ETV Bharat / state

കാറിന് മുകളില്‍ മരം വീണു; യുവതിക്ക്‌ ദാരുണാന്ത്യം - Tree Fell On The Car - TREE FELL ON THE CAR

മരം കാറിന്‌ മുകളിലേക്ക്‌ മരം വീണ്‌ നെടുമങ്ങാട് കരകുളത്ത് യുവതി മരിച്ചു.

HEAVY RAIN IN KERALA  TREE FELL ON THE CAR IN NEDUMANGAD  RAIN IN THIRUVANANTHAPURAM  കാറിന് മുകളില്‍ മരം വീണു
TREE FELL ON THE CAR (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 16, 2024, 11:03 PM IST

കൂറ്റൻ മരം കാറിലേക്ക് വീണു (ETV Bharat)

തിരുവനന്തപുരം: നെടുമങ്ങാട് കാറിന് മുകളില്‍ മരം വീണ് യുവതിക്ക് ദാരുണാന്ത്യം. തൊളിക്കോട് സ്വദേശി മോളിയാണ് (42) മരിച്ചത്. നെടുമങ്ങാട് കരകുളത്ത് ആറാംകല്ലില്‍ ഇന്ന് (ജൂലൈ 16) രാത്രി 8 മണിയോടെയാണ് സംഭവം. ബ്യൂട്ടിപാർലർ നടത്തുകയാണ് മോളി. സ്ഥാപനം അടച്ച ശേഷം വീട്ടിലേക്ക് പോകാനായി സുഹൃത്തിന്‍റെ കാറിൽ ഇരിക്കുകയായിരുന്നു. സുഹൃത്ത് ഭക്ഷണം വാങ്ങാനായി കടയിലേക്ക് പോയ സമയത്താണ് മരം വീണത്.

പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി കാർ പൊളിച്ചാണ് മോളിയെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് തിരുവനന്തപുരം– തെങ്കാശി സംസ്ഥാന പാതയിൽ ഗതാഗതം പൂർണമായി സ്‌തംഭിച്ചു.

ALSO READ: 'ദുരിത' പെയ്‌ത്ത് തുടരുന്നു; സംസ്ഥാനത്ത് മരണം നാലായി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.