ETV Bharat / state

ഹെൽമെറ്റിനെ ചൊല്ലി തർക്കം, തൃശൂരില്‍ യുവാക്കളെ വളഞ്ഞിട്ട് തല്ലി സംഘം; വീഡിയോ പുറത്ത് - Group Attacked Youth In Thrissur

ഹെൽമെറ്റ് എടുത്തെന്ന് ആരോപിച്ച് തൃശൂർ മൂന്നുപീടികയിൽ യുവാവിനെയും സുഹൃത്തിനയും ഒരു സംഘം വളഞ്ഞിട്ട് മർദിച്ചു.

ARGUMENT OVER HELMET  യുവാവിനെ വളഞ്ഞിട്ട് മർദിച്ചു  യുവാവിന് മർദനം  GROUP BEAT UP YOUTH
Group Attacked Youth In Thrissur (Etv Bharat Network)
author img

By ETV Bharat Kerala Team

Published : May 10, 2024, 1:30 PM IST

തൃശൂർ മൂന്നുപീടികയിൽ യുവാക്കള്‍ക്ക് മര്‍ദനം (Etv Bharat Network)

തൃശൂർ: മൂന്നുപീടികയിൽ യുവാവിനെ ഒരു സംഘം വളഞ്ഞിട്ട് മർദിച്ചു. മൂന്നുപീടിക ബീച്ച് റോഡിൽ ഇന്നലെ (മെയ് 09) വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. ആറിലധികം പേർ ഉൾപെട്ട സംഘമാണ് യുവാക്കളെ മർദിച്ചത്.

സംഭവത്തിൽ മൂന്നുപീടിക സ്വദേശിയായ അശ്വിനാണ് മർദനമേറ്റത്. അശ്വിനോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ജിതിൻ എന്നയാൾക്കും സംഭവത്തിൽ പരിക്കേറ്റു. പരിക്കേറ്റവർ ഇരിങ്ങാലക്കുട സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല.

ഹെല്‍മറ്റിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണമന്നാണ് പറയുന്നത്. മർദിക്കുന്നത് കണ്ട നാട്ടുകാർ ആണ് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയത്. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. നാട്ടുകാർ ഇടപെട്ടാണ് യുവാക്കളെ രക്ഷപ്പെടുത്തിയത്. സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ കൈപ്പമംഗലം പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

Also Read : പബ്‌ജി കളിയ്‌ക്കിടെ കൊലപാതകം; 14കാരന്‍ സുഹൃത്തിനെ വെടിവച്ചു കൊന്നു - Murder While Playing PUBG

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.