കോട്ടയം : മീൻ പിടിക്കാൻ പോയതിന് പിന്നാലെ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കോട്ടയം ഓണംതുരുത്ത് മങ്ങാട്ടുകുഴി സ്വദേശി വിമോദ് കുമാർ (38) ആണ് മരിച്ചത്. വീടിന് സമീപത്തെ പാടശേഖരത്തില്‍ ചൂണ്ടയിടാൻ പോയ യുവാവ് വെള്ളത്തിൽ വീണതായാണ് നിഗമനം. ഇന്നലെ (22-05-2024) വൈകിട്ട് കാണാതായ വിമോദിൻ്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. ഏറ്റുമാനൂർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
Also Read : പത്തനംതിട്ടയിൽ ഒഴിക്കില്‍പെട്ട് രണ്ട് മരണം; ബീഹാർ സ്വദേശിയെ കാണാതായി - Pathanamthitta Rain Deaths