പത്തനംതിട്ട : വീഡിയോ ചിത്രീകരിക്കാന്‍ ആറ്റില്‍ ചാടി ഒഴുക്കില്‍പ്പെട്ട യുവാവിനെ ഫയര്‍ ഫോഴ്‌സ് സ്‌കൂബ സംഘം രക്ഷപ്പെടുത്തി. തണ്ണിത്തോട് സ്വദേശിയായ സുധിയാണ് (19) രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് 3 മണിക്കാണ് സംഭവം.
സുഹൃത്തിനോട് വീഡിയോ എടുക്കാനാവശ്യപ്പെട്ട യുവാവ് മുണ്ടോമുഴി പാലത്തിൽ നിന്നും കല്ലാറിലേക്ക് ചാടുകയായിരുന്നു. ഇതോടെ ഒഴുക്കില്‍പ്പെട്ട യുവാവ് അര കിലോമീറ്റര്‍ അപ്പുറത്തേക്ക് ഒഴുകിപോയി. പേരുവാലി വരെ ഒഴുകിയെത്തിയ സുധി വള്ളിപ്പടര്‍പ്പില്‍ പിടിച്ചുനിന്നു.
യുവാവ് ആറ്റില്‍ ചാടി ഒഴുക്കില്‍പ്പെട്ടതോടെ സുഹൃത്ത് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി യുവാവിനെ രക്ഷപ്പെടുത്തി. കരയിലെത്തിച്ച സുധിയെ ഉടന്‍ തന്നെ കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇയാള്‍ നദിയിലേക്ക് ചാടുമെന്ന് അറിയില്ലായിരുന്നുവെന്ന് സുഹൃത്ത് പറഞ്ഞു.
Also Read: കോഴിക്കോട് കനത്ത മഴയില്‍ രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ടു; താത്‌കാലിക പാലം ഒലിച്ച് പോയി