ETV Bharat / bharat

ജെയ്‌ഷെ മുഹമ്മദ് ഭീകരരുമായി ബന്ധം; 4 പേര്‍ അറസ്റ്റില്‍, വിവിധ സംസ്ഥാനങ്ങളില്‍ എൻഐഎയുടെ മിന്നല്‍ റെയ്‌ഡ് - NIA conducts multistate searches - NIA CONDUCTS MULTISTATE SEARCHES

ദേശീയ അന്വേഷണ ഏജൻസി വിവിധ സംസ്ഥാനങ്ങളിലായി മിന്നല്‍ പരിശോധന നടത്തി. ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുമായി ബന്ധമുള്ളവരെ കണ്ടെത്തുന്നതിനായി ജമ്മു കശ്‌മീർ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, അസം, ഡൽഹി എന്നിവിടങ്ങളിലാണ് പരിശോധന ഉണ്ടായത്.

NIA JAISHE MOHAMMED SEARCHES  TERRORISM  NIA  എൻഐഎ പരിശോധന
Representational Image (Etv Bharat)
author img

By ETV Bharat Kerala Team

Published : Oct 5, 2024, 1:25 PM IST

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലായി ദേശീയ അന്വേഷണ ഏജൻസിയുടെ (എന്‍ഐഎ) മിന്നല്‍ പരിശോധന. പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുമായി ബന്ധമുള്ളവരെ കണ്ടെത്തുന്നതിന് വേണ്ടി ജമ്മു കശ്‌മീർ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, അസം, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. ഈ സംസ്ഥാനങ്ങളിലെ 22ഓളം പ്രദേശങ്ങളില്‍ പരിശോധന നടത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഭീകരവിരുദ്ധ സ്‌ക്വാഡും (എടിഎസ്) എൻഐഎയും സംയുക്തമായാണ് പരിശോധന നടത്തിയത്. ഓപ്പറേഷനിൽ മഹാരാഷ്ട്രയില്‍ നിന്ന് 4 പേര്‍ അറസ്റ്റ് ചെയ്‌തു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ, മാലേഗാവ്, ജൽന എന്നീ പ്രദേശങ്ങളിലാണ് പരിശോധന നടന്നത്.

ജൽനയിൽ ഗാന്ധി നഗർ മേഖലയിൽ നിന്നാണ് തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരെ പിടികൂടിയത്. ഛത്രപതി സംഭാജിനഗറിലെ ആസാദ് ചൗക്ക് പ്രദേശത്ത് നിന്ന് ഒരാളെയും എൻ -6 മേഖലയിൽ നിന്ന് ഒരാളെയും, മലേഗാവിൽ നിന്ന് ഒരാളെയും എൻഐഎ കസ്റ്റഡിയിലെടുത്തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.`

ജമ്മു കശ്‌മീരിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരെയാണ് അറസ്റ്റ് ചെയ്‌തതെന്നും പ്രതികള്‍ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. തീവ്രവാദത്തിന് ധനസഹായം നല്‍കല്‍, തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കല്‍ തുടങ്ങിയ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കസ്റ്റഡിയിലെടുത്ത പ്രതികൾക്ക് ബന്ധമുണ്ടോ എന്നും എൻഐഐ വിശദമായി അന്വേഷിക്കുന്നുണ്ട്.

ദേശവിരുദ്ധ പ്രവർത്തനങ്ങൾ, തീവ്രവാദം, ഗൂഢാലോചന, തീവ്രവാദ ഫണ്ടിങ്‌ കേസുകൾ എന്നിവയ്‌ക്കെതിരെ രാജ്യവ്യാപകമായുള്ള ദേശീയ അന്വേഷണ ഏജൻസിയുടെ പരിശോധന പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ദേശീയ അന്വേഷണ ഏജൻസി പരിശോധന നടത്തിയിരുന്നു.

Read Also: രാമേശ്വരം കഫേ സ്‌ഫോടന കേസ്; കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ, പ്രതികള്‍ക്കെതിരെ യുഎപിഎ ഉള്‍പ്പെടെ കുറ്റങ്ങള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.