കോഴിക്കോട്: പന്തീരങ്കാവ് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. രാമനാട്ടുകര സ്വദേശി അഖിലാണ് (20) മരിച്ചത്. ഞായറാഴ്‌ച (സെപ്റ്റംബർ 15) രാത്രി 11 മണിയോടെയായിരുന്നു അപകടം.
പെരുമണ്ണയിൽ നിന്നും പന്തീരങ്കാവ് ഭാഗത്തേക്കുളള യാത്രാമധ്യേ നിയന്ത്രണം വിട്ട ബൈക്ക് നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടം നടന്ന സ്ഥലത്ത് റോഡിനോട് ചേർന്ന് കുടിവെള്ള പദ്ധതിക്ക് വേണ്ടി കുഴിയെടുത്തിരുന്നു. ഈ കുഴിയടച്ച ഭാഗത്ത് ഉയർന്ന് നിന്നിരുന്ന കോൺക്രീറ്റ് പാളിയിൽ തട്ടിയാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ അഖിൽ ലോറിയുടെ അടിയിലേക്ക് തെറിച്ചുവീണു. നാട്ടുകാരാണ് അഖിലിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്ന അഖിൽ ഇന്ന് (സെപ്റ്റംബർ 16) വൈകുന്നേരത്തോടെയാണ് മരിച്ചത്.
Also Read: നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ കൈവരിയിൽ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു