ബെംഗളുരു: നെലമംഗള ദേശീയപാതയില്‍ അപകടപരമ്പര. ഒരു അപകടത്തില്‍ ആറ് പേര്‍ മരിച്ചു. രണ്ട് കണ്ടെയ്‌നര്‍ ലോറികള്‍ തമ്മിലിടിച്ചാണ് അപകടങ്ങളുടെ തുടക്കം. ഇതിലൊരെണ്ണം പിന്നീട് തലകീഴായി മറിഞ്ഞ് ഒരു കാറിന് മേല്‍ പതിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കാറിലുണ്ടായിരുന്ന ആറ് പേര്‍ തത്ക്ഷണം മരിച്ചു. രണ്ട് സ്‌ത്രീകളും രണ്ട് പുരുഷന്‍മാരും ഒരു കുട്ടിയുമടക്കമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് തുമകുരു-ബെംഗളുരു ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. നെലമംഗള ട്രാഫിക് പൊലീസ് സ്ഥലത്തെത്തി കണ്ടെയ്‌നര്‍ നീക്കം ചെയ്‌തതോടെ ഗതാഗതം പുനഃസ്ഥാപിച്ചു.
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ കാറിന് ഉള്ളില്‍ കുടുങ്ങി. കാറിലുണ്ടായിരുന്ന എല്ലാവരുടേയും മരണം സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു.
Also Read: അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന് വിദ്യാർഥി; രക്ഷപ്പെട്ടത് ഡ്രൈവറുടെ സമയോചിത ഇടപെടലിൽ