വയനാട്: അതിജീവനത്തിൻ്റെ കാഹളം മുഴക്കി വയനാട് ഉത്സവിന് തിരിതെളിഞ്ഞു. എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിൽ ജില്ല കലക്‌ടർ ഡി ആർ മേഘശ്രീ വയനാട് മഹോത്സവത്തിന് തിരിതെളിയിച്ചു. ഇനി ഒന്നരയാഴ്‌ച വയനാടിന് വൈവിധ്യമാർന്ന കലാവിരുന്നിൻ്റെ നാളുകളാണ്.
ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം തകർന്ന വയനാടിൻ്റെ വിനോദസഞ്ചാര മേഖലയെ പൂർവ്വാധികം ഊർജ്ജിതമായി തിരിച്ചു കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. 'സഞ്ചാരികളെ വരൂ വയനാട് സുരക്ഷിതമാണ്' എന്ന സന്ദേശത്തിന് പിന്നാലെയാണ് 'വയനാട് ഉത്സവ്' എന്ന പേരിൽ വയനാട് ഫെസ്‌റ്റ് നടത്തുന്നത്. കാരാപ്പുഴ ഡാം, വൈത്തിരി എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം, സുല്‍ത്താന്‍ ബത്തേരി ടൗണ്‍ സ്‌ക്വയര്‍ എന്നിവടങ്ങളിലായാണ് വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടക്കുന്നത്.
ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, എന്‍ ഊര്, ജലസേചന വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് വയനാട് ഉത്സവ് അരങ്ങേറുന്നത്. വൈത്തിരി എന്‍ ഊര് ഗോത്ര പൈതൃകഗ്രാമത്തില്‍ ജില്ലയിലെ തനത് കലാരൂപങ്ങളുടെ അവതരണവും വംശീയ ഭക്ഷ്യമേളയും തുടങ്ങി. കരകൗശലവസ്‌തുക്കളുടെ പ്രദര്‍ശന വിപണന മേളയും നടക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എത്തിനിക് എക്‌സ്‌പോയും ഇവിടുത്തെ ആകർഷണങ്ങളില്‍ ഒന്നാണ്. പ്രത്യേകം സജ്ജീകരിച്ച ആംഫി തിയേറ്ററില്‍ ഗോത്രകലകളുടെ പ്രദര്‍ശനം നടക്കും. ഇന്‍റപ്രറ്റേഷന്‍ സെന്‍ററില്‍ എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് ഏഴ് വരെ തുടികൊട്ടല്‍, 10 മുതല്‍ വൈകീട്ട് നാല് വരെ വട്ടക്കളി, നെല്ല്‍കുത്ത് പാട്ട്, വീഡിയോ പ്രസന്‍റേഷന്‍ എന്നിവയുണ്ടാകും.