതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്.

trial run of driverless train  Namma Metro yellow line  ഡ്രൈവറില്ലാ മെട്രോ ട്രയൽ റണ്‍  ബെംഗളൂരു ഡ്രൈവറില്ലാ മെട്രോ
Namma Metro
author img

By ETV Bharat Kerala Team

Published : Mar 8, 2024, 12:37 PM IST

ബെംഗളൂരുവിലെ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ ട്രയൽ റണ്‍ വിജയകരം

ബെംഗളൂരു: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഡ്രൈവറില്ലാ മെട്രോയുടെ ആദ്യ ട്രയൽ റൺ ഇന്ന് വിജയകരമായി പൂർത്തിയായതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) അറിയിച്ചു (Bengaluru Metro Begins 1st Trial Run Of Driverless Train Successfully).

യെല്ലോ ലൈനിൽ ഓടുന്ന തങ്ങളുടെ ഡ്രൈവറില്ലാ മെട്രോയുടെ ഇൻസ്‌റ്റേലേഷൻ പൂർത്തിയായി. നാല് മാസത്തിനുള്ളിൽ 37 വ്യത്യസ്‌ത പരീക്ഷണങ്ങൾ നടത്തും. അതിനുശേഷം പൂർണ്ണമായും ട്രയൽ സർവീസ്‌ ആരംഭിക്കും. വർഷാവസാനത്തോടെ ഡ്രൈവറില്ലാ ട്രെയിനിന്‍റെ പ്രവർത്തനം തുടങ്ങുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ഉദ്യോഗസ്ഥർ അറിയിച്ചു.

ആർവി റോഡിനെ ബൊമ്മസാന്ദ്രയുമായിട്ടാണ് 19.5 കിലോമീറ്റർ നീളമുള്ള 'നമ്മ മെട്രോ'യുടെ ഡ്രൈവറില്ലാ മെട്രോ ബന്ധിപ്പിക്കുന്നത്. സിൽക്ക് ബോർഡ് ജങ്ഷൻ, ഇലക്ട്രോണിക് സിറ്റി, ജയദേവ ഹോസ്‌പ്പിറ്റൽ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലൂടെയായിരിക്കും ഈ മെട്രോ കടന്നുപോകുക.

നിലവിൽ ബൊമ്മസാന്ദ്രയ്ക്കും സിൽക്ക് ബോർഡിനും ഇടയിൽ യെല്ലോ ലൈനിൽ മെട്രോ ട്രയൽ റൺ മാത്രമാണ് നടത്തുന്നത്. ഏപ്രിൽ പകുതിയോടെ മുഴുവൻ റൂട്ടിലും പരീക്ഷണം നടത്തും. അതേസമയം റീച്ച് -5 ലൈനിൽ ബൊമ്മസാന്ദ്ര, ബൊമ്മനഹള്ളി മെട്രോ സ്‌റ്റേഷനുകൾക്കിടയിൽ യെല്ലോ ലൈൻ മെട്രോ വിജയകരമായി ഓടിയതായി സന്തോഷപൂർവ്വം അറിയിക്കുന്നെന്ന് ഒരു വീഡിയോ സഹിതം ബിഎംആർസിഎൽ എക്‌സിൽ കുറിച്ചു.

കമ്മ്യൂണിക്കേഷൻ ബേസ്‌ഡ്‌ ട്രെയിൻ കൺട്രോൾ (CBDC) സംവിധാനത്തിൻ്റെ ആറ് കോച്ചുളള ട്രെയിനാണിത്. മെയ്ക്ക് ഇൻ ഇന്ത്യ ഇനീഷ്യേറ്റീവിൻ്റെ ഭാഗമായി ചൈനീസ് കമ്പനിയായ സിആർആർസി നാൻജിംഗ് പുജെൻ കോ ലിമിറ്റഡും അവരുടെ ആഭ്യന്തര പങ്കാളികളായ ടിറ്റാഗർ റെയിൽ സിസ്‌റ്റംസ് ലിമിറ്റഡും ചേർന്നാണ് ഡ്രൈവറില്ലാ മെട്രോയുടെ കോച്ചുകൾ നിർമ്മിക്കുന്നത്.

ചൈനയിലെ ഷാങ്ഹായിൽ നിന്നുള്ള ഡ്രൈവറില്ലാ ട്രെയിനിൻ്റെ ആറ് കോച്ചുകൾ ഹെബ്ബഗോഡി ഡിപ്പോയിൽ അടുത്തിടെ അനാച്ഛാദനം ചെയ്‌തിരുന്നു. ജനുവരി 24 ന് ഷാങ്ഹായ് തുറമുഖത്ത് നിന്ന് ചെന്നൈയിലെത്തിയ ട്രെയിൻ കോച്ചുകൾ ഫെബ്രുവരി 14 ന് ബെംഗളൂരുവിൽ എത്തിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.