വയനാട്: കാറും കോളും ഒരുവിധം കെട്ടടങ്ങി... വെള്ളാർമല സ്‌കൂളിലെയും മുണ്ടക്കൈ സ്‌കൂളിലെയും കുട്ടികൾ മേപ്പാടിയിലെത്തി. മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ അതിജീവനത്തിന്‍റെ മണിയടിച്ചു. ദുരന്തമുഖത്തെ അതിജീവിച്ചവർ വീണ്ടും ക്ലാസുകളിലേക്ക്.
അതിജീവനത്തിന്‍റെ ആദ്യ പാഠങ്ങളുമായ് വയനാട് ദുരന്തബാധിത മേഖലകളിലെ കുട്ടികൾക്കായി മേപ്പാടി സ്‌കൂളിൽ പ്രവേശനോത്സവം നടന്നു. ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ, വെള്ളാർമ്മല സ്‌കൂളുകളിലെ 614 വിദ്യാർഥികളാണ് ഇന്ന് മേപ്പാടി ഗവ ഹയർ സെക്കണ്ടറി സ്‌കൂളിലെത്തിയത്.
വിദ്യാർത്ഥികൾക്ക് വാഹനസൗകര്യമുൾപ്പെടെ എല്ലാ മുൻ കരുതലുകളും സ്‌കൂൾ അധികൃതർ ഒരുക്കിയിരുന്നു. വിദ്യാർഥികളുടെ അധ്യയന വർഷം നഷ്‌ടപ്പെട്ടുപോകാതിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് താത്ക്കാലിക സൗകര്യത്തോടെ ക്ലാസുകൾ ആരംഭിച്ചത്. വിപുലമായി നടത്തിയ പ്രവേശനോത്സവം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി ഓ ആർ കേളു, ടി സിദ്ദിഖ് എംഎൽഎ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.