ETV Bharat / state

ഇന്ധന വില നോ പ്രോബ്ലം; യാത്രകള്‍ക്ക് അണ്‍ലിമിറ്റഡ് മൈലേജ് വണ്ടി, വമ്പന്‍ ഹിറ്റ് ആരിഫിന്‍റെ ബുള്ളോ കാര്‍ട്ട് - YOUNG MAN TRAVELS IN BULLOCK CART - YOUNG MAN TRAVELS IN BULLOCK CART

തൃശൂരില്‍ വമ്പന്‍ ഹിറ്റായി ആരിഫിന്‍റെ ബുള്ളോ കാര്‍ട്ട്. പത്ത് വര്‍ഷമായി യാത്രകള്‍ക്കായി ആശ്രയിക്കുന്നതും ഇതാണ്. കല്ല്യാണത്തിനും വിരുന്നിനുമെല്ലാം ആരിഫും കുടുംബവും എത്തുക ഈ കാളവണ്ടിയില്‍ തന്നെ.

ARIF THRISSUR BULLOCK CART VEHICLE  ARIF FAMILY BULLOCK CART TRAVEL  ARIF NEDUMPURA CHERUTHURUTHY  BULLOCK CART STORY CHERUTHURUTHY
Arif And Children In Bullock Cart (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 4, 2024, 6:40 PM IST

തൃശൂര്‍: പെട്രോളിനും ഡീസലിനും വില കൂടുന്ന വാർത്തകൾ ഒന്നും ചെറുതുരുത്തി നെടുമ്പുര സ്വദേശി 34 കാരൻ ആരിഫിന് വിഷയമല്ല. ഒരു പതിറ്റാണ്ടിലധികമായി കിടിലൻ കാളവണ്ടിയിലാണ് യുവാവിൻ്റെയും കുടുംബത്തിന്‍റെയും യാത്ര. പൂരം, കല്യാണം, വിനോദ സഞ്ചാരം എന്നിവയെല്ലാം കാളവണ്ടിയിൽ തന്നെ. അൽപം പരുത്തിക്കുരുവും പിണ്ണാക്കും മുതിരയും കാടിവെള്ളവും മാത്രമാണ് വണ്ടിയുടെ ഇന്ധനം. അൺലിമിറ്റഡ് മൈലേജും സൂപ്പർ പെർഫോമൻസും ഉറപ്പാണെന്നാണ് യുവാവിന്‍റെ രസകരമായ ഭാഷ്യം.

കെട്ടിട നിർമ്മാണ തൊഴിലാളിയായ ആരിഫിന് കുഞ്ഞുനാൾ മുതൽ കാളവണ്ടി എന്നാൽ ജീവനാണ്. പിതാവ് പരേതനായ മുഹമ്മദിനും അങ്ങനെ തന്നെയായിരുന്നു. യുവാവിന്‍റെ കുട്ടിക്കാലത്തും വീട്ടിൽ കാളവണ്ടിയുണ്ടായിരുന്നു. പിതാവിൽ നിന്ന് കൈമാറി കിട്ടിയ കാളവണ്ടി 12 വർഷമായി ആരിഫാണ് പരിപാലിക്കുന്നത്. ഭാര്യ ഷാജിതക്കും മക്കളായ ആദിയ, ഹാദിയ, ഹയ എന്നിവർക്കെല്ലാം കാളവണ്ടി യാത്ര ഏറെ ഇഷ്‌ടമാണെന്ന് യുവാവ് പറയുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

16 കിലോമീറ്ററിൽ അധികം ദൂരം തുടർച്ചയായി ഈ വാഹനത്തിൽ യാത്ര ചെയ്‌തിട്ടുണ്ട് ആരിഫും കുടുംബവും പറഞ്ഞു. ഹോണും ആധുനിക രീതിയിലുള്ള സീറ്റുമെല്ലാം ഒരുക്കി സുന്ദരന്മാരായ കാള കുട്ടന്മാർ വലിക്കുന്ന പെയിൻ്റ് അടിച്ച് മനോഹരമാക്കിയ വാഹനം ഗ്രാമീണ വഴികളിലും സംസ്ഥാനപാതകളിലുമെല്ലാം എത്തുമ്പോൾ ദൃശ്യങ്ങൾ പകർത്താനും സെൽഫി എടുക്കാനും എത്തുന്നവരും നിരവധിയാണ്. കാളവണ്ടിയും കാളകളും ഏതാനും ഷോർട്ട് ഫിലിമുകളുടെ ഭാഗമാകാൻ കഴിഞ്ഞതിൻ്റെ സന്തോഷവും യുവാവ് പങ്കുവച്ചു.

Also Read: ഓന്തുമുട്ടയും ചെമ്പരത്തിപ്പൂവിന്‍റെ വാലും; ഒന്നാം ക്ലാസ് പാഠപുസ്‌തകത്തിൽ ഇടംപിടിച്ച് രണ്ടാം ക്ലാസുകാരന്‍റെ ഡയറിക്കുറിപ്പുകൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.