കോഴിക്കോട് : ഭർത്താവിനെയും പ്രായപൂർത്തിയാവാത്ത മൂന്നു മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ വീട്ടമ്മയെയും കാമുകനെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു (Women And Her Boyfriend Arrested). ആനക്കാംപൊയിൽ സ്വദേശിനി ജിനു കല്ലടയിൽ, ആൺ സുഹൃത്തായ കോടഞ്ചേരി കണ്ണോത്ത് സ്വദേശി ടോം ബി ടോംസി എന്നിവരെയാണ് തിരുവമ്പാടി പൊലീസ് കസ്‌റ്റഡിയിലെടുത്തത്.
പത്തും, പതിനാലും, പതിനാറും വയസ്സുള്ള മക്കളെ ഉപേക്ഷിച്ചാണ് ജിനു കാമുകനൊപ്പം നാടുവിട്ടതെന്നായിരുന്നു പരാതി. ഭാര്യ നാട് വിട്ടെന്ന് കാണിച്ച് ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ടോമിനൊപ്പം ജീനുവിനെ കണ്ടെത്തിയത്. ടോമിനെ കാണുന്നില്ലെന്ന് കാണിച്ച് അദ്ദേഹത്തിന്‍റെ പിതാവും കോടഞ്ചേരി പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതോടെ ഇരുവരുടെയും ഫോൺ കോളുകൾ ഉൾപ്പെടെ പൊലീസ് സംഘം പരിശോധിച്ചു. മാത്രമല്ല ഇവർക്കായുള്ള അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. തുടർന്നാണ് തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ നിന്ന് ഇരുവരെയും കസ്‌റ്റഡിയിൽ എടുത്തത്. തിരുവമ്പാടി പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച ഇവർക്കെതിരെ ജുവനൈൽ ജസ്‌റ്റിസ് ആക്‌ട് 75 പ്രകാരവും ഐപിസി 317 പ്രകാരവും കേസെടുത്തിട്ടുണ്ട്. താമരശ്ശേരി ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.
സ്വവർഗ പങ്കാളിയെ വിവാഹം കഴിക്കാനായി ഭാര്യയെ പിരിഞ്ഞു ; യുവാവിന് കുടുംബത്തിന്‍റെ പിന്തുണ : പശ്ചിമ ബംഗാളില്‍ സ്വവർഗ പങ്കാളിയെ വിവാഹം കഴിക്കാനായി ഭാര്യയെ പിരിഞ്ഞ് യുവാവ്. പശ്ചിമബംഗാൾ സിയുരിയിലെ വസുദേവ് ചക്രവർത്തി സ്വവർഗ പങ്കാളിയായ അമിത് മാലിക്കിനെ വിവാഹം ചെയ്യുകയായിരുന്നു. സ്പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരമാണ് ഇവര്‍ വിവാഹിതരായത്.
യുവാക്കളുടെ തീരുമാനം അംഗീകരിച്ച് കുടുംബവും കൂടെ നിന്നു. ഹൗറയിൽ നടന്ന സ്വകാര്യ ചടങ്ങിൽ അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇവരുടെ വിവാഹ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് (west bengal Youth unites with male partner).
സിയുരി കരിധ്യയിലെ സെൻപാറ സ്വദേശിയായ വസുദേവ് ഒരു വർഷം മുമ്പാണ് വിവാഹിതനായത്. ഭാര്യയുമായുള്ള വഴക്കുകൾ അവരുടെ ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഇതോടെ ആ വിവാഹബന്ധം അധികകാലം നീണ്ടുനിന്നില്ല. ഒടുവിൽ അവർ പിരിയാൻ തീരുമാനിക്കുകയായിരുന്നു. ആ വിവാഹമോചനമാണ് വസുവിൻ്റെയും അമിത്തിന്‍റെയും ബന്ധത്തിന് അടിത്തറയിട്ടത്. ഒടുവിൽ അവർ ഒരേ ഒന്നിക്കാന്‍ തീരുമാനിച്ചു.
സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന സുപ്രീം കോടതി വിധി പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നതിന് തെളിവാണ് വസുദേവ് ചക്രവർത്തിയുടെയും അമിത് മാലിക്കിന്‍റെയും ഒത്തുചേരല്‍. ഇവരുടെ തീരുമാനം കുടുംബവും, സുഹൃത്തുക്കളും, സമൂഹവും പൂർണഹൃദയത്തോടെ അംഗീകരിക്കുകയായിരുന്നു.
ALSO READ : ഉടുമ്പൻചോലയിൽ അയൽവാസി പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ യുവതി മരിച്ചു