മലപ്പുറം : മമ്പാട് ടാണ കടവിൽ കുളിക്കാൻ ഇറങ്ങിയ യുവാവിന് ഷോക്കേറ്റു. ടാണ സ്വദേശിയും നിലമ്പൂരിൽ ഓട്ടോ ഓടിക്കുന്ന പൊന്നാക്കടവൻ സിദ്ദിഖിനാണ് ഷോക്കേറ്റത്. വനം വകുപ്പ് സ്ഥാപിച്ച ഹാങ്ങിങ് ഫെൻസിങ്ങിൽ നിന്നാണ് ഷോക്കേറ്റത്. രാവിലെ കുളി കഴിഞ്ഞ് പുഴയിൽ നിന്ന് കയറി വരുന്നതിനിടെ ഹാങ്ങിങ് ഫെൻസിങ്ങിന്‍റെ കമ്പിയിൽ തട്ടുകയായിരുന്നു.
തെറിച്ചുവീണ സിദ്ദിഖിനെ കൂടെയുണ്ടായിരുന്നവരാണ് നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. വന്യ മൃഗ ശല്യം ഒഴിവാക്കാൻ വനം വകുപ്പ് സ്ഥാപിച്ച ഹാങ്ങിങ് ഫെൻസിങ് വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെയാണ് പ്രവർത്തിക്കേണ്ടത്. എന്നാൽ 9 മണിയായിട്ടും അത് ഓഫായിട്ടില്ലെന്നും ഇത് വലിയ അപകടമാണ് ഉണ്ടാക്കുകയെന്നും നാട്ടുകാർ പറയുന്നു.
Also Read : കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; ജില്ലകളില്‍ റെഡ് അലര്‍ട്ട്, ജാഗ്രത നിര്‍ദേശം - Kerala Expects Heavy Rain