തൃശൂർ: തൊഴിലാളികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം. വെള്ളിക്കുളങ്ങര ചൊക്കനയിലാണ് കാട്ടാന കൂട്ടം തൊഴിലാളിള്‍ക്ക് നേരെ പാഞ്ഞടുത്തത്. ഹാരിസൺ മലയാളം പ്ലാൻ്റേഷനിലെ വാച്ചറും തൊഴിലാളികളുമാണ് കാട്ടാനയുടെ മുന്നിൽ അകപ്പെട്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കാട്ടാന ഓടിയെത്തിയതോടെ തൊഴിലാളികള്‍ ഓടി തൂക്കുപാലത്തിൽ കയറി. പാലത്തിൽ കയറിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. കാട്ടാനയുടെ ശല്യം ഈയിടെയായി ഈ മേഖലയിൽ രൂക്ഷമായിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെ തൊഴിലാളികൾ ആനയെ കണ്ട് ഭയന്നോടി വീണു പരിക്കേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്.
Also Read: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം; അംഗൻവാടിയുടെ മുകളിലേക്ക് എണ്ണപ്പന മറിച്ചിട്ടു