ETV Bharat / state

സംസ്ഥാനത്ത് കനത്ത മഴ തുടരും: 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യത - RAIN ALERT IN KERALA

സംസ്ഥാനത്ത് കനത്ത മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത. മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് 10 ജില്ലകളിൽ ഓറഞ്ച് അലർട്ടും 4 ജില്ലകളിൽ യെല്ലോ അലർട്ടും. ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

RAIN ALERT IN KERALA  KERALA RAIN NEWS  മഴ മുന്നറിയിപ്പ്  കേരളത്തിൽ കനത്ത മഴ
Representative image (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 2, 2024, 8:15 AM IST

Updated : Aug 2, 2024, 9:30 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് (ഓഗസ്റ്റ് 02) വ്യാപക മഴയ്‌ക്ക് സാധ്യത. 10 ജില്ലകളിൽ ഓറഞ്ച് അലർട്ടും 4 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ ഉള്ള പ്രദേശങ്ങളിൽ നിന്ന് മാറിത്താമസിക്കാൻ ജനങ്ങൾക്ക് നിർദേശം നൽകി. കോഴിക്കോട്, വയനാട്, മലപ്പുറം, കാസര്‍കോട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഏഴ് ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. തൃശൂര്‍, കണ്ണൂര്‍, വയനാട്, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. ഓരോ മൂന്ന് മണിക്കൂറിലും മഴ മുന്നറിയിപ്പിൽ മാറ്റമുണ്ടാകും.

കോഴിക്കോട്, മലപ്പുറം, കാസര്‍കോട്, ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ മണിക്കൂറിൽ 30 കിലോ മീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്. തിരുവനന്തപുരത്ത് തീരദേശങ്ങളിൽ കള്ളക്കടൽ മുന്നറിയിപ്പുണ്ട്.

Also Read: വയനാട് ദുരന്തം: മരണസംഖ്യ 291 ആയി ഉയർന്നു; ഇന്നത്തെ തെരച്ചിൽ ആറ് മേഖലകളാക്കി തിരിച്ച്

Last Updated : Aug 2, 2024, 9:30 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.