ETV Bharat / state

കാടിറങ്ങുന്ന ഭീതി; ഇടുക്കിയില്‍ ഫെന്‍സിങ് സ്ഥാപിക്കാന്‍ വനം വകുപ്പ്, താത്‌കാലിക സംവിധാനമെന്ന് നാട്ടുകാര്‍ - ചിന്നക്കനാല്‍ കാട്ടാന ആക്രമണം

ഇടുക്കിയില്‍ വന്യമൃഗ ശല്യം രൂക്ഷം. ഫെന്‍സിങ് സ്ഥാപിക്കാനുള്ള വനം വകുപ്പിന്‍റെ നീക്കത്തിനെതിരെ നാട്ടുകാര്‍. വേണ്ടത് അതീവ സുരക്ഷ സംവിധാനങ്ങളെന്നും പ്രദേശവാസികള്‍.

Wild Animals Attack In Idukki  ഇടുക്കിയില്‍ വന്യമൃഗ ശല്യം  ചിന്നക്കനാല്‍ കാട്ടാന ആക്രമണം  Wild Elephant Attack
Wild Animals Attack In Idukki
author img

By ETV Bharat Kerala Team

Published : Feb 2, 2024, 9:56 PM IST

ഇടുക്കിയില്‍ തുടര്‍ക്കഥയായി വനൃമൃഗ ശല്യം

ഇടുക്കി : ജില്ലയിലെ വിവിധയിടങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. ചിന്നക്കനാലിലും സമീപ പ്രദേശങ്ങളിലും കാട്ടാനയുടെ ആക്രമണം പതിവാകുകയാണ്. 2003ല്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ആദിവാസി പുനരധിവാസ പദ്ധതി മുതല്‍ നാളിതുവരെ മേഖലയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 47 പേരാണ്. തുടര്‍ച്ചയായുണ്ടാകുന്ന വന്യമൃഗ ആക്രമണത്തെ തുടര്‍ന്ന് ജില്ലയില്‍ പ്രതിഷേധങ്ങളും സമരങ്ങളും നാള്‍ക്കുനാള്‍ വര്‍ധിച്ച് വന്നു (Idukki Elephant Attacks).

പ്രതിഷേധങ്ങളും സമരങ്ങളും തുടര്‍ക്കഥയായതോടെ ദേവികുളം റേഞ്ചിന് കീഴില്‍ രൂപീകരിച്ചിട്ടുള്ള ജനജാഗ്രത സമിതി യോഗം ചേരുകയും തുടര്‍ന്ന് ഇതിന് വേണ്ട നടപടികള്‍, പദ്ധതികള്‍ എന്നിവ ആവിഷ്‌കരിക്കുകയും ചെയ്‌തു. കാട്ടാന ശല്യം രൂക്ഷമായ ജനവാസ മേഖലകളായ പന്തടികളം, ബിഎൽ റാം, സിംഗ്‌കണ്ടം എന്നിവിടങ്ങളില്‍ വൈദ്യുത വേലികള്‍ സ്ഥാപിക്കാനാണ് നീക്കം. തുടങ്ങിയ മേഖകളിൽ തൂക്ക് വൈദ്യുതി വേലികൾ സ്ഥാപിക്കാനാണ് വനം വകുപ്പ് തീരുമാനിച്ചിരിക്കുന്നത് പന്തടികളം മേഖലയിൽ അഞ്ച്, ബിൽഎൽ റാമിൽ മൂന്ന്, സിംഗ്‌കണ്ടത്ത് എട്ട് കിലോമീറ്റർ ദൂരമാണ് ഫെൻസിങ് സ്ഥാപിക്കുക.

എന്നാല്‍ ഫെന്‍സിങ് സ്ഥാപിക്കുന്നത് വനൃമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരമല്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇതൊരു താത്‌കാലിക ആശ്വാസം മാത്രമാണെന്നും വനമേഖലയില്‍ ആവശ്യത്തിനുള്ള ഭക്ഷണം ലഭിക്കാത്തതാണ് ജനവാസ മേഖലയില്‍ ഇവയുടെ ശല്യം വര്‍ധിക്കാന്‍ കാരണമെന്നും പ്രദേശവാസികള്‍ പറയുന്നു.

അതേസമയം ജനജാഗ്രത സമിതി നിര്‍ദേശിക്കുന്ന മേഖലകളില്‍ വനം വകുപ്പ് ഫെന്‍സിങ് നിര്‍മിക്കുമെന്ന് വനം വകുപ്പ് ഉദ്യഗസ്ഥര്‍ പറഞ്ഞു. ഇതിനായുള്ള ആദ്യ യോഗമാണ് ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്നത്. അന്തിമ തീരുമാനത്തിന് ശേഷമാകും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു (Protest Against Elephant Attack).

ശവമഞ്ചവുമായി പ്രതിഷേധം : ഇടുക്കിയിലെ വന്യ ജീവി ആക്രമണങ്ങളില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയ നിലപാട് സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ച് കര്‍ഷക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേവികുളം ഡിഎഫ്ഒ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ശവമഞ്ചവുമേന്തിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. ചിന്നക്കനാല്‍ ഉള്‍പ്പെടെയുള്ളയിടങ്ങളില്‍ വന്യമൃഗ ശല്യം അവസാനിപ്പിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

കഴിഞ്ഞ ദിവസം ചിന്നക്കനാല്‍ ബിഎല്‍ റാമില്‍ കൃഷിയിടത്തില്‍ കര്‍ഷകന്‍ ചക്കക്കൊമ്പന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഏതാനും ദിവസം മേഖളയില്‍ മുമ്പ് തോട്ടം തൊഴിലാളിയും ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നിരവധി ആളുകള്‍ക്കാണ് കാട്ടാന ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നത്.

കടുവയും പുലിയും കാട്ടുപോത്തും അടക്കമുള്ള വന്യ മൃഗങ്ങളുടെ ശല്യവും രൂക്ഷമാണിവിടെ. കാട്ടുപന്നിയും കേഴയും കുരങ്ങും അടക്കമുള്ള മൃഗങ്ങള്‍ ഏക്കറ് കണക്കിന് കൃഷിയിടമാണ് ഓരോ വര്‍ഷവും നശിപ്പിയ്ക്കുന്നത്. എന്നാല്‍ കര്‍ഷകന്‍റെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കാന്‍ സര്‍ക്കാരോ വനം വകുപ്പോ യാതോരു നടപടിയും സ്വീകരിക്കുന്നില്ലെന്നും കര്‍ഷക കോണ്‍ഗ്രസ് ആരോപിച്ചു. കാട്ടാന ശല്യത്തിന് അടക്കം പരിഹാരം കാണാന്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ തുടര്‍ സമര പരിപാടികള്‍ ആവിഷ്‌കരിക്കാനാണ് തീരുമാനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.