ETV Bharat / technology

സാങ്കേതിക തകരാര്‍: അഗ്നിബാൻ വിക്ഷേപണം മാറ്റിവച്ചു - Agniban Rocket Launch postponed

സാങ്കേതിക കാരണങ്ങളാല്‍ ഇന്ന്‌ നടത്താനിരുന്ന അഗ്നിബാൻ റോക്കറ്റ് വിക്ഷേപണം മാറ്റിവച്ചു.

author img

By ETV Bharat Kerala Team

Published : May 28, 2024, 12:28 PM IST

AGNIBAN ROCKET LAUNCH  AGNIKUL COSMOS AEROSPACE  SEMI CRYOGENIC ENGINE BASED ROCKET  അഗ്നിബാൻ റോക്കറ്റ് വിക്ഷേപണം മാറ്റി
Satish Dhawan Space Center (Source: ETV Bharat)

തിരുപ്പതി (ആന്ധ്രാപ്രദേശ്): ഇന്ത്യൻ സ്വകാര്യ ബഹിരാകാശ കമ്പനിയായ അഗ്നികുല്‍ കോസ്മോസിന്‍റെ അഗ്നിബാൻ റോക്കറ്റ് വിക്ഷേപണം മാറ്റിവച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽ നിന്നും നടത്താനിരുന്ന വിക്ഷേപണമാണ് മാറ്റിയത്. സാങ്കേതിക കാരണങ്ങളാലാണ് റോക്കറ്റിന്‍റെ വിക്ഷേപണം മാറ്റിവെച്ചതെന്ന് ശാസ്‌ത്രജ്ഞർ അറിയിച്ചു.

അഗ്നികുൽ കോസ്‌മോസ് എയ്‌റോസ്‌പേസ് ആണ് റോക്കറ്റ് രൂപകല്‍പന ചെയ്‌തത്. രാജ്യത്തെ ആദ്യത്തെ സെമി ക്രയോജനിക് എഞ്ചിൻ (SCE-200) അധിഷ്‌ഠിത റോക്കറ്റാണ് അഗ്നിബാൻ. ആഭ്യന്തരമായി രൂപകല്‍പന ചെയ്‌ത 3ഡി പ്രിന്‍റഡ് ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നതെന്നും ശാസ്‌ത്രജ്ഞർ വ്യക്തമാക്കി.

ബഹിരാകാശ രംഗത്ത് സ്വകാര്യ മേഖലയില്‍ നിന്നുള്ള രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണമാണ് അഗ്നിബാനിലൂടെ അഗ്നികുല്‍ ലക്ഷ്യമിടുന്നത്. സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ സ്കൈറൂട്ട് 2022ല്‍ വിക്രം-എസ് റോക്കറ്റിലൂടെയാണ് സ്വകാര്യ മേഖലയില്‍ നിന്നുള്ള ആദ്യ വിക്ഷേപണം നടത്തിയത്.

ALSO READ: ഐഎസ്‌ആര്‍ഒയ്‌ക്ക് മറ്റൊരു പൊന്‍ തൂവല്‍ കൂടി; എഎം ടെക്‌നോളജിയില്‍ നിര്‍മ്മിച്ച ലിക്വിഡ് റോക്കറ്റ് എഞ്ചിൻ പരീക്ഷണം വിജയകരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.