ETV Bharat / state

സിനിമ സ്റ്റൈലില്‍ പൊലീസിനെ തടഞ്ഞു, രക്ഷിച്ചത് വാഹനമോഷണ കേസിലെ പ്രതിയെ; പിന്നാലെ ഒളിവില്‍ പോയ യുവാവിനെ പൂട്ടി പൊലീസ് - YOUTH SAVED THE ACCUSED

കോഴിക്കോട് പന്തീരാങ്കാവിൽ പൊലീസിനെ തടഞ്ഞ് പ്രതിയെ മോചിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ.

YOUTH STOPPED POLICE  പൊലീസിനെ തടഞ്ഞ് പ്രതിയെ രക്ഷിച്ചു  വാഹനമോഷണം  പ്രതിയെ രക്ഷിച്ച യുവാവ് പിടിയിൽ
Dilshad (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 20, 2024, 9:48 PM IST

കോഴിക്കോട് : പന്തീരാങ്കാവിൽ പൊലീസിനെ തടഞ്ഞ് പ്രതിയെ മോചിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ യുവാവിനെ പിടികൂടി. കൈലമഠം എടക്കുറ്റിപ്പുറത്ത് വീട്ടിൽ ദിൽഷാദാണ് പിടിയിലായത്. പന്തീരാങ്കാവ് പൊലീസാണ് ദിൽഷാദിനെ കസ്റ്റഡിയിൽ എടുത്തത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മൂന്നുമാസം മുമ്പാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. വാഹന മോഷണ കേസിലെ പ്രതിയെ പിടിക്കാൻ എറണാകുളം ഞാറക്കൽ പൊലീസ് പന്തീരാങ്കാവിന് സമീപം പൂളേങ്കരയിൽ എത്തിയിരുന്നു. അന്ന് പ്രതിയെ പിടിച്ച ഞാറക്കൽ പൊലീസിനെ ദിൽഷാദ് ഉൾപ്പെടെ ഏതാനും പേർ ചേർന്ന് തടയുകയും പ്രതിയെ മോചിപ്പിക്കുകയും ചെയ്‌തു. സംഭവത്തിൽ പൊലീസ് ഇവർക്കെതിരെ കേസെടുത്തു. എന്നാൽ ദിൽഷാദ് ഒളിവിൽ പോവുകയായിരുന്നു.

തുടർന്ന് ഇയാൾക്ക് വേണ്ടി പന്തീരാങ്കാവ് പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഇന്ന് രാവിലെ വീട്ടിൽ വച്ച് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. നേരത്തെയും നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതിയാണ് ദിൽഷാദ്.

Also Read : കെഎസ്‌ആര്‍ടിസി ബസില്‍ നിന്ന് ഒന്നര കിലോ സ്വര്‍ണം മോഷണം പോയി; പരാതിയുമായി സ്വര്‍ണ വ്യാപാരി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.