ETV Bharat / state

വിവാഹം ക്ഷണിക്കാനെത്തിയ പെൺസുഹൃത്തിനെ കൊലപ്പെടുത്തി യുവാവിന്‍റെ ആത്മഹത്യ - murder

കൊല്ലപ്പെട്ടത് കോന്നി സ്വദേശിനിയായ യുവതി. പിന്നാലെ സുഹൃത്ത് ജീവനൊടുക്കുകയായിരുന്നു. സിംഗപ്പൂരിലാണ് സംഭവം.

pta murder  Young Man Committed Suicide  പെൺസുഹൃത്തിനെ കൊലപ്പെടുത്തി  സിംഗപ്പൂർ  murder
young-man-committed-suicide-by-killing-his-girlfriend
author img

By ETV Bharat Kerala Team

Published : Feb 14, 2024, 12:35 PM IST

പത്തനംതിട്ട : വിവാഹം ക്ഷണിക്കാനെത്തിയ പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി (Young Man Committed Suicide By Killing His Girlfriend). കൊല്ലം സ്വദേശിയായ യുവാവാണ് ഈ മാസം വിവാഹിതയാകാനിരുന്ന കോന്നി സ്വദേശിയായ പെണ്‍ സുഹൃത്തിനെ സിംഗപ്പൂരിൽ വച്ച് കൊലപ്പെടുത്തിയത്. ശേഷം യുവാവ് ജീവനൊടുക്കുകയായിരുന്നു.

കോന്നി മങ്ങാരം മേപ്രത്ത് പരേതനായ കെ എന്‍ സലീമിന്‍റെ മകൾ അമിത സലീം (29) ആണ് കൊല്ലപ്പെട്ടത്. അമിതയെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തായ കൊല്ലം അഞ്ചല്‍ ജങ്‌ഷൻ തേജസില്‍ കെ വി ജോണിന്‍റെ മകനും സിംഗപ്പൂർ നാൻയാങ് യൂണിവേഴ്‌സിറ്റി വിദ്യാർഥിയുമായ ജോജി ജോണ്‍ വർഗീസ് (29) ജീവനൊടുക്കുകയായിരുന്നു എന്നാണ് വിവരം.

ഇരുവരും ദീർഘകാലമായി അടുത്ത സുഹൃത്തുക്കളാണ്. ഫെബ്രുവരി 22 നാണ് എറണാകുളം തൃക്കാക്കര സ്വദേശിയായ യുവാവുമായി അമിതയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിന്‍റെ സത്‌കാര ചടങ്ങുകള്‍ 25 ന് അടൂർ ഗ്രീൻവാലി ഓഡിറ്റോറിയത്തില്‍ നടത്താനും തീരുമാനിച്ചിരുന്നു. വിവാഹം ക്ഷണിക്കാൻ ജോജിയുടെ താമസ സ്ഥലത്ത് ചെന്ന അമിതയെ ആസിഡ് ഒഴിച്ച്‌ ആക്രമിച്ച ശേഷം കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നും തുടർന്ന് ജോജി ആത്മഹത്യ ചെയ്‌തുവെന്നുമാണ് വിവരം.

കെഎസ്ആർടിസി കണ്ടക്‌ടര്‍ ലോഡ്‌ജിൽ മരിച്ച നിലയിൽ : കോഴിക്കോട് കെഎസ്ആർടിസി കണ്ടക്‌ടറെ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി നരയംകുളം മൂലാട് തണ്ടപ്പുറത്തുമ്മൽ ഗോപാലൻകുട്ടിനായരുടെ മകൻ അനീഷിനെ (41) ആണ് കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിനു സമീപത്തെ സ്വകാര്യ ലോഡ്‌ജിൽ ഫെബ്രുവരി 13 ന് മരിച്ച നിലയിൽ കണ്ടെത്തിയത്.

അനീഷിന് കോഴിക്കോട് നിന്ന് കാസർകോട് ഡിപ്പോയിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. കാസർകോട് ജോയിൻ ചെയ്‌തു ഡ്യൂട്ടിയെടുത്ത് മടങ്ങി കഴിഞ്ഞ ദിവസം വീട്ടിലെത്തിയതാണ്. തിങ്കളാഴ്‌ച ഭാര്യ വിജിനയുമായി ബാലുശ്ശേരിയിലെ ബാങ്കിൽ പോയി ഇടപാടു നടത്തി ഒറ്റക്ക് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു. തിങ്കളാഴ്‌ച ഉച്ചയോടെയാണ് ലോഡ്‌ജില്‍ മുറിയെടുത്തത്. ​ഫോൺ സ്വിച്ച് ഓഫ് ആയതിനെത്തുടർന്ന് സഹപ്രവർത്തകരും ബന്ധുക്കളും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

സഹപ്രവർത്തകർ ലോഡ്‌ജിൽ അന്വേഷിച്ച​പ്പോൾ അനീഷ് മുറിയെടുത്തതായി മനസിലായി. വാതിൽ തുറക്കാത്തതിനെത്തുടർന്ന് പൊലീസ് എത്തി വാതിൽ ചവിട്ടിപ്പൊളിക്കുകയായിരുന്നു. രോഗിയായ പിതാവ് വീട്ടിലുള്ളതിനാൽ മുമ്പും ട്രാൻസ്‌ഫർ ലഭിച്ചപ്പോൾ ​ജോലിക്ക് പോകാൻ പല തവണ വൈമനസ്യം പ്രകടപ്പിച്ചിരുന്നു. തൊട്ടിൽപാലത്തേക്ക് സ്ഥലംമാറ്റം ലഭിച്ചതിനെത്തുടർന്ന് രണ്ടുവർഷത്തോളം ​​ജോലിക്കുപോവാതിരുന്നതായി സഹപ്രവർത്തകരും പറയുന്നു.

ALSO READ : ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു, മനംനൊന്ത് ബൈക്ക് യാത്രികന്‍റെ ആത്‌മഹത്യ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.