തൃശൂര്‍: പുതുക്കാട് സെന്‍ററില്‍ യുവതിയെ മുന്‍ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. കൊട്ടേക്കാട് സ്വദേശി ബിബിതയ്‌ക്കാണ് (28) കുത്തേറ്റത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.
പുതുക്കാട് എസ്ബിഐ ബാങ്കിലെ ജീവനക്കാരിയാണ് ബിബിത. ഇന്ന് രാവിലെ റോഡിലൂടെ നടന്ന് വരുമ്പോള്‍, മുന്‍ ഭര്‍ത്താവായ കേച്ചേരി കൂള വീട്ടില്‍ ലെഫ്റ്റിന്‍ ബിബിതയെ കുത്തുകയായിരുന്നു. യുവതിയുടെ ശരീരത്തില്‍ ഒമ്പതോളം കുത്തേറ്റതായാണ് വിവരം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ബിബിതയെ പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
സംഭവത്തിന് ശേഷം പ്രതി പൊലീസില്‍ കീഴടങ്ങി. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
Also Read: പെട്രോൾ അടിക്കുന്നതിനെ ചൊല്ലി തർക്കം; പമ്പ് ജീവനക്കാരനെ കുത്തിപരിക്കേൽപ്പിച്ചു, പ്രതികൾ പിടിയിൽ