ETV Bharat / technology

ഐഫോണിന് വെറും 38,999 രൂപ, എക്‌സ്‌ചേഞ്ച് ഓഫറുകൾ, ബാങ്ക് ഡിസ്‌കൗണ്ട്: കിടിലൻ ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ - AMAZON GREAT INDIAN FESTIVAL 2024 - AMAZON GREAT INDIAN FESTIVAL 2024

ആമസോണിന്‍റെ ഏറ്റവും വലിയ വിൽപ്പനകളിലൊന്നായ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെപ്‌റ്റംബർ 27 മുതൽ. ഇത്തവണ പ്രതീക്ഷിക്കുന്ന ഓഫറുകളും ഫ്ലിപ്‌കാർട്ട് പ്ലസ് അംഗങ്ങൾക്ക് ലഭ്യമാകുന്ന പ്രത്യേക ആനുകൂല്യങ്ങളും പരിശോധിക്കാം.

AMAZON GREAT INDIAN FESTIVAL OFFER  AMAZON GREAT INDIAN FESTIVAL SALE  ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ  ആമസോൺ ഓഫറുകൾ
Amazon Great Indian Festival 2024 (ETV Bharat)
author img

By ETV Bharat Tech Team

Published : Sep 16, 2024, 5:26 PM IST

ഹൈദരാബാദ്: ഉത്സവ സീസൺ കണക്കിലെടുത്ത് വമ്പൻ ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വരുന്നു. സെപ്‌റ്റംബർ 27 മുതലായിരിക്കും ഈ വർഷത്തെ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ആരംഭിക്കുക. ആമസോൺ പ്രൈം അംഗങ്ങൾക്ക് സെപ്റ്റംബർ 26 ന് അർധരാത്രി തന്നെ ആക്‌സസ് ലഭിക്കും. ഐഫോൺ അടക്കമുള്ള സ്‌മാർട്ട്‌ഫോണുകളും, ഇലക്‌ട്രോണിക് ഉപകരണങ്ങളും മികച്ച ഡീലിൽ സ്വന്തമാക്കാനാവും.

ഐഫോൺ 13ന്‍റെ 128 ജിബി വേരിയന്‍റിന് ഗ്രേറ്റ് ഇന്ത്യൻ സെയിലിൽ ഓഫർ വില വെറും 38,999 രൂപ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഡിസ്‌കൗണ്ടിനു പുറമെ നോ കോസ്റ്റ് ഇഎംഐയും എക്‌സ്‌ചേഞ്ച് ഓഫറുകളും ബാങ്ക് ഓഫറുകളും ഉണ്ടായിരിക്കും. കൂടാതെ ആമസോൺ പ്രൈം അംഗങ്ങൾക്കും എസ്ബിഐ കാർഡ് ഉടമകൾക്കും എക്സ്ചേഞ്ച് ബോണസുകൾക്കൊപ്പം അഡിഷണൽ ഇൻസ്റ്റന്‍റ് ഡിസ്‌കൗണ്ടുകളടക്കമുള്ള കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കും.

AMAZON GREAT INDIAN FESTIVAL OFFER  AMAZON GREAT INDIAN FESTIVAL SALE  ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ  ആമസോൺ ഓഫറുകൾ
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ (ഫോട്ടോ: ആമസോൺ ഇന്ത്യ/ X page)

ഐഫോൺ 13, സാംസങ് ഗാലക്‌സി എസ് 24 അൾട്ര, ഗാലക്‌സി Z ഫ്ലിപ്പ് 6 എന്നീ സ്‌മാർട്ട്‌ഫോണുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനാവും. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം ഇൻസ്റ്റന്‍റ് ഡിസ്‌കൗണ്ടുകൾ വാഗ്‌ദാനം ചെയ്യുന്നതിനൊപ്പം ആമസോൺ പേ, പേ ലേറ്റർ പേയ്‌മെൻ്റ് ഓഫറുകളും കൂപ്പൺ ഡിസ്‌കൗണ്ടുകളും പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം സെപ്‌റ്റംബർ 30 മുതലായിരിക്കും ഫ്ലിപ്‌കാർട്ടിൽ ഈ വർഷത്തെ ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ നടക്കുക. ഫ്ലിപ്‌കാർട്ട് പ്ലസ് അംഗങ്ങൾക്ക് സെപ്‌റ്റംബർ 29 മുതൽ വിൽപ്പനയ്‌ക്കുള്ള ആക്‌സസ് ലഭിക്കും. ഇവർക്ക് ഓരോ പർച്ചേസിനുമൊപ്പം കൂടുതൽ സൂപ്പർകോയിനുകളും സ്‌പെഷ്യൽ ഇൻസെന്‍റീവുകളും ലഭിക്കും.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Also Read: കുറഞ്ഞ വിലയിൽ കൂടുതൽ വാങ്ങാം: ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ വരുന്നു; ഫ്ലിപ്‌കാർട്ട് പ്ലസ് അംഗങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.