മലപ്പുറം : പെരിന്തൽമണ്ണയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പെരിന്തൽമണ്ണ മൗലാന ആശുപത്രിയുടെ പിറകുവശത്തായുള്ള വാടക വീട്ടിലാണ് ഇതര സംസ്ഥാന തൊഴിലാളി എന്ന് സംശയിക്കുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം ആണെന്നാണ് പ്രാഥമിക നിഗമനം.
കടുത്ത ദുർഗന്ധം വമിച്ചതിനെ തുടർന്ന് തൊട്ടടുത്ത് താമസിക്കുന്നവർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. പുറത്തുനിന്നും പൂട്ടിയ നിലയിലുള്ള കോട്ടേഴ്‌സിലെ മുറിയിൽ പായിൽ കമിഴ്‌ന്ന് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. പെരിന്തൽമണ്ണ പൊലീസും വിരലടയാള വിദഗ്‌ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.