ETV Bharat / state

പനയമ്പാടത്തെ വിദ്യാർഥിനികളുടെ അപകട മരണം: റോഡ് ഉപരോധിച്ച് യൂത്ത് ലീഗ്, സമരത്തിൽ സംഘർഷം - YOUTH LEAGUE PROTEST

പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.

PANAYAMBADAM ROAD ACCIDENT  പനയമ്പാടം റോഡ് അപകടം  YOUTH LEAGUE  യൂത്ത് ലീഗ് സമരം
Youth league protest in Panayambadam. (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 14, 2024, 6:59 PM IST

പാലക്കാട്: പനയമ്പാടത്ത് റോഡ് നിർമാണം അശാസ്ത്രീയമാണെന്ന് ആരോപിച്ച് യൂത്ത് ലീഗ് നടത്തിയ റോഡ് ഉപരോധത്തിൽ സംഘർഷം. നാല്‌ വിദ്യാർഥിനികളുടെ മരണത്തിനിടയാക്കിയ സംഭവത്തിന് പിന്നാലെയാണ് പ്രതിഷേധം. പൊലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

റോഡിൻ്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടപടിയെടുക്കാതെ വെറുതെ പഠനം നടത്തിയിട്ട് മാത്രം കാര്യമില്ലെന്ന് ആരോപിച്ചായിരുന്നു സമരം. റോഡിലെ വളവുകൾ പരിഹരിക്കുക, റോഡിലെ ചെരിവുകൾ പരിശോധിച്ച് നടപടി കൈക്കൊള്ളുക എന്നീ ആവശ്യങ്ങളാണ് യൂത്ത് ലീഗ് ഉയർത്തുന്നത്.

പനയമ്പാടത്ത് വിദ്യാർഥിനികൾ മരിച്ച സംഭവത്തിൽ യൂത്ത് ലീഗ് റോഡ് ഉപരോധിച്ചപ്പോൾ. (ETV Bharat)

റോഡിൻ്റെ പഠനം നടത്തുന്നതിനായി ജില്ലാ പൊലീസ് മേധാവി, മോട്ടോർ വാഹന വകുപ്പ്, പൊലീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്ക് എത്തുന്നതിന് മുമ്പാണ് റോഡ് ഉപരോധിച്ചത്. 15 മിനിറ്റോളം പാലക്കാട് - മണ്ണാർക്കാട് റോഡ് ഉപരോധിച്ച പ്രവർത്തകരെ ഒടുവിൽ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്‌ത് നീക്കുകയായിരുന്നു.

Also Read: കാസര്‍കോട്ട് ഡിവൈഎസ്‌പി - ഡിവൈഎഫ്ഐ പോര് മുറുകുന്നു; നേതാവിനോട് തെളിവ് പുറത്തുവിടണമെന്ന് ഡിവൈഎസ്‌പി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.